Get Updates
Get notified of breaking news, exclusive insights, and must-see stories!

റിലയന്‍സ് ജിയോ: വെല്‍ക്കം ഓഫറിന്റെ കാലം കഴിഞ്ഞു, ഇനി ഹാപ്പി ന്യൂഇയര്‍ മാത്രം

ദില്ലി: റിലയന്‍സ് ജിയോയുടെ സെപ്തംബറിലാരംഭിച്ച വെല്‍ക്കം ഓഫര്‍ ഡിസംബര്‍ 31 ന് അവസാനിച്ചതോടെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ പ്രാബല്യത്തിലായി. ഹാപ്പി ന്യൂഇയര്‍ ഓഫറിനെ ചോദ്യം ചെയ്ത് ട്രായ് രംഗത്തെത്തിയതിന് പിന്നാലെയാണ് ഹാപ്പി ന്യൂയര്‍ ഓഫര്‍ ജനുവരി ഒന്നുമുതല്‍ നല്‍കുന്നത്.

ജിയോ സേവനങ്ങള്‍ ഇതുവരെ ഉപയോഗിച്ചുകൊണ്ടിരുന്നവര്‍ക്കും പുതുതായി കണക്ഷനെടുക്കുന്നവര്‍ക്കും ഹാപ്പി ന്യൂയര്‍ ഓഫര്‍ ലഭ്യമാവും. റിലയന്‍സ് ജിയോയ്‌ക്കെതിരെ ഇന്ത്യയിലെ വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ നല്‍കിയ പരാതിയിലായിരുന്നു ട്രായി റിലയന്‍സ് ജിയോയില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടത്.

ഫെയര്‍ യൂസേജ് പോളിസി

ഫെയര്‍ യൂസേജ് പോളിസി

ഒരു ചെറിയ വിഭാഗത്തിന്റെ ഉയര്‍ന്ന തോതിലുള്ള ഉപയോഗം മൂലം ഭൂരിഭാഗം വരുന്ന മറ്റ് ഉപയോക്താക്കള്‍ക്ക് ജിയോ ഓഫറിന്റെ ഗുണം ലഭിക്കുന്നില്ലെന്നും അതിനാല്‍ എല്ലാ ഉപയോക്താക്കള്‍ക്കും തുല്യമായ രീതിയില്‍ ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പുവരുത്തുന്നതിനായി ഒരു ജിബിയുടെ ഫെയര്‍ യൂസേജ് പോളിസി ഏര്‍പ്പെടുത്തുമെന്ന് നേരത്തെ ചെയര്‍മാന്‍ മുകേഷ് അംബാനി വ്യക്തമാക്കിയിരുന്നു.

നാലല്ല ഒന്ന്

നാലല്ല ഒന്ന്

റിലയന്‍സ് ജിയോ ഏര്‍പ്പെടുത്തിയ ഫെയര്‍ യൂസേജ് പോളിസി പ്രകാരം നാല് പ്രതിദിനം ഉപയോഗിക്കാവുന്ന ഇന്റെര്‍നെറ്റിന്റെ പരിധി നാല് ജിബിയില്‍ നിന്ന് ഒരു ജിബിയായി പരിമിതപ്പെടുത്തി.

ഒരു ജിബിയ്ക്ക് ശേഷമെന്ത്

ഒരു ജിബിയ്ക്ക് ശേഷമെന്ത്

പ്രതിദിനം ഒരു ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാല്‍ 51 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 1 ജിബി 4ജി ഡാറ്റ കൂടി ലഭിയ്ക്കും. 301 രൂപയുടെ റീച്ചാര്‍ജ്ജിന് ആറ് ജിബിയും അധികമായി ലഭിയ്്ക്കും.

വീഞ്ഞ് പഴയതുതന്നെ

വീഞ്ഞ് പഴയതുതന്നെ

റിലയന്‍സ് ജിയോയുടെ വെല്‍ക്കം ഓഫര്‍ നീട്ടിനല്‍കിയതില്‍ നേരത്തെ ട്രായ് ജിയോയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. പ്രമോഷണല്‍ ഓഫറിന്റെ സമയപരിധി 90 ദിവസത്തിലധികം നല്‍കുക വഴി ജിയോ ട്രായിയുടെ ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്ന് കാണിച്ചായിരുന്നു ട്രായിയുടെ നീക്കം.

ജിയോ പറഞ്ഞത്

ജിയോ പറഞ്ഞത്

വെല്‍ക്കം ഓഫര്‍ കൂട്ടി നല്‍കുകയായിരുന്നില്ലെന്നും വെല്‍ക്കം പ്ലാനിലും ഹാപ്പി ന്യൂയര്‍ പ്ലാനിലുമുള്ള ഓഫറുകളില്‍ വ്യത്യാസമുണ്ടെന്നാണ് ജിയോ ട്രായിയ്ക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നത്.

ഹാപ്പി ന്യൂയര്‍ ഓഫര്‍

ഹാപ്പി ന്യൂയര്‍ ഓഫര്‍

എല്ലാ ജിയോ ഉപയോക്താക്കള്‍ക്കും മാര്‍ച്ച് 31വരെ സൗജന്യ 4ജി ഡാറ്റയും വോയ്‌സ്‌കോളുകളുകം ലഭിയ്ക്കും. ജിയോ ആപ്പുകളും സൗജന്യമായി ലഭിക്കുന്നതിന് പുറമേ വീഡിയോ കാണുന്നതിനും ടിവി ഷോകള്‍ കാണുന്നതിനുമുള്ള സൗകര്യവും ഉണ്ടായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+