കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിലയന്‍സ് ജിയോ വോയ്സ്കോള്‍ വെട്ടിക്കുറയ്ക്കുന്നു! ഓഫര്‍ ദുരുപയോഗം ചെയ്താല്‍ നടപടി, എല്ലാം ഉടന്‍!

അണ്‍ലിമിറ്റഡ് വോയ്സ് കോള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്

Google Oneindia Malayalam News

മുംബൈ: ടെലികോം രംഗത്ത് മത്സരം മുറുകി നില്‍ക്കെ റിലയന്‍സ് ജിയോ വോയ്സ് കോളുകള്‍ വെട്ടിക്കുറയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വോള്‍ട്ട് സാങ്കേതിക വിദ്യ ഉപയോഗിച്ച് റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് പ്രതിദിനം ലഭ്യമാകുന്ന 300 മിനിറ്റ് സൗജന്യ വോയ്സ് കോളുകള്‍ വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എല്ലാ ഉപഭോക്താക്കള്‍ക്കും നിയന്ത്രണം ബാധകമായിരിക്കില്ലെന്നും വോയ്സ് കോള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

2016 സെപ്തംബര്‍ മുതലാണ് ഇന്ത്യയില്‍ സര്‍വീസ് ആരംഭിച്ച റിലയന്‍സ് ജിയോ സൗജന്യ വോയ്സ് കോള്‍, ഡാറ്റാ പ്ലാന്‍ ഓഫറുകള്‍ നല്‍കിവരുന്നത്. ആദ്യത്തെ മൂന്ന് മാസം പ്രമോഷണല്‍ ഓഫര്‍ നല്‍കിവന്നിരുന്ന ജിയോ സൗജന്യ അണ്‍ലിമിറ്റഡ് കോളുകള്‍ക്ക് പുറമേ 4ജി ഡാറ്റയാണ് ഉപഭോക്താക്കള്‍ക്ക് നല്‍കിവന്നിരുന്നു. പ്രമോഷണല്‍ ഓഫറായി ആരംഭിച്ച ഓഫറുകള്‍ പിന്നീട് വ്യത്യസ്ത പ്ലാനുകളില്‍ തുടരുകയായിരുന്നു. പ്രതിദിനം ഒരു ജിബി ഡാറ്റയാണ് നല്‍കിവന്നിരുന്നത്. ഒരു ജിബി ഡാറ്റ കഴിഞ്ഞാല്‍ സ്പീഡ് 100 കെബിപിഎസിലേയ്ക്ക് കുറയുന്നുവെന്നതാണ് ഓഫറിന്‍റെ പ്രത്യേകത.

ദുരുപയോഗമെന്ന് ആരോപണം

ദുരുപയോഗമെന്ന് ആരോപണം

ചില ഉപഭോക്താക്കളുടെ വോയ്സ് കോള്‍ വെട്ടിക്കുറയ്ക്കുന്നതായി റിലയന്‍സ് ജിയോ പ്രിയോരിറ്റി ടീം ടെലികോം ടോക്കിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ പ്രതിദിനം 300 മിനിറ്റാണ് നല്‍കിവരുന്നത്. റിലയന്‍സ് ജിയോ നല്‍കിവരുന്ന വോയ് കോള്‍ ഓഫര്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് തിരിച്ചടി നല്‍കുന്നതിനാണ് ഈ നീക്കം. പ്രതിദിനം 10 മണിക്കൂറോളം വോയ്സ് കോള്‍ സേവനം ഉപയോഗിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നീക്കം.

നിയന്ത്രണമേര്‍പ്പെടുത്താന്‍ കമ്പനി

നിയന്ത്രണമേര്‍പ്പെടുത്താന്‍ കമ്പനി

റിലയന്‍സ് ജിയോ സെപ്തംബര്‍ മുതല്‍ നല്‍കിവരുന്ന വോയ്സ് കോള്‍ ഓഫര്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വോയ്സ് കോളിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ കമ്പനി ഒരുങ്ങുന്നത്. നിലവില്‍ പ്രതിദിനം വിളിക്കുന്ന കോളുകള്‍ക്കോ ആഴ്ച തോറുമുള്ള കോളുകള്‍ക്കോ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നില്ല.

 മൂന്ന് മാസം പ്രമോഷണല്‍ ഓഫര്‍

മൂന്ന് മാസം പ്രമോഷണല്‍ ഓഫര്‍

2016 സെപ്തംബര്‍ മുതലാണ് റിലയന്‍സ് ജിയോ സൗജന്യ വോയ്സ് കോള്‍, ഡാറ്റാ പ്ലാന്‍ ഓഫറുകള്‍ നല്‍കിവരുന്നത്. സൗജന്യ അണ്‍ലിമിറ്റഡ് കോളുകള്‍ക്ക് പുറമേ 4ജി ഡാറ്റയുാണ് റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് നല്‍കിവന്നിരുന്നത്. പ്രമോഷണല്‍ ഓഫറായി ആരംഭിച്ച ഓഫറുകള്‍ പിന്നീട് വ്യത്യസ്ത പ്ലാനുകളില്‍ തുടരുകയായിരുന്നു. പ്രതിദിനം ഒരു ജിബി ഡാറ്റയാണ് നല്‍കിവന്നിരുന്നത്. ഒരു ജിബി ഡാറ്റ കഴിഞ്ഞാല്‍ സ്പീഡ് 100 കെബിപിഎസിലേയ്ക്ക് കുറയുന്നുവെന്നതാണ് ഓഫറിന്‍റെ പ്രത്യേകത.

 രണ്ട് പ്ലാനുകള്‍

രണ്ട് പ്ലാനുകള്‍

ധന്‍ ധനാ ധന്‍ എന്നപേരിലുള്ള ഓഫര്‍ 309 രൂപ മുതലാണ് തുടങ്ങുന്നത്. പ്രതിദിനം ഒരു ജിബി വീതം മൂന്നുമാസത്തേയ്ക്കാണ് ഓഫര്‍. ഇതിന് പുറമേ അണ്‍ലിമിറ്റഡ് വോയ്‌സ് കോളും ലഭിക്കും. 84 ദിവസം നീണ്ടുനില്‍ക്കുന്ന ഓഫര്‍ പാക്കിന് 509 രൂപയാണ് ജിയോ നിശ്ചയിച്ചിട്ടുള്ളത്. ജിയോ മെമ്പര്‍മാര്‍ക്ക് വേണ്ടി ജിയോ അവതരിപ്പിച്ചിട്ടുള്ള എക്‌സ്‌ക്ലുസീവ് ഓഫറാണ് ഇവര രണ്ടും. എന്നാല്‍ ജിയോയുടെ സമ്മര്‍ സര്‍പ്രൈസ് ലഭിയ്ക്കാന്‍ യോഗ്യതയുള്ളവര്‍ക്ക് ധന്‍ ധനാ ധന്‍ ഓഫര്‍ ലഭിക്കില്ല. പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാത്തവര്‍ക്ക് പ്രതിദിനം ഒരു ജിബി വീതം ലഭിക്കുന്ന 408 രൂപയുടെ ഓഫറും 608 രൂപയുടെ പ്രതിദിനം രണ്ട് ജിബി ഡാറ്റ വീതം ലഭിക്കുന്ന ഓഫറുകുമാണ് ലഭിക്കുക. രണ്ട് ഓഫറുകളുടേയും കാലാവധി മൂന്നുമാസമാണ്. ട്രായ് നിര്‍ദേശത്തോടെ പിന്‍വലിച്ച സമ്മര്‍ സര്‍പ്രൈസ് ഓഫറിന് പകരമായാണ് ധന്‍ ധനാ ധന്‍ ഓഫര്‍ പ്രഖ്യാപിച്ചത്.

ഡോങ്കിളിന് ഓഫര്‍

ഡോങ്കിളിന് ഓഫര്‍

അത്യാകര്‍ഷക ഉത്സവകാല ഓഫറുമായി റിലയന്‍സ് ജിയോ. ജിയോഫൈ എം2എസ് 4ജി ഹോട്ട്സ്പോട്ടിന്‍റെ വിലയാണ് 50 ശതമാനമാക്കി കുറച്ചത്. ഫെസ്റ്റിവല്‍ സെലിബ്രേഷന്‍ ഓഫറിന് കീഴിലാണ് ജിയോ ഹോട്ട്സ്പോട്ട് പകുതി വിലയില്‍ ലഭിക്കുക. ഇതോടെ 1999 രൂപ വിലയുള്ള ഹോട്ട്സ്പോട്ട് ഉപകരണം 999 രൂപയ്ക്ക് ലഭിക്കും. ഉത്സവകാലത്ത് കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് റിലയന്‍സ് ജിയോയുടെ നീക്കം. സെപ്തംബര്‍ 20ന് പ്രഖ്യാപിച്ച ഓഫര്‍ ദീപാവലി പ്രമാണിച്ച് കൂടുതല്‍ കാലയളവിലേയ്ക്ക് നീട്ടി നല്‍കിയിട്ടുണ്ട്.

ബിഗ് ബില്യണ്‍ ഡേയ്സ്

ബിഗ് ബില്യണ്‍ ഡേയ്സ്

ജിയോ. കോം വെബ്സൈറ്റിലും ഫ്ളിപ്പ്കാര്‍ട്ടില്‍ ബിഗ് ബില്യണ്‍ ഡേയ്സ് സെയിലിലുമാണ് ഹോട്ട് സ്പോട്ട് ഡിവൈസിന് ഓഫര്‍ നിരക്കില്‍ ലഭ്യമാകുക. സെപ്തംബര്‍ 20 മുതല്‍ 30 വരെയുള്ള കാലയളവില്‍ മാത്രമാണ് ഓഫര്‍ ലഭിക്കുക. ജിയോഫൈ ഫെസ്റ്റീവ് സെലിബ്രേഷന്‍ ഓഫറിന് കീഴില്‍ 2300 എംഎഎച്ച് ബാറ്ററിയുള്ള ജിയോഫൈ എം2എസ് മോഡല്‍ ഡിവൈസാണ് ലഭിക്കുക. ജിയോ സിം കാര്‍ഡും ഇതിനൊപ്പം ലഭിയ്ക്കും ഇത് ആക്ടിവേറ്റ് ചെയ്യുന്നതിനായി വാങ്ങുന്ന സമയത്ത് തന്നെ ആധാര്‍ കാര്‍ഡ‍് നല്‍കി ആക്ടിവേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

 മൂന്ന് മാസത്തെ ഓഫര്‍

മൂന്ന് മാസത്തെ ഓഫര്‍

ജിയോ പ്രൈം മെമ്പര്‍ഷിപ്പ് എടുത്തവര്‍ക്ക് 303 രൂപ റീച്ചാര്‍ജില്‍ മൂന്ന് മാസത്തേയ്ക്ക് സൗജന്യ വോയ്‌സ് കോളും ഡാറ്റാ ഓഫറും നല്‍കുന്നതായിരുന്നു സമ്മര്‍ സര്‍പ്രൈസ് ഓഫര്‍. ഇതിന് പുറമേ ജിയോ ആപ്പുകള്‍ ഉപയോഗിക്കുന്നതിനുള്ള അവസരവും ഇതോടൊപ്പം ലഭിക്കും. എന്നാല്‍ സമ്മര്‍ ഓഫര്‍ റദ്ദാക്കുന്നതിനുള്ള ട്രായ് നിര്‍ദേശം പുറത്തുവരുന്നതിന് മുമ്പ് ഓഫര്‍ ആക്ടിവേറ്റ് ചെയ്തവര്‍ക്ക് ഓഫര്‍ ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.

English summary
Reliance Jio is seemingly limiting the calls that its users can make using VoLTE on its network 300 minutes per day for some users who are apparently misusing the "unlimited calls" feature.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X