കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിദിനം ഒരു ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകള്‍: ഉടന്‍ ആക്ടിവേറ്റ് ചെയ്യൂ,ജിയോയിലും എയര്‍ടെല്ലിലും!

Google Oneindia Malayalam News

മുംബൈ: ഡാറ്റാ പ്ലാനുകളുടെ കാര്യത്തില്‍ ഇന്ത്യന്‍ ടെലികോം വിപണിയില്‍ വിപ്ലവം സൃഷ്ടിച്ചത് അംബാനിയുടെ റിലയന്‍സ് ജിയോയുടെ കടന്നുവരവാണ്. ഇതോടെ ജിയോ സൃഷ്ടിച്ച ട്രെന്‍ഡ് നിലനിര്‍ത്താനുള്ള ശ്രമാണ് എതിരാളികളായ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നീ ടെലികോം കമ്പനികളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇതിനൊപ്പം ഉപയോക്താക്കളെ പിടിച്ചുനിര്‍ത്താനുള്ള ശ്രമമാണ് ബിഎസ്എന്‍എല്ലിന്റെ ഭാഗത്തുനിന്നുണ്ടായത്.

റിലയന്‍സ് ജിയോയില്‍ നിന്ന് ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിന് വേണ്ടി എയര്‍ടെല്ലും വോഡഫോണും കഴിഞ്ഞ ദിവസം പുതിയ പ്രീ പെയ്ഡ്- പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചിരുന്നു. 499 രൂപയുടെ ഓഫറില്‍ 20 ജിബി 4ജി ഡാറ്റയും അണ്‍ലിമിറ്റ‍ഡ് വോയ്സ് കോളുമാണ് എയര്‍ടെല്ലും വോഡഫോണും നല്‍കുന്നത്. പോസ്റ്റ് പെയ്ജ് ഉപയോക്താക്കള്‍ക്കായി വോഡഫോണിന്‍റെ റെഡിലൂടെ റെഡ് ട്രാവലര്‍, റെഡ് ഇന്‍ര്‍നാഷണല്‍, റെഡ് സിഗ്നേച്ചര്‍ എന്നീ പ്ലാനുകളാണ് ലഭിക്കുക. വോഡ‍ഫോണ്‍ റെഡ് ട്രാവലര്‍ പ്ലാന്‍, റെഡ് ഇന്‍റര്‍നാഷണല്‍, റെഡ് സിഗ്നേച്ചര്‍ പ്ലാന്‍ എന്നിങ്ങനെ മൂന്ന് പ്ലാനുകളാണ് വോഡഫോണ്‍റെഡില്‍ കഴ‍ിഞ്ഞ ദിവസം പുറത്തിറക്കിയിട്ടുള്ളത്.പ്രതിദിനം 1 ജിബി ഡാറ്റ നല്‍കുന്ന പ്രവണതയ്ക്ക്് തുടക്കം കുറിച്ചതും റിലയന്‍സ് ജിയോ ആയിരുന്നു. പ്രതിദിനം ഒരു ജിബി ഡാറ്റ നല്‍കിക്കൊണ്ട് 303 രൂപയുടെ പ്ലാനാണ് റിലയന്‍സ് ജിയോ ആദ്യം അവതരിപ്പിച്ചത്. പ്രതിദിനം ഒരു ജിബി ഡാറ്റ വീതം ലഭിക്കുന്ന മികച്ച പ്ലാനുകള്‍ പരിശോധിക്കൂ.

റിലയന്‍സ് ജിയോ 1 ജിബി പ്ലാന്‍

റിലയന്‍സ് ജിയോ 1 ജിബി പ്ലാന്‍

റിലയന്‍സ് ജിയോയുടെ 309 രൂപയുടെ പ്ലാനില്‍ 49 ദിവസത്തെ കാലാവധിയില്‍ പ്രതിദിനം ഒരു ജിബി ഡാറ്റയാണ് നല്‍കിവന്നിരുന്നത്. എന്നാല്‍ ദീപാവലിയോട് അനുബന്ധിച്ച് പ്ലാനുകളില്‍ മാറ്റം വരുത്തിയതോടെ 399 രൂപയുടെ പ്ലാനാണ് 70 ദിവസത്തേയ്ക്ക് പ്രതിദിനം ഒരു ജിബി ഡാറ്റ വീതം നല്‍കിവരുന്നത്. 459 രൂപയുടെ ഓഫറില്‍ 84 ദിവസത്തേയ്ക്ക് പ്രതിദിനം ഒരു ജിബി ഡാറ്റ വീതമാണ് ലഭിക്കുന്നത്. 499 രൂപയ്ക്ക് 91 ദിവസത്തേയക്ക് പ്രതിദിനം ഒരു ജിബി വീതം ലഭിക്കുന്ന ഓഫറും ജിയോയിലുണ്ട്.
എയര്‍ടെല്ലില്‍ 399 രൂപയുടെ പ്ലാനിലാണ് പ്രതിദിനം ഒരു ജിബി ഡാറ്റയ്‌ക്കൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്‌സ് കോളുകളും ലഭിക്കുന്നത്. 70 ദിവസമാണ് പ്ലാനിന്റെ കാലാവധി. പ്രതിദിനം ഒരു ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ് കോള്‍, റോമിംഗില്‍ സൗജന്യ ഇന്‍കമിംഗ്- ഔട്ട്‌ഗോയിംഗ് കോളുകള്‍ എന്നിവയാണ് എയര്‍ടെല്ലിന്റ 448 രൂപയുടെ പ്ലാനിലുള്ളത്. എയര്‍ടെല്ലിന്റെ 28 ദിവസത്തെ 349 രൂപയുടെ പ്ലാനില്‍ പ്രതിദിനം 1..5 ജിബിയും ലഭിക്കും. ഈ പ്ലാനില്‍ പ്രതിദിനം 250 മിനിറ്റ് സൗജന്യ വോയ്‌സ് കോളും ലഭിക്കും.

 വോഡഫോണില്‍ പ്രതിദിനം 1 ജിബി

വോഡഫോണില്‍ പ്രതിദിനം 1 ജിബി

എയര്‍ടെല്ലിന് സമാനമായി പ്രതിദിനം 1 ജിബി നല്‍കുന്ന രണ്ട് പ്ലാനുകളാണ് വോഡഫോണിനുള്ളത്. 28 ദിവസത്തെ കാലാവധിയുള്ള 348 രൂപ, 392 രൂപ എന്നിങ്ങനെയാണ് രണ്ട് പ്ലാനുകള്‍. പ്രതിദിനം ഒരു ജിബി ഡാറ്റയ്ക്ക് പുറമേ അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി കോളുകളും ഈ പ്ലാനുകളില്‍ ലഭിക്കും. 392 രൂപയുടെ പ്ലാനില്‍ റോമിംഗിലായിരിക്കെ സൗജന്യ ഇന്‍കമിംഗ്- ഔട്ട് ഗോയിംഗ് കോളുകളും ലഭിക്കും. പ്രതിദിനം 1.5 ജിബി വീതം ലഭിക്കുന്ന വോഡഫോണ്‍ ഓഫര്‍ ദില്ലി സര്‍ക്കിള്‍ ഒഴികെയുള്ള സര്‍ക്കിളുകളിലുള്ളവര്‍ക്കാണ് ലഭിക്കുക.

 ബിഎസ്എന്‍എല്ലിന്‍റെ പ്ലാനുകള്‍

ബിഎസ്എന്‍എല്ലിന്‍റെ പ്ലാനുകള്‍

ബിഎസ്എന്‍എല്ലിന്റ 429 രൂപയുടെ പ്ലാനാണ് റിലയന്‍സ് ജിയോയ്ക്ക് ഭീഷണിയുയര്‍ത്തുന്നത്. 90 ദിവസമാണ് ബിഎസ്എന്‍എല്ലിന്റെ ഈ പ്ലാനിന്റെ കാലാവധി. ഇതേ ആനുകൂല്യമാണ് ബിഎസ്എന്‍എല്ലിന്റെ 357 രൂപയുടെ പ്ലാനിലും ലഭിക്കുക. പ്രതിദിനം ഒരു ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും ഇതോടെ ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് ആസ്വദിക്കാന്‍ കഴിയും.

ഐഡിയ ഏറ്റവും പിന്നില്‍

ഐഡിയ ഏറ്റവും പിന്നില്‍

ഇന്ത്യയിലെ മറ്റ് ടെലികോം കമ്പനികളെ അപേക്ഷിച്ച് ഐഡിയയാണ് ഏറ്റവും കുറവ് ഡാറ്റാ ഓഫറുകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കിവരുന്നത്. 357 രൂപയുടെ ഐഡിയയുടെ പ്ലാനിലാണ് പ്രതിദിനം ഒരു ജിബി വീതം ലഭിക്കുന്നത്. അണ്‍ലിമിറ്റഡ് വോയ്‌സ ്‌കോളുകള്‍ക്ക് പുറമേ പ്രതിദിനം 100 എസ്എംഎസുകളും ഐഡിയയുടെ ഈ പ്ലാനില്‍ ലഭിക്കും.

 പ്രതിദിനം 1 ജിബി മുതൽ

പ്രതിദിനം 1 ജിബി മുതൽ

349 രൂപയുടെ പ്രീപെയ്ഡ്റീചാർജിൽ 1.5ജി ബി ഡാറ്റയാണ് എയർടെൽ നല്‍കിവരുന്നത്. റിലയന്‍സ് ജിയോ 500 രൂപയ്ക്ക് മുകളിലുള്ള റീചാർജിലാണ് പ്രതിദിനം 2ജിബി ഡാറ്റയാണ് ജിയോ ഉപയോക്താക്കൾ

 എയർടെല്ലിന്റെ 349 രൂപ റീചാർജ്

എയർടെല്ലിന്റെ 349 രൂപ റീചാർജ്


എയർടെല്ലിന്റെ 349 രൂപയുടെ ഓഫറിൽ അൺലിമിറ്റ‍ഡ് ലോക്കൽ- വോയ്സ് കോളും റോമിംഗ് കോളും ലഭിക്കും.ഇതിന് പുറമേ പ്രതിദിനം 1.5 ജിബി ഡാറ്റയുമാണ് എയർടെൽ ഉപയോക്താക്കൾക്ക് ലഭിക്കുക. 28 ദിവസത്തേയ്ക്കുള്ള ഓഫറിൽ പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കും. എയർടെൽ വെബ്സൈറ്റിലാണ് ഓഫർ സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

റിലയന്‍സ് ജിയോയിൽ കിടിലന്‍ ഓഫർ

റിലയന്‍സ് ജിയോയിൽ കിടിലന്‍ ഓഫർ


399 രൂപയുടെ ഓഫറിലാണ് റിലയന്‍സ് ജിയോ ലോക്കൽ, എസ്‍ടിഡി, റോമിംഗ് കോളുകൾക്കൊപ്പം ഡാറ്റ ഓഫറുകളം നല്‍കുന്നത്. 309 രൂപ, 399 രൂപ നിരക്കുകളിലായി പ്രതിദിനം ഒരു ജിബി ഡാറ്റ ലഭിക്കുന്ന ഓഫറുകളും റിലയന്‍സ് ജിയോയിലുണ്ട്. 400 രൂപയ്ക്ക് മുകളിലുള്ള റീചാര്‍ജ് ചെയ്യുന്നവർക്ക് വോയ്സ് കോളിനോ എസ്എംസിനോ അധിക ചാർജ് നൽകേണ്ടതില്ല.

 399 രൂപയുടെ എയർടെൽ ഓഫർ

399 രൂപയുടെ എയർടെൽ ഓഫർ

399 രൂപയുടെ എയർടെല്ലിൻറെ സ്പെഷ്യൽ ഓഫറിൽ പ്രതിദിനം ഒരു ജിബി 4 ജി ഡ‍ാറ്റയും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി വോയ്സ് കോളുകളും റോമിംഗ് കോളുകളുമാണ് ലഭിക്കുക. 35 ദിവസമാണ് ഓഫർ കാലാവധി.

 49 ദിവസത്തെ ഓഫർ

49 ദിവസത്തെ ഓഫർ

49 ദിവസത്തെ കാലാവധിയുള്ള 309രൂപയുടെ ഓഫറിൽ പ്രതിദിനം ഒരുജിബി 4ജി ഹൈസ്പീഡ് ഡാറ്റയാണ് ലഭിക്കുക. ഹൈസ്പീ‍ഡ് പരിധി കഴിഞ്ഞാലും ഉപയോക്താക്കൾക്ക് ഡാറ്റ ഉപയോഗിക്കാൻ കഴിയുമെന്നും റിലയൻസ് ജിയോ ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നുണ്ട്.
399 രൂപയുടെ റിലയൻസ് ജിയോയുടെ ഓഫറിൽ 70 ദിവസത്തേയ്ക്ക് 70 ജിബി 4ജി ഡാറ്റയാണ് ലഭിക്കുക. പ്രതിദിനം ഹൈസ്പീഡ് 1ജിബി ഡാറ്റ 64 കെൂബിപിഎസ് സ്പീഡിലാണ് ലഭിക്കുക.

 വോഡഫോൺ 348 രൂപ പ്ലാൻ

വോഡഫോൺ 348 രൂപ പ്ലാൻ


വോഡഫോണിന്റെ ഓഫറിൽ 28 ദിവസത്തേയ്ക്ക് പ്രതിദിനം ഒരു ജിബി ഡാറ്റയാണ് ലഭിക്കുക. അൺലിമിറ്റഡ് ലോക്കൽ- എസ്ടിസി വോയ്സ് കോളുകൾക്ക് പുറമേ മൊബൈലിലേയ്ക്കും ലാൻഡ് ഫോണിലേയ്ക്കും വിളിക്കാനും ഈ പ്ലാനിൽ സാധിക്കും. എല്ലാ ഹാന്‍ഡ് സെറ്റ് ഉപയോക്താക്കൾക്കും പരിമിത കാലത്തേയ്ക്ക് മാത്രം ലഭിക്കുന്ന ഓഫറാണ് ഇതെന്ന് വോഡഫോൺ വെബ്സൈറ്റും മൈ വോ‍ഡഫോണ്‍ ആപ്പും വ്യക്തമാക്കുന്നു. വോഡഫോൺ പ്ലേയുടെ എല്ലാ ആപ്പുകളും ടിവി ചാനലും സിനിമകളും ഈ ഓഫറിൽ ലഭിക്കും.

 392 രൂപയുടെ ഓഫർ‌

392 രൂപയുടെ ഓഫർ‌

28ദിവസമാണ് വോഡഫോണിന്റെ 392 രൂപയുടെ ഓഫര്‍ കാലാവധി. പ്രതിദിനം ഒരു ജിബി ഡാറ്റയും അൺലിമിറ്റഡ് ലോക്കൽ- എസ്ടിഡി കോളുകളും റോമിംഗ് കോളുകളും ലഭിക്കും. ഇതിന് പുറമേ വോഡഫോണ്‍ പ്ലേയുടെ സൗജന്യസേവനവും ഈ ഓഫര്‍ ആക്ടിവേറ്റ് ചെയ്യുന്നവർക്ക് ലഭിക്കും. പ്ലാനുകള്‍

English summary
Jio has upped the ante for rival telecom operators such as Airtel and Vodafone with the launch of its new 'triple cashback' offer that provides benefits worth up to Rs. 2,599. The new Jio offer will certainly lure some customers to the network, but there are enough good plans that the likes of Airtel, Vodafone, Idea and BSNL offer to retain their subscribers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X