കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാഭം കുറഞ്ഞു.. ഗള്‍ഫ് മേഖലകളിലേക്കുള്ള വിമാന സര്‍വീസുകള്‍ വെട്ടി ജെറ്റ് എയര്‍വെയ്സ്..

Google Oneindia Malayalam News

മുംബൈ: ലാഭകരമല്ലാത്ത അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ജെറ്റ് എയര്‍വെയ്‌സ് നിര്‍ത്തലാക്കുന്നു.പകരം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസുകളില്‍ കൂടുതല്‍ വിമാനങ്ങളെ അനുവദിക്കും.ഇന്ത്യയിലെ എറ്റവുംവലിയ രണ്ടാമത്തെ വിമാന സര്‍വീസായ ജെറ്റ് എയര്‍വെയ്‌സ് ഗള്‍ഫ് റൂട്ടിലെ 9 ഇടങ്ങളിലേക്ക് 30 വിമാനങ്ങളാണ് നിര്‍ത്തലാക്കിയത്.ഗ്ലോബല്‍ റൂട്ടില്‍ സര്‍വീസ് നടത്താന്‍ പകരം 20 വിമാനങ്ങളെ അധികമായി കൂട്ടിചേര്‍ത്തു.ഇന്ത്യയിലും വിദേശത്തുമായി 600ലധികം വിമാന സര്‍വീസുകള്‍ ജെറ്റ് എയര്‍വെയ്‌സിന് ഉണ്ട്.

മസ്‌കറ്റ്,ദോഹ,അബു ദാബി,ദുബായ്,എന്നിവിടങ്ങലിലേക്കുള്ള വിമാനസര്‍വീസുകളുടെ എണ്ണമാണ് വെട്ടിച്ചുരുക്കിയത്.എന്നാല്‍ സിംഗപ്പൂര്‍,കാഠ്മണ്ഢു,ബാങ്കോക്ക്,എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ അധികമാക്കി.കടുത്ത മത്സരം നിലനില്‍ക്കുന്ന എയര്‍ലൈന്‍ ഇന്‍ഡസ്ട്രിയില്‍ നിലവിലെ സാമ്പത്തിക സാഹചര്യങ്ങളെ അതിജീവിച്ച് ബിസിനസ് സ്ഥിരതയിലാക്കാനാണ് ജെറ്റ് എയര്‍വെയ്‌സിന്റെ നീക്കം.

jet-airways-flight

മാര്‍ക്കറ്റില്‍ സാമ്പത്തിക വിജയമല്ലാത്ത സര്‍വീസുകള്‍ നിര്‍ത്തി നല്ല ലാഭമുണ്ടാക്കുന്ന മേഖലകളില്‍ കൂടതല്‍ സര്‍വീസ് നടത്തി സാമ്പത്തിക നേട്ടമുണ്ടാകാനാണ് ശ്രമം.കണക്ഷന്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കാനും കമ്പനി ശ്രമിക്കുന്നു.ജെറ്റ് എയര്‍വെയ്‌സിന്‍റെ ആദ്യ ഡയറക്ട് സര്‍വീസായ പൂനെ സിംഗപ്പൂര്‍,ദില്ലി-ബാങ്കോക്ക്,മുംബൈ- ദോഹ,ദില്ലി - ദോഹ,ദില്ലി-സിംഗപ്പൂര്‍,മുംബൈ-ദുബായ്,ദില്ലി-കാഠ്മണ്ഡു,എന്നിവിടങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വീസ് നടത്താനാണ് തീരുമാനം.

യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് നിര്‍ത്തലാക്കിയ സര്‍വീസുകള്‍ കൂട്ടുമെന്ന് അധികൃതര്‍ പറഞ്ഞു.ജെറ്റും പാര്‍ട്‌നറായ എത്തിഹാദ് എയര്‍വെയ്യ്‌സും കഴിഞ്ഞ വര്‍ഷം ഗള്‍ഫ് മേഖലയിലെയുെ ഇന്ത്യയിലെയും ഏറ്‌റവും കൂടുതല്‍ സര്‍വീസുകള്‍ നടത്തിയതാണ്.എന്നാല്‍ ഇപ്പോള്‍ ഇവിടെ സര്‍വീസുകള്‍ ലാഭത്തിലല്ല.എത്തിഹാദിന് ജെറ്റ് എയര്‍വെയ്‌സിന്റെ 24 ശതമാനം ഷെയര്‍ ആണുള്ളത്.സാമ്പത്തിക ബാധ്യതയൊഴിവാക്കാന്‍ ശമ്പളവും സ്റ്റാഫുകളെയും കുറച്ചിട്ടുണ്ട്.

English summary
Jet airways cut down the international services which is not profitable and add more services to other regions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X