ജിയോ ഇഫക്ട്!! ഔട്ട്ഗോയിംഗ് കോളിന്റെ റിംഗ് സമയം വെട്ടിച്ചുരുക്കി എയര്‍ടെല്‍
മുംബൈ: ഇന്ത്യന്‍ ടെലികോം വിപണിയിലെ ജിയോ- എയര്‍ടെല്‍ പോര് മുറുകുന്നു. ഔട്ട്ഗോയിംഗ് കോളിന്റെ ബെല്ലിന്റെ ദൈര്‍ഘ്യമാണ് പുതിയ വിവാദത്തിന് ആധാരം. നെറ്റ് വര്‍ക്കിലെ ഔട്ട്ഗോയിംഗ് കോളുകളുടെ ദൈര്‍ഘ്യം ആദ്യം വെട്ടിക്കുറച്ചത് റിലയന്‍സ് ജിയോ ആയിരുന്നു. ജിയോയുടെ നീക്കത്തെ എതിര്‍ന്ന് ഭാരതി എയര്‍ടെല്‍ ട്രായിയെ സമീപിച്ചെങ്കിലും നടപടി സ്വീകരിക്കാന്‍ ടെലികോം റെഗുലേറ്റര്‍ തയ്യാറായില്ല. ഇതോടെ ജിയോ പയറ്റിയ അതേ തന്ത്രം തന്നെ എയര്‍ടെല്ലും പുറത്തെടുത്തു. ഉടനെ ഔട്ട്ഗോയിംഗ് കോളുകളുടെ റിംഗിന്റെ ദൈര്‍ഘ്യവും വെട്ടിച്ചുരുക്കി.
ഔട്ട്ഗോയിംഗ് കോളുകളുടെ റിംഗിന്റെ ദൈര്‍ഘ്യവും വെട്ടിച്ചുരുക്കിയ കാര്യം എയര്‍ടെല്‍ ട്രായിയെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തുു. നേരത്തെ ഒരു തവണ സെക്കന്റ് മാത്രമേ ഔട്ട് ഗോയിംഗ് കോളുകള്‍ക്ക് റിംഗ് ചെയ്യുകയുള്ളൂ. എന്നാല്‍ ഭേദഗതിയോടെ ഏത് നെറ്റ് വര്‍ക്കിലേക്ക് വിളിക്കുമ്പോഴും ഇത് 25 സെക്കന്റ് മാത്രമായി ചുരുങ്ങുകയും ചെയ്തുു. നേരത്തെ ജിയോ ഇത് 25 സെക്കന്റായി കുറച്ചെങ്കിലും പിന്നീട് 30 സെക്കന്റായി ഉയര്‍ത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതും ഇന്ത്യന്‍ ടെലികോം വിപണിയിലെ ശരാശരിയെക്കാള്‍ താഴെയാണ്. ജിയോ സമയം വെട്ടിച്ചുരുക്കിയത് മറ്റ് കമ്പനികള്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് എയര്‍ടെല്‍ നിരന്തരം ട്രായിയെ സമീപിച്ച് വരികയാണ്. എന്നാല്‍ യാതൊരു നടപടികളും സ്വീകരിക്കാന്‍ ട്രായി ഇതുവരെ തയ്യാറായിട്ടില്ല. ഇന്റര്‍കണക്ട് യൂസേജ് ചാര്‍ജ് അനുസരിച്ച് റിംഗ് സമയം വെട്ടിച്ചുരുക്കുമ്പോള്‍ കുറഞ്ഞ ചാര്‍ജ് മാത്രമാണ് ടെലികോം ഓപ്പറേറ്റര്‍മാര്‍ നല്‍കേണ്ടത്. ഇത് ചൂണ്ടിക്കാണിച്ചാണ് എയര്‍ടെല്‍ ഈ വിഷയം ട്രായിയുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള നീക്കം നടത്തിയത്. ഒരു ഉപയോക്താവ് മറ്റൊരാളെ വിളിക്കുമ്പോള്‍ കമ്പനി നല്കേണ്ടിവരുന്ന തുകയാണ് ഇന്റര്‍കണക്ട് യൂസേജ് ചാര്‍ജ്. നേരത്ത് ഫോണ്‍കോളുകള്‍ പാതിയില്‍ വെച്ച് മുറിഞ്ഞു പോകുന്ന സംഭവ വികാസങ്ങള്‍ ഉണ്ടായപ്പോഴും ഇത് ചര്‍ച്ചയായിരുന്നു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications