കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോയുടെ ഹുങ്കിനെ എയര്‍ടെല്ലും ടീമും പിടിച്ചു കെട്ടി, മുട്ടുമടക്കി, ഇനി ചര്‍ച്ച

  • By ശ്യാം ലാല്‍
Google Oneindia Malayalam News

കൊല്‍ക്കത്ത: നിയമങ്ങളെ കാറ്റില്‍പറത്തി അണ്‍ലിമിറ്റഡ് ഓഫറുകളുടെ പെരുമഴ തീര്‍ത്ത ജിയോയെ പിടിച്ചു കെട്ടുന്നതില്‍ എയര്‍ടെല്ലും വോഡാഫോണും ഐഡിയയും ഒരു പരിധി വരെ വിജയിച്ചു.

ജിയോയില്‍ നിന്നുള്ള കോളുകള്‍ കണക്ടാകാത്ത പ്രശ്‌നം ട്രായിയുടെ പരിഗണനയില്‍ എത്തിയപ്പോള്‍ തന്നെ വേണ്ടത്ര പോളില്ലാത്തതാണ് (പോയിന്റ്‌സ് ഓഫ് ഇന്റര്‍കണക്ഷന്‍) ഇതിനു കാരണമെന്ന് മറ്റു കമ്പനികള്‍ ഒറ്റക്കെട്ടായി അറിയിച്ചിരുന്നു.

Airtel

കൂടാതെ ജിയോ ചെയ്യുന്നത് 'കബളിപ്പിക്കല്‍' ബിസിനസ്സാണെന്ന് എയര്‍ടെല്ലും ഐഡിയയും വോഡഫോണും കണക്കുകള്‍ സഹിതം വ്യക്തമാക്കിയിരുന്നു. ജിയോയുടെ ക്വാളിറ്റി നാള്‍ക്കു നാള്‍ കുറഞ്ഞു വരുന്നതായുള്ള പരാതികളും സാര്‍വത്രികമായി. ഇതിനെതിരേ ട്രായ് ജിയോയ്ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

കൂടുതല്‍ പോളുകള്‍ അനുവദിച്ചു കിട്ടാന്‍ ജിയോ ഇപ്പോള്‍ എയര്‍ടെല്ലിന്റെയും വോഡഫോണിന്റെയും ഐഡിയയുടെയും പിറകില്‍ നടക്കുകയാണ്. നല്ലൊരു ബാര്‍ഗെയ്‌നിങിനാണ് മൂന്നു കമ്പനികളും ശ്രമിക്കുന്നത്. എന്തായാലും അംബാനിക്കമ്പനിയുടെ ഹുങ്കിനെ ഐക്യത്തോടെ നിന്ന് മൂന്നു കമ്പനികളും തോല്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്.

English summary
Reliance Jio Infocomm will hold one-on-one talks with Bharti Airtel, Vodafone India and Idea Cellular later this week to ask for additional points of interconnection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X