എയര്‍ടെല്‍, ഐഡിയ കമ്പനികളെ ചവിട്ടി താഴ്ത്തിയ അംബാനിയുടെ പ്രഖ്യാപനം
ബുധനാഴ്ച വിപണിയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രിയ്ുടെ ഓഹരി മൂല്യത്തില്‍ 7.55 ശതമാനത്തിന്റെ വളര്‍ച്ച. ചൊവ്വാഴ്ച 7.55 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തിയ ഓഹരി 1150.72ല്‍ ക്ലോസ് ചെയ്തു.
ബുധനാഴ്ച വിപണിയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രിയ്ുടെ ഓഹരി മൂല്യത്തില്‍ 7.55 ശതമാനത്തിന്റെ വളര്‍ച്ച. ചൊവ്വാഴ്ച 7.55 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തിയ ഓഹരി 1150.72ല്‍ ക്ലോസ് ചെയ്തു. ഈ മുന്നേറ്റം ബുധനാഴ്ചയും തുടരുകയാണ്. ഉച്ചയാകുമ്പോഴേക്കും പത്തു ശതമാനത്തോളം വര്‍ധനവ് രേഖപ്പെടുത്തിയ ഓഹരി 1200 രൂപയ്ക്ക് അടുത്തെത്തി. കമ്പനിയുടെ എട്ടു വര്‍ഷത്തിനുശേഷമുള്ള ഏറ്റവും മികച്ച പ്രകടനമാണിത്.
ചൊവ്വാഴ്ചയാണ് ചെയര്‍മാന്‍ മുകേഷ് അംബാനി ജിയോ വരിക്കാര്‍ക്ക് ഉദാരനിരക്ക് പ്രഖ്യാപിച്ചത്. ഇതുവരെയുണ്ടായിരുന്നു ജിയോയുടെ ഓഫര്‍ ഏപ്രിലില്‍ അവസാനിക്കാനിരിക്കെയാണ് മുകേഷ് അംബാനി പുതിയ താരിഫ് പ്രഖ്യാപിച്ചത്. ജിയോയുടെ ഒരു വര്‍ഷത്തേക്കുള്ള പുതിയ ഓഫര്‍ പ്രഖ്യാപിച്ചതോടെ ടെലികോം ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. മുന്‍നിര കമ്പനികളായ എയര്‍ടെല്‍, ഐഡിയ, വൊഡഫോണ്‍ കമ്പനികള്‍ക്കാണ് വമ്പന്‍ നഷ്ടം.

ഐഡിയയുടെ നഷ്ടം
ജിയോ പ്രഖ്യാപനം ഐഡിയ ഓഹരികളെ പ്രതികൂലമായി ബാധിച്ചു. കടുത്ത സമ്മര്‍ദ്ധത്തിലൂടെയാണ് ഓഹരി നീങ്ങുന്നത്. ഓഹരി വിപണിയില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് ഐഡിയ സെല്ലുലാര്‍ ഓഹരി വില താഴേക്ക് നീങ്ങുകയാണ്.അംബാനിയുടെ പുതിയ പ്രഖ്യാപനത്തോടെ എയര്‍ടെല്‍ ഓഹരികള്‍ നാലു ശതമാനം നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. ഐഡിയ 1.88 ശതമാനവും താഴേയ്ക്ക് പോയി.

എയര്‍ടെലിന് ഏറ്റ ക്ഷതം
വിപണയില്‍ മുന്‍നിരയിലുള്ള എയര്‍ട്ടലിനാണ് വമ്പന്‍ നഷ്ടം. ബോംബേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 4.2 ശതമാനം ഇടിഞ്ഞ് 360.55 രൂപയായി. ജിയോ പ്രഖ്യാപനത്തില്‍ മിക്ക കമ്പിനികള്‍ക്കും കോടികളുടെ നഷ്ടമാണ് നേരിട്ടത്.

ജിയോ വരിക്കാരുടെ എണ്ണം
ജിയോ വരിക്കാരുടെ എണ്ണം പത്ത് കോടി കടന്നതായും മുകേഷ് അംബാനി അറിയിച്ചു. വെറും ആറും മാസംകൊണ്ടാണ് ജിയോ ഇത്രയും അധികം വരിക്കാരെ സമ്പാദിച്ചത്. കഴിഞ്ഞ 170ങ്ങള്‍ക്കൊണ്ട് ഒരു സെക്കന്റില്‍ ഏഴ് വരിക്കാര്‍ എന്ന കണക്കിലാണ് ജിയോ വളര്‍ന്നതെന്നും മുകേഷ് അംബാനി പറഞ്ഞു.

പുതിയ ഓഫറുകള്‍
ഇപ്പോള്‍ ജിയോ നല്‍കുന്ന എല്ലാ ഓഫറുകളും തുടര്‍ന്നും ലഭിക്കാന്‍ ഒരുമാസം 303 രൂപ നല്‍കണം. പുറമെ 99 രൂപ വണ്‍ ടൈം ജോയിനിങ് ഫീയായും നല്‍കണം. മാര്‍ച്ച് ഒന്നിനും 31നും ഇടയിലാണ് 99 രൂപ അടച്ച് പ്രൈം ടൈം ഓഫര്‍ ചെയ്യേണ്ടത്. 99 രൂപയുടെ പാക്ക് ആക്ടിവേറ്റ് ചെയ്തില്ലങ്കില്‍ ജിയോയുടെ പ്രഖ്യാപിത താരിഫ് പ്ലാനിലേക്ക് മാറും.

ഹാപ്പി ന്യൂയര്‍ ഓഫര്‍
നിലവിലെ ജിയോ ഓഫര്‍ തീരുന്നത് മുതല്‍ ഏപ്രില്‍ ഒന്ന് മുതല്‍ 303 രൂപ പാക്ക് ആക്ടിവേറ്റ് ചെയ്യാം. ജിയോയുടെ പുതിയ സേവനം ലഭ്യമാകണമെങ്കില്‍ പുതിയ വരിക്കാരും പ്രൈം അംഗത്വമെടുക്കണം. ജിയോ പ്രൈം അംഗത്വമെടുത്താല്‍ 303 രൂപ പാക്ക് ആക്ടിവേറ്റ് ചെയ്താല്‍ അണ്‍ലിമിറ്റഡ് ഡാറ്റ, കോള്‍ സേവനം ആസ്വദിക്കാം.


Click it and Unblock the Notifications