കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോ ഇഫക്ട്!! ഔട്ട്ഗോയിംഗ് കോളിന്റെ റിംഗ് സമയം വെട്ടിച്ചുരുക്കി എയ‍ര്‍ടെല്‍

Array

Google Oneindia Malayalam News

മുംബൈ: ഇന്ത്യന്‍ ടെലികോം വിപണിയിലെ ജിയോ- എയ‌‍ര്‍ടെല്‍ പോര് മുറുകുന്നു. ഔട്ട്ഗോയിംഗ് കോളിന്റെ ബെല്ലിന്റെ ദൈര്‍ഘ്യമാണ് പുതിയ വിവാദത്തിന് ആധാരം. നെറ്റ് വ‍ര്‍ക്കിലെ ഔട്ട്ഗോയിംഗ് കോളുകളുടെ ദൈര്‍ഘ്യം ആദ്യം വെട്ടിക്കുറച്ചത് റിലയന്‍സ് ജിയോ ആയിരുന്നു. ജിയോയുടെ നീക്കത്തെ എതിര്‍ന്ന് ഭാരതി എയര്‍ടെല്‍ ട്രായിയെ സമീപിച്ചെങ്കിലും നടപടി സ്വീകരിക്കാന്‍ ടെലികോം റെഗുലേറ്റര്‍ തയ്യാറായില്ല. ഇതോടെ ജിയോ പയറ്റിയ അതേ തന്ത്രം തന്നെ എയര്‍ടെല്ലും പുറത്തെടുത്തു. ഉടനെ ഔട്ട്ഗോയിംഗ് കോളുകളുടെ റിംഗിന്റെ ദൈര്‍ഘ്യവും വെട്ടിച്ചുരുക്കി.

കോന്നിയില്‍ പ്രശ്നങ്ങള്‍ അവസാനിപ്പിച്ച് കോണ്‍ഗ്രസ്; ഇനി ഒറ്റക്കെട്ടായി പ്രചാരണമെന്ന് നേതാക്കള്‍കോന്നിയില്‍ പ്രശ്നങ്ങള്‍ അവസാനിപ്പിച്ച് കോണ്‍ഗ്രസ്; ഇനി ഒറ്റക്കെട്ടായി പ്രചാരണമെന്ന് നേതാക്കള്‍

ഔട്ട്ഗോയിംഗ് കോളുകളുടെ റിംഗിന്റെ ദൈര്‍ഘ്യവും വെട്ടിച്ചുരുക്കിയ കാര്യം എയര്‍ടെല്‍ ട്രായിയെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തുു. നേരത്തെ ഒരു തവണ സെക്കന്റ് മാത്രമേ ഔട്ട് ഗോയിംഗ് കോളുകള്‍ക്ക് റിംഗ് ചെയ്യുകയുള്ളൂ. എന്നാല്‍ ഭേദഗതിയോടെ ഏത് നെറ്റ് വര്‍ക്കിലേക്ക് വിളിക്കുമ്പോഴും ഇത് 25 സെക്കന്റ് മാത്രമായി ചുരുങ്ങുകയും ചെയ്തുു. നേരത്തെ ജിയോ ഇത് 25 സെക്കന്റായി കുറച്ചെങ്കിലും പിന്നീട് 30 സെക്കന്റായി ഉയ‍ര്‍ത്തുകയും ചെയ്തിരുന്നു.

jioairtel-1570019

എന്നാല്‍ ഇതും ഇന്ത്യന്‍ ടെലികോം വിപണിയിലെ ശരാശരിയെക്കാള്‍ താഴെയാണ്. ജിയോ സമയം വെട്ടിച്ചുരുക്കിയത് മറ്റ് കമ്പനികള്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് എയര്‍ടെല്‍ നിരന്തരം ട്രായിയെ സമീപിച്ച് വരികയാണ്. എന്നാല്‍ യാതൊരു നടപടികളും സ്വീകരിക്കാന്‍ ട്രായി ഇതുവരെ തയ്യാറായിട്ടില്ല. ഇന്റര്‍കണക്ട് യൂസേജ് ചാര്‍ജ് അനുസരിച്ച് റിംഗ് സമയം വെട്ടിച്ചുരുക്കുമ്പോള്‍ കുറഞ്ഞ ചാര്‍ജ് മാത്രമാണ് ടെലികോം ഓപ്പറേറ്റര്‍മാര്‍ നല്‍കേണ്ടത്. ഇത് ചൂണ്ടിക്കാണിച്ചാണ് എയര്‍ടെല്‍ ഈ വിഷയം ട്രായിയുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള നീക്കം നടത്തിയത്. ഒരു ഉപയോക്താവ് മറ്റൊരാളെ വിളിക്കുമ്പോള്‍ കമ്പനി നല്‍കേണ്ടിവരുന്ന തുകയാണ് ഇന്റര്‍കണക്ട് യൂസേജ് ചാര്‍ജ്. നേരത്ത് ഫോണ്‍കോളുകള്‍ പാതിയില്‍ വെച്ച് മുറിഞ്ഞു പോകുന്ന സംഭവ വികാസങ്ങള്‍ ഉണ്ടായപ്പോഴും ഇത് ചര്‍ച്ചയായിരുന്നു.

English summary
Jio effect: Airtel now reduces ring time for outgoing calls to 25 seconds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X