• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്വര്‍ണക്കട പരസ്യങ്ങളില്‍ വീഴല്ലേ... നിക്ഷേപം സ്വീകരിക്കുന്നവരെല്ലാം പൊളിഞ്ഞേക്കും, തെളിവുകൾ

  • By Desk

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തകാലത്തായി കനത്ത സാമ്പത്തിക പ്രതിസന്ധികളില്‍ മുങ്ങിപ്പോയ വന്‍ ബ്രാന്‍ഡുകള്‍ തന്നെ പലതുണ്ട്.

സാമ്പത്തികരംഗത്തെ മാറ്റങ്ങള്‍ വലിയ തോതിലാണ് ജ്വല്ലറി ബിസിനസിനെ ബാധിക്കുന്നത്. ജിഎസ്ടിയും ലക്കി വാറ്റും വരുന്നതോടെ നിലവിലുള്ള പല വമ്പന്‍മാരും ബിസിനസ്സില്‍ പിറകോട്ടാവാന്‍ സാധ്യതയുണ്ട്.

ഇതിനേക്കാളെല്ലാം പ്രശ്‌നം സൃഷ്ടിക്കാന്‍ പോകുന്നത് ഉപഭോക്താക്കളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചുകൊണ്ടുള്ള ഇടപാടുകളാണ്. ഇപ്പോഴത്തെ വിലയോ, അപ്പോഴത്തെ വിലയോ... ഏതാണ് കുറവെങ്കില്‍ ആ വിലയ്ക്ക് സ്വര്‍ണം നല്‍കും എന്നാണ് മിക്കവരുടേയും വാഗ്ദാനം. സാധാരണക്കാരെ സംബന്ധിച്ച് ഇത് ഒരു ആശ്വാസവും ആണ്. പക്ഷേ ആ ആശ്വാസം എത്രകാലം ഉണ്ടാകം എന്ന് ഉറപ്പിക്കാനാവില്ല.

ടാക്‌സ്

ടാക്‌സ്

ബില്‍ വേണ്ട എന്ന് പറഞ്ഞാല്‍ വില കുറച്ച് തരാം എന്ന് പറയുന്ന സ്വര്‍ണക്കടക്കാരാണ് അധികവും. അതിന്റെ പേരില്‍ ഉപഭോക്താവിന് കിട്ടുന്ന ലാഭത്തേക്കാള്‍ കൂടുതല്‍ ലാഭം കച്ചവടക്കാര്‍ക്കായിരിക്കും.

ജിഎസ്ടി

ജിഎസ്ടി

ജിഎസ്ടി കൂടി നടപ്പിലാക്കിയാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ നിന്ന് വലിയ മാറ്റം ഉണ്ടാകും. നികുതി വീണ്ടും വര്‍ദ്ധിക്കും. പക്ഷേ ജ്വല്ലറി ഉടമകള്‍ക്ക് അതില്‍ വെട്ടിപ്പ് നടത്താന്‍ പറ്റാത്ത സ്ഥിതിയാകും.

ലക്കി വാറ്റ്

ലക്കി വാറ്റ്

ജിഎസ്ടിയേക്കള്‍ മേലെ ആയിരിക്കും സംസ്ഥാന സര്‍ക്കാരിന്റെ ലക്കി വാറ്റ്. വന്‍തുക സമ്മാനം പ്രതീക്ഷിക്കുന്ന ഉപഭോക്താക്കള്‍ ബില്‍ നമ്പറും കാര്യങ്ങളും കൃത്യമായി എസ്എംഎസ് അയക്കും എന്ന് ഉറപ്പാണ്. ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഒരുക്കി വെട്ടിപ്പ് നടത്താനാവില്ലെന്ന് സാരം.

നിക്ഷേപം

നിക്ഷേപം

നിലവില്‍ ഒട്ടുമിക്ക ജ്വല്ലറികളും ഉപഭോക്താക്കളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുന്നുണ്ട്. ഇത്ര രൂപ വച്ച് ഇത്ര കാലം അടച്ചാല്‍ ഇത്ര രൂപ, അല്ലെങ്കില്‍ സ്വര്‍ണം തരും എന്നാണ് വാഗ്ദാനം.

നിയമസാധുത

നിയമസാധുത

ഇത്തരത്തില്‍ പണം വാങ്ങുന്നതിന് എന്തെങ്കിലും നിയമ സാധുതയുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കേണ്ടത്. ധനകാര്യ സ്ഥാപനങ്ങള്‍ക്കല്ലാതെ നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ അധികാരമില്ലെന്ന് റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കിയതാണ്.

പൊളിഞ്ഞാല്‍

പൊളിഞ്ഞാല്‍

ഉപഭോക്താക്കളെ സംബന്ധിച്ച് സ്വര്‍ണ നിക്ഷേപം ഏറെ ലാഭകരമാണ്. പ്രത്യേകിച്ച സാധാരണക്കാരെ സംബന്ധിച്ച്. മക്കളുടെ വിവാഹത്തിനായി പലരും ഇത്തരം നിക്ഷേപങ്ങളില്‍ ചേരാറുണ്ട്. എന്നാല്‍ അത് പൊളിഞ്ഞാല്‍ പിന്നെ എന്ത് ചെയ്യാന്‍ പറ്റും.

ധനസമാഹരണം

ധനസമാഹരണം

ഉപഭോക്താക്കളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുന്നത് കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം ധനസമാഹരണത്തിനുള്ള എളുപ്പ മാര്‍ഗ്ഗമാണ്. തിരിച്ചുകൊടുക്കാന്‍ സമയം ഉള്ളതിനാല്‍ ഈ പണം പുതിയ ശാഖകള്‍ തുടങ്ങാനോ മറ്റ് ബിസിനസ്സുകളിലേക്കോ തിരിച്ചുവിടാനും പറ്റും.

പൊട്ടിയ കഥകള്‍

പൊട്ടിയ കഥകള്‍

ഇത്തരത്തില്‍ ധനസമാഹരണം നടത്തി പുതിയ മേഖലകളിലേക്ക് കടന്ന പലരുടേയും പരാജയ കഥ ഞെട്ടിപ്പിക്കുന്നതാണ്. നിയമപരിരക്ഷയില്ലാത്തതിനാല്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടപ്പെട്ടത് മുഴുവന്‍ നഷ്ടപ്പെടുകയും ചെയ്യും.

ഫ്രാന്‍സിസ് ആലുക്കാസ്

ഫ്രാന്‍സിസ് ആലുക്കാസ്

ജ്വല്ലറി ബിസിനസ്സിലെ വമ്പന്‍മാരായ ഫ്രാന്‍സിസ് ആലുക്കാസ് ഇപ്പോള്‍ അത്തരത്തിലൊരു കുടുക്കില്‍ പെട്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പല ശാഖകളും അടച്ചുപൂട്ടല്‍ ഭീഷണിയില്‍ ആണത്രെ.

English summary
Jewellery God Schemes are under scanner and GST will make jewellery business a little harder.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X