കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോയ്സ് കോള്‍ വെട്ടിക്കുറച്ച് ജിയോ! അ‍ഞ്ച് മണിക്കൂറിന് ശേഷം കണക്ഷന്‍ വിഛേദിക്കും, പുതിയ ചട്ടങ്ങള്‍!

ഒരു കോളിന്‍റെ പരമാവധി ദൈര്‍ഘ്യം അഞ്ച് മണിക്കൂര്‍ ആയിരിക്കണമെന്നും കമ്പനി പ്രതിനിധിയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു

Google Oneindia Malayalam News

മുംബൈ: ടെലികോം രംഗത്ത് മത്സരം മുറുകി നില്‍ക്കെ റിലയന്‍സ് ജിയോ വോയ്സ് കോളുകള്‍ വെട്ടിക്കുറയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ടിന് സ്ഥിരീകരണം. റിലയന്‍സ് ജിയോ വരിക്കാര്‍ക്ക് സൗജന്യ അണ്‍ലിമിറ്റഡ‍് വോയ്സ് കോളുകള്‍ വിളിക്കാന്‍ അനുവദിക്കുമെങ്കിലും രണ്ട് പേര്‍ക്കിടയിലുള്ള വോയ്സ് കോളിന്‍റെ ദൈര്‍ഘ്യം അനുസരിച്ച് പരിധി നിശ്ചയിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്. ഒരു കോളിന്‍റെ പരമാവധി ദൈര്‍ഘ്യം അഞ്ച് മണിക്കൂര്‍ ആയിരിക്കണമെന്നും കമ്പനി പ്രതിനിധിയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു മണിക്കൂറിന് ശേഷം ഉപഭോക്താക്കള്‍ക്ക് വോയ്ക് കോളിനിടെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്നും ചില ഉപഭോക്താക്കള്‍ വ്യക്തമാക്കുന്നു.

വോള്‍ട്ട് സാങ്കേതിക വിദ്യ ഉപയോഗിച്ച് റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് പ്രതിദിനം ലഭ്യമാകുന്ന 300 മിനിറ്റ് സൗജന്യ വോയ്സ് കോളുകള്‍ വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങുന്നുവെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എല്ലാ ഉപഭോക്താക്കള്‍ക്കും നിയന്ത്രണം ബാധകമായിരിക്കില്ലെന്നും വോയ്സ് കോള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുകയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

{i

 അ‍ഞ്ച് മണിക്കൂര്‍ മാത്രം

അ‍ഞ്ച് മണിക്കൂര്‍ മാത്രം

റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ഒരു നമ്പറിലേയ്കക്ക് വിളിക്കാവുന്ന പരിധി അ‍ഞ്ച് മണിക്കൂറായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ജിയോ നമ്പറുകളിലേയ്ക്കുള്ള കോളുകള്‍ക്കും ഇത് ബാധകമാണ്. ഒരു മണിക്കൂറിന് ശേഷം ഉപഭോക്താക്കള്‍ക്ക് വോയ്ക് കോളിനിടെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്നും ചില ഉപഭോക്താക്കള്‍ വ്യക്തമാക്കുന്നു.

 പരിധി ലംഘിച്ചാല്‍ കണക്ഷന്‍ റദ്ദാക്കും

പരിധി ലംഘിച്ചാല്‍ കണക്ഷന്‍ റദ്ദാക്കും

റിലയന്‍സ് ജിയോ നല്‍കുന്ന പരിധി കഴി‍ഞ്ഞ് വോയ്സ്കോള്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നവരുടെ വോയ്സ് കോള്‍ സേവനങ്ങള്‍ ഒരു ദിവസത്തേയ്ക്ക് വിഛേദിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ കണക്ഷന്‍ വിഛേദിക്കുന്നവര്‍ക്ക് 149 രൂപയുടെ ടോപ്പ് അപ്പ് ചെയ്തവര്‍ക്ക് മാത്രമേ തുടര്‍ന്ന് ജിയോ ഉപയോഗിക്കാന്‍ കഴിയൂ.

 വോയ്സ് കോള്‍ ദുരുപയോഗം

വോയ്സ് കോള്‍ ദുരുപയോഗം


വോള്‍ട്ട് സാങ്കേതിക വിദ്യ ഉപയോഗിച്ച് റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് പ്രതിദിനം ലഭ്യമാകുന്ന 300 മിനിറ്റ് സൗജന്യ വോയ്സ് കോളുകള്‍ വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എല്ലാ ഉപഭോക്താക്കള്‍ക്കും നിയന്ത്രണം ബാധകമായിരിക്കില്ലെന്നും വോയ്സ് കോള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

 വോയ്സ് കോള്‍ വെട്ടിക്കുറയ്ക്കും

വോയ്സ് കോള്‍ വെട്ടിക്കുറയ്ക്കും

ചില ഉപഭോക്താക്കളുടെ വോയ്സ് കോള്‍ വെട്ടിക്കുറയ്ക്കുന്നതായി റിലയന്‍സ് ജിയോ പ്രിയോരിറ്റി ടീം ടെലികോം ടോക്കിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ പ്രതിദിനം 300 മിനിറ്റാണ് നല്‍കിവരുന്നത്. റിലയന്‍സ് ജിയോ നല്‍കിവരുന്ന വോയ് കോള്‍ ഓഫര്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് തിരിച്ച
ടി നല്‍കുന്നതിനാണ് ഈ നീക്കം. പ്രതിദിനം 10 മണിക്കൂറോളം വോയ്സ് കോള്‍ സേവനം ഉപയോഗിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നീക്കം.

 ദുരുപയോഗം തടയാന്‍ നടപടി

ദുരുപയോഗം തടയാന്‍ നടപടി


റിലയന്‍സ് ജിയോ സെപ്തംബര്‍ മുതല്‍ നല്‍കിവരുന്ന വോയ്സ് കോള്‍ ഓഫര്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വോയ്സ് കോളിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ കമ്പനി ഒരുങ്ങുന്നത്. നിലവില്‍ പ്രതിദിനം വിളിക്കുന്ന കോളുകള്‍ക്കോ ആഴ്ച തോറുമുള്ള കോളുകള്‍ക്കോ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നില്ല.

 സെപ്തംബര്‍ മുതല്‍

സെപ്തംബര്‍ മുതല്‍


2016 സെപ്തംബര്‍ മുതലാണ് റിലയന്‍സ് ജിയോ സൗജന്യ വോയ്സ് കോള്‍, ഡാറ്റാ പ്ലാന്‍ ഓഫറുകള്‍ നല്‍കിവരുന്നത്. സൗജന്യ അണ്‍ലിമിറ്റഡ് കോളുകള്‍ക്ക് പുറമേ 4ജി ഡാറ്റയുാണ് റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് നല്‍കിവന്നിരുന്നത്. പ്രമോഷണല്‍ ഓഫറായി ആരംഭിച്ച ഓഫറുകള്‍ പിന്നീട് വ്യത്യസ്ത പ്ലാനുകളില്‍ തുടരുകയായിരുന്നു. പ്രതിദിനം ഒരു ജിബി ഡാറ്റയാണ് നല്‍കിവന്നിരുന്നത്. ഒരു ജിബി ഡാറ്റ കഴിഞ്ഞാല്‍ സ്പീഡ് 100 കെബിപിഎസിലേയ്ക്ക് കുറയുന്നുവെന്നതാണ് ഓഫറിന്‍റെ പ്രത്യേകത.

 ധന്‍ ധനാ ധന്‍ ഓഫര്‍

ധന്‍ ധനാ ധന്‍ ഓഫര്‍


ധന്‍ ധനാ ധന്‍ എന്നപേരിലുള്ള ഓഫര്‍ 309 രൂപ മുതലാണ് തുടങ്ങുന്നത്. പ്രതിദിനം ഒരു ജിബി വീതം മൂന്നുമാസത്തേയ്ക്കാണ് ഓഫര്‍. ഇതിന് പുറമേ അണ്‍ലിമിറ്റഡ് വോയ്‌സ് കോളും ലഭിക്കും. 84 ദിവസം നീണ്ടുനില്‍ക്കുന്ന ഓഫര്‍ പാക്കിന് 509 രൂപയാണ് ജിയോ നിശ്ചയിച്ചിട്ടുള്ളത്. ജിയോ മെമ്പര്‍മാര്‍ക്ക് വേണ്ടി ജിയോ അവതരിപ്പിച്ചിട്ടുള്ള എക്‌സ്‌ക്ലുസീവ് ഓഫറാണ് ഇവര രണ്ടും. എന്നാല്‍ ജിയോയുടെ സമ്മര്‍ സര്‍പ്രൈസ് ലഭിയ്ക്കാന്‍ യോഗ്യതയുള്ളവര്‍ക്ക് ധന്‍ ധനാ ധന്‍ ഓഫര്‍ ലഭിക്കില്ല. പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാത്തവര്‍ക്ക് പ്രതിദിനം ഒരു ജിബി വീതം ലഭിക്കുന്ന 408 രൂപയുടെ ഓഫറും 608 രൂപയുടെ പ്രതിദിനം രണ്ട് ജിബി ഡാറ്റ വീതം ലഭിക്കുന്ന ഓഫറുകുമാണ് ലഭിക്കുക. രണ്ട് ഓഫറുകളുടേയും കാലാവധി മൂന്നുമാസമാണ്. ട്രായ് നിര്‍ദേശത്തോടെ പിന്‍വലിച്ച സമ്മര്‍ സര്‍പ്രൈസ് ഓഫറിന് പകരമായാണ് ധന്‍ ധനാ ധന്‍ ഓഫര്‍ പ്രഖ്യാപിച്ചത്.

 ജിയോ പ്രൈം മെമ്പര്‍ഷിപ്പ്

ജിയോ പ്രൈം മെമ്പര്‍ഷിപ്പ്


ജിയോ പ്രൈം മെമ്പര്‍ഷിപ്പ് എടുത്തവര്‍ക്ക് 303 രൂപ റീച്ചാര്‍ജില്‍ മൂന്ന് മാസത്തേയ്ക്ക് സൗജന്യ വോയ്‌സ് കോളും ഡാറ്റാ ഓഫറും നല്‍കുന്നതായിരുന്നു സമ്മര്‍ സര്‍പ്രൈസ് ഓഫര്‍. ഇതിന് പുറമേ ജിയോ ആപ്പുകള്‍ ഉപയോഗിക്കുന്നതിനുള്ള അവസരവും ഇതോടൊപ്പം ലഭിക്കും. എന്നാല്‍ സമ്മര്‍ ഓഫര്‍ റദ്ദാക്കുന്നതിനുള്ള ട്രായ് നിര്‍ദേശം പുറത്തുവരുന്നതിന് മുമ്പ് ഓഫര്‍ ആക്ടിവേറ്റ് ചെയ്തവര്‍ക്ക് ഓഫര്‍ ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.

English summary
Reliance Jio allows its subscribers to make unlimited voice calls, but the company also maintains a limit on how long a voice call between two people can last, alert users reported over the weekend.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X