കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്കന്റില്‍ ഒരു ജിബി മഹാ സ്പീഡുമായി ജിയോ ജിഗാ ഫൈബര്‍... രജിസ്റ്റര്‍ ചെയ്യാം ഉടന്‍, ഇതാ ഇങ്ങനെ

Google Oneindia Malayalam News

മുംബൈ: ഒരു സെക്കന്റില്‍ ഒരു ജിബി വേഗതയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ പോവുകയാണ് റിലയന്‍സ് ജിയോ. ജിയോ ജിഗാഫൈബര്‍ എന്ന് പേരിട്ടിരിക്കുന്ന അതിവേഗ ബ്രോഡ്ബാന്‍ഡിന്റെ രജിസ്‌ട്രേഷന്‍ തുടങ്ങി.

ഓണ്‍ലൈന്‍ വഴിയാണ് രജിസ്‌ട്രേഷന്‍. മൈ ജിയോ ആപ്പ് വഴിയോ, ജിയോയുടെ വെബ്‌സൈറ്റ് വഴിയോ ഉപഭോക്താക്കള്‍ക്ക് ജിയോ ജിഗാഫൈബറിന് വേണ്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ആദ്യഘട്ടത്തില്‍ രാജ്യത്തെ 1,100 നഗരങ്ങളില്‍ മാത്രം ആയിരിക്കും ഒരു ജിബിപിഎസ് വേഗതയില്‍ ഉള്ള അതിവേഗ ബ്രോഡ്ബാന്‍ഡ് സേവനം ലഭ്യമാവുക. ഏറ്റവും കൂടുതല്‍ രജിസ്‌ട്രേഷന്‍ ഉള്ള സ്ഥലങ്ങളില്‍ നിന്നായിരിക്കും ആദ്യഘട്ട നഗരങ്ങള്‍ തിരഞ്ഞെടുക്കുക.

ഞെട്ടിപ്പിക്കുന്ന സേവനങ്ങള്‍

ഞെട്ടിപ്പിക്കുന്ന സേവനങ്ങള്‍

സെക്കന്റില്‍ ഒരു ജിബി വേഗത്തില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നു എന്നത് മാത്രമല്ല ജിയോ ജിഗാ ഫൈബറിന്റെ പ്രത്യേകത. ഐപിടിവി, ഡയറക്ട് ടു ഹോം ടിവി സേവനങ്ങളും ജിഗാഫൈബറിലൂടെ ലഭ്യമാകും. വീഡിയോ കോളും വോയ്‌സ് ആക്ടിവേറ്റഡ് വിര്‍ച്വല്‍ അസിസ്റ്റന്റ് സേവനവും ലഭിക്കും.

 എങ്ങനെ രജിസ്റ്റര്‍ ചെയ്യാം

എങ്ങനെ രജിസ്റ്റര്‍ ചെയ്യാം

രണ്ട് രീതിയില്‍ ജിയോ ജിഗാ ഫൈബര്‍ സേവനത്തിന് വേണ്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ജിയോ ഉപഭോക്താക്കള്‍ക്ക് ഫോണിലെ മൈജിയോ ആപ്പ് വഴിയും അല്ലാത്തവര്‍ക്ക് ജിയോയുടെ വെബ്‌സൈറ്റ് വഴിയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം.

ഇന്‍വൈറ്റ് ജിയോ ജിഗാ ഫൈബര്‍ നൗ

ഇന്‍വൈറ്റ് ജിയോ ജിഗാ ഫൈബര്‍ നൗ

ആപ്പിലായാലും വെബ്‌സൈറ്റില്‍ ആയാലും ഇന്‍വൈറ്റ് ജിയോ ജിഗാ ഫൈബര്‍ നൗ എന്ന ടാബ് കാണാം. അതില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് നിങ്ങള്‍ നിങ്ങളുടെ ലൊക്കേഷന്‍ സൂചിപ്പിക്കുന്ന പേജില്‍ എത്തും. വേണമെങ്കില്‍ നിങ്ങള്‍ക്ക് വ്യത്യസ്തമായ വിലാസവും ഇവിടെ നല്‍കാന്‍ സാധിക്കും.

പേര് വിവരങ്ങള്‍

പേര് വിവരങ്ങള്‍

തുടര്‍ന്ന് വരുന്ന പേജില്‍ നിങ്ങളുടെ മുഴുവന്‍ പേരും ഫോണ്‍ നമ്പറും നല്‍കണം. ആപ്പ് വഴിയാണെങ്കില്‍ ഇതോടെ രജിസ്‌ട്രേഷന്‍ നടപടികള്‍ തീരും. വെബ്‌സൈറ്റ് വഴി ആണെങ്കില്‍, മൊബൈല്‍ നമ്പര്‍ ഒടിപി വഴി സ്ഥിരീകരിക്കണം. തുടര്‍ന്ന് സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തിയാല്‍ രജിസ്ട്രഷന്‍ പൂര്‍ത്തീകരിക്കാം.

രജിസ്‌ട്രേഷന്‍ മാത്രം... എന്ന് തുടങ്ങും?

രജിസ്‌ട്രേഷന്‍ മാത്രം... എന്ന് തുടങ്ങും?

കഴിഞ്ഞ മാസം ആയിരുന്നു മുകേഷ് അംബാനി ജിയോ ജിഗാ ഫൈബര്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങിയിട്ടേ ഉള്ളൂ. എന്നാണ് സേവനം ലഭ്യമായിത്തുടങ്ങുക എന്ന കാര്യം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

കേരളത്തില്‍ 288 സ്ഥലങ്ങള്‍

കേരളത്തില്‍ 288 സ്ഥലങ്ങള്‍

കേരളത്തില്‍ 288 കേന്ദ്രങ്ങളില്‍ ആയിരിക്കും ജിയോ ജിഗാ ഫൈബര്‍ ആദ്യഘട്ടത്തില്‍ ലഭ്യമാവുക എന്നാണ് വിവരം. 72 മേഖലകളില്‍ ഇപ്പോള്‍ തന്നെ ഒഫ്‌സി അടക്കമുള്ള സംവിധാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.

എത്ര രൂപ?

എത്ര രൂപ?

ജിയോ ജിഗാ ഫൈബറിന്റെ കണക്ഷന്‍ ചാര്‍ജ്ജ്, മറ്റ് സേവന ചാര്‍ജ്ജുകള്‍ എന്നിവയെ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഇപ്പോഴും ലഭ്യമല്ല. തിരികിട്ടുന്ന നിക്ഷേപം ആയി 4500 രൂപ ആദ്യം കണക്ഷന് വേണ്ടി നല്‍കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ഞൂറ് രൂപയുടേത് ആയിരിക്കും അടിസ്ഥാന പ്ലാന്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Jio JIga Fiber Broadband registration starts... How to Register Online?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X