കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെറ്റ് എയര്‍വേയ്സില്‍ ദീപാവലി ഓഫര്‍: ടിക്കറ്റ് നിരക്കില്‍ 20 ശതമാനം വിലക്കുറവ്, ഓഫര്‍ 25 വരെ മാത്രം!

ഒക്ടോബര്‍ 17 മുതല്‍ 25 വരെയാണ് ഓഫര്‍ കാലാവധി

Google Oneindia Malayalam News

ദില്ലി: അത്യാകര്‍ഷക ദീപാവലി ഓഫറുകളുമായി ജെറ്റ് എയര്‍വേയ്സ്. ഓഫര്‍ കാലയളവിനുള്ളില്‍ ബുക്ക് ചെയ്യുന്ന വിമാന ടിക്കറ്റുകള്‍ക്ക് 20 ശതമാനം വിലക്കുറവാണ് ജെറ്റ് എയര്‍വേയ്സ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒമ്പത് ദിവസമാണ് ഓഫര്‍ കാലാവധിയെന്ന് ജെറ്റ് എയര്‍വേയ്സ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. രാജ്യത്തിനകത്തും രാജ്യാന്തര യാത്രകള്‍ക്കും ഒരുപോലെ ജെറ്റ് എയര്‍വേയ്സിന്‍റെ ഓഫര്‍ ഉപയോഗപ്പെടുത്താന്‍ കഴിയും. ഒക്ടോബര്‍ 17 മുതല്‍ 25 വരെയാണ് ഓഫര്‍ കാലാവധി. 2017 നവംബര്‍ ഒന്നുമുതലുള്ള യാത്രകള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക.

ദീപാവലി 2017 പദ്ധതിയ്ക്ക് കീഴിലുള്ള ഈ ഓഫറില്‍ ജെറ്റ് എയര്‍വേയ്സിലെ പ്രീമിയര്‍ നിരക്കുകള്‍ക്ക് 20 ശതമാനം വിലക്കുറവും ഇക്കോണമി നിരക്കുകളില്‍ 10 ശതമാനം വിലക്കുറവാണ് ലഭിക്കുക. രാജ്യത്തിനകത്തും രാജ്യാന്തര യാത്രകള്‍ക്കും ഓഫര്‍ ലഭിക്കുമെന്നും ജെറ്റ് എയര്‍വേയ്സ് വ്യക്തമാക്കുന്നു. രാജ്യാന്തര യാത്രകള്‍ക്ക് ഉടന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കും ഈ ഓഫര്‍ ലഭിക്കും.

jet-airways-flight

രാജ്യത്ത് ദീപാവലി പ്രമാണിച്ച് സ്വകാര്യ വിമാന കമ്പനികള്‍ വ്യാപകമായി ഓഫര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അവയോട് കിടപിടിക്കുന്ന ഓഫറുകളുമായി ജെറ്റ് എയര്‍വേയ്സ് രംഗത്തെത്തുന്നത്. ഉത്സവകാലത്ത് വിമാനയാത്രയ്ക്കായി ജെറ്റ് എയര്‍വേയ്സിനെ ആശ്രയിക്കുന്ന യാത്രക്കാര്‍ക്ക് പണം ലാഭിക്കുന്നതിന് വേണ്ടിയാണ് ഓഫര്‍ പ്രഖ്യാപനമെന്ന് ജെറ്റ് എയര്‍വേയ്സ് ചീഫ് കമേഴ്സ്യല്‍ ഓഫീസര്‍ ജയരാജ് ഷണ്‍മുഖന്‍ വ്യക്തമാക്കി. ഒറ്റയാത്രയ്ക്കും മടക്കയാത്രകള്‍ക്കും ഈ ഓഫര്‍ ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Jet Airways on Tuesday announced a special limited-period scheme targeting Diwali 2017. Under this offer, Jet Airways will provide discounts of up to 20 per cent on tickets booked during the nine-day sale period, the airline said in a press release.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X