Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില കുതിക്കുന്നു, നഷ്ടം വരാതെ സ്വർണം വാങ്ങാം; ജ്വല്ലറിയുടമകൾ പറയുന്നതിങ്ങനെ

കൊൽക്കത്ത: ഇപ്പോൾ നിലനിൽക്കുന്ന ഇസ്രയേൽ- പലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്വർണ വില ഇനിയും വർധിച്ചേക്കും. ഇപ്പോഴത്തെ വില കണക്കിലെടുത്ത് ഇന്ത്യൻ ഉപഭോക്താക്കൾ അവരുടെ കയ്യിലുള്ള പഴയ സ്വർണം വിൽക്കുകയോ മാറ്റിയെടുക്കുകയോ ചെയ്തേക്കുമെന്നാണ് രാജ്യത്തെ ജ്വല്ലറി ഉടമകൾ കണക്കു കൂട്ടുന്നത്.

ഇസ്രയേൽ- പലസ്തീൻ പ്രശ്നം തുടരുന്നതിനിടയിൽ ഇന്ത്യയിൽ സ്വർണ വില 10 ​ഗ്രാമിന് 57,415 രൂപ എന്ന നിലയിലെത്തി. 10 ​ഗ്രാമിന് 874 എന്ന നിലയിലാണ് വിലക്കയറ്റം ഉണ്ടായിട്ടുള്ളത്. അതേ സമയം ഈ പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായാൽ ഇനിയും വില കൂടി 10 ​ഗ്രാമിന് 2500 മുതൽ 3000 രൂപ വരെ വർധിച്ചേക്കാമെന്നും വ്യവസായ പ്രമുഖർ പറയുന്നു.

golfd

ലാഭത്തിനായി മാത്രം കയ്യിലുള്ള സ്വർണം വിൽക്കാതിരിക്കുക എന്നതാണ് ഇപ്പോഴും ഉപഭോക്താക്കൾ ചെയ്യേണ്ട ബുദ്ധിപരമായ കാര്യം. അതേ സമയം എന്തെങ്കിലും അത്യാവശ്യങ്ങൾക്ക് വിൽക്കണോ പണയം വയ്ക്കണോ എന്നൊക്കെയുളളത് വ്യക്തിപരമാണ്. എന്തൊക്കെ പറഞ്ഞാലും നിങ്ങളുടെ കയ്യിലുള്ള സ്വർണം ഒരു നിക്ഷേപം തന്നെയാണ്. അതേ സമയം തുടർന്നും സ്വർണ നിക്ഷേപങ്ങൾ ചെയ്യാൻ നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ സ്വർണാഭരണങ്ങളായി വാങ്ങാതെ കോയിനുകളായോ, ​ഗോൾഡ് ഇ ടി എഫ് ആയോ മറ്റു സ്കീമുകൾ വഴിയോ വാങ്ങുന്നതാണ് ഉചിതം. സ്വർണാഭരണം വാങ്ങുമ്പോൾ വരുന്ന പണിക്കൂലി നഷ്ടം നിങ്ങൾക്ക് ഇങ്ങനെ പരിഹരിക്കാം.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പഴയ സ്വർണം എക്സ്ചേഞ്ച് ചെയ്ത് പുതിയ സ്വർണം എടുക്കുന്നത് 15 ശതമാനം വർധിക്കുമെന്ന് സെൻകോ ​ഗോൾഡ് ആന്റ് ഡയമണ്ട്സ് എം ഡിയും സി ഇ ഒയുമായ സുവങ്കർ സെൻ എക്കണോമിക് ടെംസിനോട് പറഞ്ഞു. പഴയ സ്വർണം എക്സ്ചേഞ്ച് ചെയ്യുന്നതു വഴി ന​ഗരപ്രദേശങ്ങളിലെ ജ്വല്ലറികളിൽ 25-30% വരെയും ​ഗ്രാമീണ മേഖലയിൽ 30-35% വരെയും വ്യാപാരം നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രമുഖ സ്വർണ വ്യാപാര സ്ഥാപനമായ തനിഷ്കിന്റെ കച്ചവടത്തിന്റെ 41 ശതമാനം എക്സ്ചേഞ്ചിലൂടെയാണ് നടക്കുന്നതെന്നും ഈ സാമ്പത്തിക വർഷത്തിൽ ബിസിനസിന്റെ 45 ശതമാനം ​ഗോൾഡ് എക്സ്ചേഞ്ചിൽ നിന്ന് വരുമാനം കണ്ടെത്താനാണ് ലക്ഷ്യമിടുന്നതെന്നും സി ഇ ഒ ആയ അജോയ് ചാവൽ പ്രതികരിച്ചു.

ഉയർന്ന വിലയും കാലാ കാലങ്ങളായി സ്വർണാഭരണങ്ങളുടെ ഡിസൈനിൽ വന്ന മാറ്റവും കാരണം ആളുകൾ സ്വർണം എക്സ്ചേഞ്ച് ചെയ്യാനാണ് കൂടുതൽ താൽപര്യപ്പെടുന്നതെന്ന് മലബാർ ഗോൾഡ് & ഡയമണ്ട്സ് ചെയർമാൻ എം പി അഹമ്മദ് എക്കണോമിക് ടൈംസിനോട് പ്രതികരിച്ചു. 2023 ലെ മലബാറിന്റെ ​ഗോൾഡ് എക്സ്ചേഞ്ച് പ്രോ​ഗ്രാമിലൂടെ വിപണിയിലെ 36 ശതമാനം എക്സ്ചേഞ്ച് നടത്തിക്കഴിഞ്ഞു. 2024 ലും ഇതേ നിരക്കിലാണ് എക്സ്ചേഞ്ച് പ്രോ​ഗ്രാമിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആ​ഗോള തലത്തിലുള്ള പണപ്പെരുപ്പം, രാഷ്ട്രീയ സംഭവങ്ങൾ എന്നിവ സ്വർണ വിലയുടെ ചാഞ്ചാട്ടത്തിനു കാരണമാകാറുണ്ട്. ഇത്തരം സാ​ഹചര്യങ്ങളിൽ മറ്റു നിക്ഷേപ മാർഗങ്ങളേൾക്കാൾ ആളുകൾ തെരഞ്ഞെടുക്കുക സ്വർണ നിക്ഷേപം നടത്താനായിരിക്കും. സ്വർണം എപ്പോഴും ഒരു സുരക്ഷിത നിക്ഷേപമാണെന്ന കാരണം കൊണ്ടാണിത്. ഇങ്ങനെ നിക്ഷേപകർ പല തരത്തിൽ സ്വർണ നിക്ഷേപങ്ങൾ നടത്തുമ്പോൾ ഡിമാന്റേറുകയും തൽഫലമായി സ്വർണ വില വർ‍ധിക്കുകയും ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+