ജിയോയുടെ ഉഗ്രന്‍ ദീപാവലി ഓഫര്‍, 100 ശതമാനം ക്യാഷ്ബാക്ക്!!
ഉഗ്രന്‍ ദീപാവലി ഓഫറുമായി ജിയോ. 399 രൂപയുടെ ഓഫറില്‍ 100 ശതമാനം ക്യാഷ്ബാക്ക് ഓഫറാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദീപാവലി ധന്‍ ധനാ ഓഫര്‍ എല്ലാ ജിയോ 399 രൂപക്ക് റീചാര്‍ജ് ചെയ്യുന്ന എല്ലാ ജിയോ ഉപഭോക്താക്കള്‍ക്കും ലഭിക്കും.
ദീപാവലിയോടനുബന്ധിച്ച് മിക്ക ടെലികോം കമ്പനികളും ഓഫറുമായി രംഗത്തുണ്ട്. ജിയോയുടെ കുത്തക പിടിച്ചുകെട്ടാനാണ് എല്ലാവരും പരിശ്രമിക്കുന്നത്. ജിയോയാകട്ടെ, തുടര്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു കൊണ്ടേയിരിക്കുകയാണ്. ഏറ്റവും പുതിയ ഓഫറാണ് ദീപാവലി ധന്‍ ധനാ ഓഫര്‍. ഓഫറിനെക്കുറിച്ച് കൂടുതല്‍ അറിയാം.

399 രൂപയുടെ ഓഫര്‍
399 രൂപയുടെ ദീപാവലി ധന്‍ ധനാ ഓഫര്‍ ഒക്ടോബര്‍ 12 മുതല്‍ 18 വരെ ചുരുങ്ങിയ ദിവസത്തേക്കു മാത്രമേ ഉള്ളൂ. നിലവിലുള്ള റീചാര്‍ജിന്റെ വലിഡിറ്റി പീരിഡ് കഴിഞ്ഞതിനു ശേഷം മാത്രമാണ് ഓഫര്‍ ആക്ടിവേറ്റ് ആകുക.

ക്യാഷ്ബാക്ക്
8 ഘട്ടങ്ങളായിട്ടാണ് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുക. 50 രൂപയുടെ വൗച്ചറുകളായിട്ടായിരിക്കും ഇത് ലഭിക്കുക. ക്യാഷ്ബാക്ക് നവംബര്‍ 15നു ശേഷം മാത്രമേ ക്രെഡിറ്റ് ആയിത്തുടങ്ങൂ.

എവിടെയൊക്കെ...?
മൈ ജിയോ ആപ്പ്, ജിയോ.കോം,ജിയോ സ്‌റ്റോര്‍, റിലയന്‍സ് ഡിജിറ്റല്‍, പാര്‍ട്ണര്‍ സ്‌റ്റോര്‍സ്, ജിയോയുടെ ഡിജിറ്റല്‍ പാര്‍ട്ണര്‍മാരായ ജിയോ മണി, ആമസോണ്‍ പേ, ഫോണ്‍ പേ, മൊബിവിക്ക് എന്നിവയിലൂടെയെല്ലാം റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഈ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കും.

ട്രാന്‍സ്ഫര്‍ ചെയ്യാം
ജിയോയുടെ ദീപാവലി ധന്‍ ധനാ ഓഫര്‍ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ട്രാന്‍സ്ഫര്‍ ചെയ്യാം എന്ന പ്രത്യേകതയും ഉണ്ട്. ഒന്നലധികം ജിയോ സിമ്മുകള്‍ ഉള്ളവര്‍ക്ക് ഇതില്‍ നിന്നെല്ലാമുള്ള ക്യാഷ്ബാക്ക് ലഭിക്കും.












Click it and Unblock the Notifications