കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡാറ്റയില്‍ കുടുങ്ങി ഫേസ്ബുക്കും ജിയോയും? കടുത്ത തര്‍ക്കം... ഡാറ്റ സുരക്ഷയില്‍ എന്ത് സംഭവിക്കും?

  • By Desk
Google Oneindia Malayalam News

മുംബൈ: റിലയന്‍സ് ജിയോയുടെ 9.99 ശതമാനം ഓഹരികളാണ് ഫേസ്ബുക്ക് സ്വന്തമാക്കിയിരിക്കുന്നത്. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ഈ ഇടപാട് നല്‍കിയ ഊര്‍ജ്ജം ചെറുതൊന്നും അല്ല. എന്നാല്‍ ഇതില്‍ ചില തര്‍ക്കങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സുക്കര്‍ബര്‍ഗിന്റെ ചെലവില്‍ അംബാനിയുടെ വിജയം; സമ്പത്തില്‍ ജാക്ക് മായെ തോല്‍പിച്ച് ഒന്നാം സ്ഥാനംസുക്കര്‍ബര്‍ഗിന്റെ ചെലവില്‍ അംബാനിയുടെ വിജയം; സമ്പത്തില്‍ ജാക്ക് മായെ തോല്‍പിച്ച് ഒന്നാം സ്ഥാനം

ഡാറ്റാ സുരക്ഷിതത്വം സംബന്ധിച്ചാണല്ലോ ഇപ്പോള്‍ കേരളത്തിലെ തര്‍ക്കം. അതുപോലെ തന്നെയാണ് ഫേസ്ബുക്കും റിലയന്‍സ് ഇന്‍ഡസ്ട്രീസും തമ്മിലുള്ള തര്‍ക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ രണ്ട് സ്ഥാപനങ്ങളും തമ്മിലുള്ള വിജോയിപ്പുകള്‍ ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഇരുകക്ഷികളുടേയും ഡാറ്റ പ്രൈവസി സംബന്ധിച്ച നിലപാടുകള്‍ പരിശോധിക്കാം...

ഡാറ്റയാണ് പുതിയ എണ്ണ

ഡാറ്റയാണ് പുതിയ എണ്ണ

തങ്ങളെ സംബന്ധിച്ചിടത്തോളം ഡാറ്റയാണ് പുതിയ എണ്ണ എന്നാണ് മുകേഷ് അംബാനി തന്നെ പറഞ്ഞിട്ടുള്ളത്. ഇന്റലിജന്റ് ഡാറ്റയെ പുതിയ പെട്രോള്‍ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ചുരുക്കിപ്പറഞ്ഞാല്‍ വരുംകാലത്തിന്റെ ഏറ്റവും വലിയ വില്‍പന ചരക്ക് ഡാറ്റയാണെന്ന് റിലയന്‍സും കരുതുന്നുണ്ട് എന്നര്‍ത്ഥം.

ഇന്ത്യയില്‍ സൂക്ഷിക്കണം

ഇന്ത്യയില്‍ സൂക്ഷിക്കണം

എന്നാല്‍ ഇക്കാര്യത്തില്‍ റിലയന്‍സ് ഒരു കൃത്യത വരുത്തുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഡാറ്റയുടെ മുഴുവന്‍ നിയന്ത്രണവും ഉടമസ്ഥാവകാശവും ഇന്ത്യക്കാര്‍ക്ക് തന്നെ ആയിരിക്കണം എന്നതാണ് അത്. ഏതെങ്കിലും ബഹുരാഷ്ട്ര കമ്പനികള്‍ക്ക് അത് നല്‍കരുത് എന്നാണ് നിലപാട്.

എണ്ണയല്ല, വില്‍ക്കാം

എണ്ണയല്ല, വില്‍ക്കാം

ഡാറ്റയെ എണ്ണയോട് ഉപമിക്കുന്നതിനേക്കാള്‍ നല്ലത് വെള്ളത്തോട് ഉപമിക്കുന്നതാണ് എന്നാണ് ഫേസ്ബുക്കിന്റെ പക്ഷം. ഡാറ്റ സ്വന്തമാക്കുകയും വില്‍ക്കുകയും ചെയ്യാം. അതിരുകളില്ലാത്ത സമുദ്രം പോലെ ഇതിനെ കണക്കാക്കണം എന്നും ഫേസ്ബുക്ക് പറയുന്നു.

സര്‍ക്കാരിന് നല്‍കാം

സര്‍ക്കാരിന് നല്‍കാം

എന്ത് ഡാറ്റയാണെങ്കിലും അത് സര്‍ക്കാര്‍ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ നല്‍കാം എന്നാണ് റിലയന്‍സിന്റെ പക്ഷം. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്ള എല്ലാ ഡാറ്റകളും- ഡിക്രിപ്ഷന്‍ കീകള്‍ അടക്കം- സര്‍ക്കാര്‍ നിമയ ഏജന്‍സികള്‍ക്ക് നല്‍കാമെന്ന് കഴിഞ്ഞ വര്‍ഷം ജിയോ ട്രായിയെ അറിയിച്ചിരുന്നു.

സ്വകാര്യത മാനിക്കണം

സ്വകാര്യത മാനിക്കണം

എന്നാല്‍ ഫേസ്ബുക്കിന് ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാടാണ്. വ്യക്തികളുടെ സ്വകാര്യത മാനിക്കണം എന്നാണ് അവര്‍ പറയുന്നത്. എന്‍ഡ് ടു എന്‍ഡ എന്‍ക്രിപ്റ്റഡ് ആയ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോഴെല്ലാം അതിനെതിരെ പൊരുതാന്‍ ആണ് വാട്‌സ്ആപ്പ് ശ്രമിച്ചിട്ടുള്ളത്. ഉപഭോക്താക്കളുടെ ഡാറ്റ സര്‍ക്കാരിന് നല്‍കാന്‍ തങ്ങള്‍ ബാധ്യസ്ഥരല്ലെന്നാണ് കഴിഞ്ഞ ഒക്ടോബറില്‍ ഫേസ്ബുക്ക് സുപ്രീം കോടതിയെ അറിയിച്ചിട്ടുള്ളത്.

തര്‍ക്കങ്ങള്‍ ഉള്ളത് തന്നെ

തര്‍ക്കങ്ങള്‍ ഉള്ളത് തന്നെ

ഡാറ്റാ പ്രൈവസി സംബന്ധിച്ച കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെന്ന കാര്യം ജിയോ അധികൃതര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു എന്നും അവര്‍ പറയുന്നു. എന്നാല്‍ ഇത് ഇടപാടിനെ ഒരു വിധത്തിലും ബാധിക്കില്ലെന്നാണ് അവര്‍ വ്യക്തമാക്കുന്നത്.

വൈകാരികമായി യുഎഇ രാജകുമാരി... 'എന്റെ പ്രവാചകനെ, എന്റെ മതത്തെ, എന്റെ പാരമ്പര്യത്തെ അപമാനിച്ചപ്പോള്‍'വൈകാരികമായി യുഎഇ രാജകുമാരി... 'എന്റെ പ്രവാചകനെ, എന്റെ മതത്തെ, എന്റെ പാരമ്പര്യത്തെ അപമാനിച്ചപ്പോള്‍'

രക്തത്തില്‍ അസാധാരണ അവസ്ഥ... അമേരിക്കയില്‍ കൊടുംഭീതി! കൊവിഡിന്റെ ദുരൂഹഫലങ്ങള്‍...രക്തത്തില്‍ അസാധാരണ അവസ്ഥ... അമേരിക്കയില്‍ കൊടുംഭീതി! കൊവിഡിന്റെ ദുരൂഹഫലങ്ങള്‍...

English summary
Jio - Facebook deal: Key differences in Data privacy - Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X