ലാഭം കുറഞ്ഞു.. ഗള്‍ഫ് മേഖലകളിലേക്കുള്ള വിമാന സര്‍വീസുകള്‍ വെട്ടി ജെറ്റ് എയര്‍വെയ്സ്..
മുംബൈ: ലാഭകരമല്ലാത്ത അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ജെറ്റ് എയര്‍വെയ്സ് നിര്‍ത്തലാക്കുന്നു.പകരം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസുകളില്‍ കൂടുതല്‍ വിമാനങ്ങളെ അനുവദിക്കും.ഇന്ത്യയിലെ എറ്റവുംവലിയ രണ്ടാമത്തെ വിമാന സര്‍വീസായ ജെറ്റ് എയര്‍വെയ്സ് ഗള്‍ഫ് റൂട്ടിലെ 9 ഇടങ്ങളിലേക്ക് 30 വിമാനങ്ങളാണ് നിര്‍ത്തലാക്കിയത്.ഗ്ലോബല്‍ റൂട്ടില്‍ സര്‍വീസ് നടത്താന്‍ പകരം 20 വിമാനങ്ങളെ അധികമായി കൂട്ടിചേര്‍ത്തു.ഇന്ത്യയിലും വിദേശത്തുമായി 600ലധികം വിമാന സര്‍വീസുകള്‍ ജെറ്റ് എയര്‍വെയ്സിന് ഉണ്ട്.
മസ്കറ്റ്,ദോഹ,അബു ദാബി,ദുബായ്,എന്നിവിടങ്ങലിലേക്കുള്ള വിമാനസര്‍വീസുകളുടെ എണ്ണമാണ് വെട്ടിച്ചുരുക്കിയത്.എന്നാല്‍ സിംഗപ്പൂര്‍,കാഠ്മണ്ഢു,ബാങ്കോക്ക്,എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ അധികമാക്കി.കടുത്ത മത്സരം നിലനില്‍ക്കുന്ന എയര്‍ലൈന്‍ ഇന്‍ഡസ്ട്രിയില്‍ നിലവിലെ സാമ്പത്തിക സാഹചര്യങ്ങളെ അതിജീവിച്ച് ബിസിനസ് സ്ഥിരതയിലാക്കാനാണ് ജെറ്റ് എയര്‍വെയ്സിന്റെ നീക്കം.

മാര്‍ക്കറ്റില്‍ സാമ്പത്തിക വിജയമല്ലാത്ത സര്‍വീസുകള്‍ നിര്‍ത്തി നല്ല ലാഭമുണ്ടാക്കുന്ന മേഖലകളില്‍ കൂടതല്‍ സര്‍വീസ് നടത്തി സാമ്പത്തിക നേട്ടമുണ്ടാകാനാണ് ശ്രമം.കണക്ഷന് സര്‍വീസുകള്‍ വര്‍ധിപ്പിക്കാനും കമ്പനി ശ്രമിക്കുന്നു.ജെറ്റ് എയര്‍വെയ്സിന്റെ ആദ്യ ഡയറക്ട് സര്‍വീസായ പൂനെ സിംഗപ്പൂര്‍,ദില്ലി-ബാങ്കോക്ക്,മുംബൈ- ദോഹ,ദില്ലി - ദോഹ,ദില്ലി-സിംഗപ്പൂര്‍,മുംബൈ-ദുബായ്,ദില്ലി-കാഠ്മണ്ഡു,എന്നിവിടങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വീസ് നടത്താനാണ് തീരുമാനം.
യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് നിര്‍ത്തലാക്കിയ സര്‍വീസുകള്‍ കൂട്ടുമെന്ന് അധികൃതര്‍ പറഞ്ഞു.ജെറ്റും പാര്‍ട്നറായ എത്തിഹാദ് എയര്‍വെയ്യ്സും കഴിഞ്ഞ വര്‍ഷം ഗള്‍ഫ് മേഖലയിലെയുെ ഇന്ത്യയിലെയും ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ നടത്തിയതാണ്.എന്നാല്‍ ഇപ്പോള്‍ ഇവിടെ സര്‍വീസുകള്‍ ലാഭത്തിലല്ല.എത്തിഹാദിന് ജെറ്റ് എയര്‍വെയ്സിന്റെ 24 ശതമാനം ഷെയര്‍ ആണുള്ളത്.സാമ്പത്തിക ബാധ്യതയൊഴിവാക്കാന്‍ ശമ്പളവും സ്റ്റാഫുകളെയും കുറച്ചിട്ടുണ്ട്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications