കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അംബാനിയുടെ ജിയോയ്ക്ക് പുതിയ വെല്ലുവിളി.. വോഡഫോണിന്റെ ഫ്‌ളക്‌സ്.. ഇനി കളി കൊഴുക്കും!

  • By Kishor
Google Oneindia Malayalam News

ടെലികോം രംഗത്ത് മുകേഷ് അംബാനിയുടെ സ്വപ്‌ന പദ്ധതിയായ റിലയന്‍സ് ജിയോയ്ക്ക് ഭീഷണിയുയര്‍ത്തി വോഡഫോണിന്റെ പുതിയ പ്ലാന്‍. ഫ്‌ളക്‌സ് എന്നാണ് വോഡഫോണ്‍ പ്ലാനിന് പേരിട്ടിരിക്കുന്നത്. വോയിസ് കോളുകളും ഡാറ്റയും മെസേജും സൗജന്യമായി കൊടുക്കുന്ന ജിയോയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ ടെലികോം കമ്പനികള്‍ പുതിയ പ്ലാനുകള്‍ തേടാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

അക്കൂട്ടത്തില്‍ ജിയോയ്ക്ക് ഏറ്റവും വലിയ വെല്ലുവിളിയാകാന്‍ സാധ്യതയുള്ള പ്ലാനാണ് ഇന്ത്യയിലെ രണ്ടാമത്തെ മൊബൈല്‍ സേവന ദാതാക്കളായ വോഡഫോണിന്റെ ഫ്‌ളക്‌സ്. ജിയോയുടെ മധുവിധുകാലം കഴിഞ്ഞാലുള്ള താരിഫിനെക്കാള്‍ മികച്ച ഓഫറുകളാണ് വോഡഫോണ്‍ മുന്നോട്ടുവെക്കുന്നത് എന്ന് ഉപഭോക്താക്കള്‍ പറയുന്നു. എല്ലാ പ്രീ പെയ്ഡ് കസ്റ്റമര്‍മാര്‍ക്കുമായി ഒരൊറ്റ റീചാര്‍ജ്ജ് ഓപ്ഷനാണ് വോഡഫോണ്‍ ഫ്‌ളക്‌സ് നല്‍കുക. കൂടുതലറിയാം...

ഫ്‌ളക്‌സിലൂടെ ഫ്‌ളക്‌സിബിലിറ്റി

ഫ്‌ളക്‌സിലൂടെ ഫ്‌ളക്‌സിബിലിറ്റി

ഫ്‌ളക്‌സിബിലിറ്റിയാണ് വോഡഫോണ്‍ ഫ്‌ളക്‌സ് മുന്നോട്ടുവെക്കുന്ന ഏറ്റവും വലിയ ഓഫര്‍. ഫ്‌ളക്‌സ് വഴി പ്രീ പെയ്ഡ് നമ്പറുകള്‍ റീ ചാര്‍ജ്ജ് ചെയ്താല്‍ ഡാറ്റ ആയിട്ടോ വോയിസ് കോളുകള്‍ ആയിട്ടോ നിങ്ങള്‍ക്ക് നിങ്ങളുടെ ബാലന്‍സ് ഉപയോഗിക്കാം. എങ്ങനെയുണ്ട് ഐഡിയ?

എന്താണീ ഫ്‌ളക്‌സ്

എന്താണീ ഫ്‌ളക്‌സ്

എങ്ങനെയാണ് ഫ്‌ളക്‌സ് കണക്കുകൂട്ടുന്നത്. 1 എം ബി ഡാറ്റ (4ജി, 3ജി, 2ജി), 1 എസ് എം എസ്, റോമിങില്‍ 1 മിനുട്ട് കോള്‍ ഇന്‍കമിങ്- ഇതാണ് ഒരു ഫ്‌ളക്‌സ്. 1 മിനുട്ട് ലോക്കല്‍ അല്ലെങ്കില്‍ എസ് ടി ഡി കോള്‍, റോമിങില്‍ 1 മിനുട്ട് കോള്‍ ഔട്ട് ഗോയിങ് - ഇതാണ് രണ്ട് ഫ്‌ളക്‌സ്. ശ്രദ്ധിക്കുക, റീ ചാര്‍ജ് ചെയ്യുന്ന തുകയല്ല ഫ്‌ളക്‌സ്.

എങ്ങനെയാണ് ഫ്‌ളക്‌സ് കിട്ടുക

എങ്ങനെയാണ് ഫ്‌ളക്‌സ് കിട്ടുക

പ്രീ പെയ്ഡ് കസ്റ്റമര്‍മാര്‍ക്ക് 399 രൂപ കൊടുത്താല്‍ 1750 ഫ്‌ളക്‌സുകള്‍ കിട്ടും. 28 ദിവസത്തെ വാലിഡിറ്റി. ഇത് ഡാറ്റ ആയോ കോള്‍ ആയോ എസ് എം എസ് ആയോ ഉപയോഗിക്കാം. 119 രൂപയ്ക്ക് 325 ഫ്‌ളക്‌സ്, 199 രൂപയ്ക്ക് 700 ഫ്‌ളക്‌സ്, 399 രൂപയ്ക്ക് 1750 ഫ്‌ളക്‌സ് എന്നിങ്ങനെ പോകുന്നു ഫ്‌ളക്‌സിനുള്ള നിരക്ക്.

ഫ്‌ളക്‌സ് മാത്രം പോര

ഫ്‌ളക്‌സ് മാത്രം പോര

ഐ എസ് ഡി കോളുകള്‍, ഇന്റര്‍നാഷണല്‍ റോമിങ്, ഇന്റര്‍നാഷണല്‍ എസ് എം എസ് തുടങ്ങിയവയ്ക്ക് ഫ്‌ളക്‌സ് ഉപകരിക്കില്ല എന്നതാണ് ഒരു പ്രശ്‌നം, അതിനായി കോര്‍ ബാലന്‍സ് വേറെ തന്നെ റീച്ചാര്‍ജ്ജ് ചെയ്ത് സൂക്ഷിക്കേണ്ടിവരും.

ഇത് മാത്രമല്ല വെല്ലുവിളി

ഇത് മാത്രമല്ല വെല്ലുവിളി

റിയലയന്‍സ് ജിയോയിലേക്ക് വോഡഫോണ്‍, ഐഡിയ കസ്റ്റമര്‍മാരെ പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ല എന്ന് കാണിച്ച് റിലയന്‍സ് ജിയോ ട്രായിക്ക് പരാതി കൊടുത്തിട്ടുണ്ട്. ജിയോയുടെ ആയിരക്കണക്കിന് പോര്‍ട്ടിങ് അപേക്ഷകളാണത്രെ സ്വീകരിക്കപ്പെടാതെ കിടക്കുന്നത്.

English summary
Reliance Jio has new competition from Vodafone's flex
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X