കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോ ഫോണ്‍ ബുക്കിങ്ങ് നിര്‍ത്തിവെച്ചു, ബുക്ക് ചെയ്യാത്തവര്‍ ഫോണ്‍ ലഭിക്കാന്‍ എന്തു ചെയ്യണം?

  • By Anoopa
Google Oneindia Malayalam News

മുംബൈ: ജിയോയുടെ 4ജി ഫീച്ചര്‍ ഫോണിനായി കാത്തിരുന്നവരെ നിരാശരാക്കിക്കൊണ്ട് ജിയോ ഫോണ്‍ ബുക്കിങ്ങ് തത്കാലത്തേക്ക് നിര്‍ത്തി വെച്ചു. മുന്‍കൂട്ടി അറിയിക്കാതെയാണ് കമ്പനി ഫോണ്‍ ബുക്കിങ്ങ് നിര്‍ത്തിവെച്ചത്. 'മില്യന്‍ കണക്കിനാളുകള്‍ ഇതിനോടകം ഫോണ്‍ ബുക്ക് ചെയ്തു' എന്ന അറിയിപ്പാണ് ഇപ്പോള്‍ സൈറ്റിലുള്ളത്.

ഒട്ടേറെ ആളുകള്‍ 500 രൂപ മുടക്കി ഫോണ്‍ ബുക്ക് ചെയ്തുവെന്ന് ജിയോ അധികൃതര്‍ അറിയിച്ചു. യാതൊരു സൂചനകളുമില്ലാതെയാണ് ബുക്കിങ്ങ് നിര്‍ത്തിവെച്ചത്.

അറിയിക്കുമെന്ന് കമ്പനി

അറിയിക്കുമെന്ന് കമ്പനി

ബുക്കിങ്ങ് എന്നാണ് പുന:രാരംഭിക്കുകയെന്ന് പിന്നീട് അറിയിക്കും എന്നാണ് വെബ്‌സൈറ്റില്‍ കാണുന്ന അറിയിപ്പ്. ബുക്ക് ചെയ്യാന്‍ പറ്റാത്തവര്‍ക്ക് ഇനിയും അവസരം ലഭിക്കുമെന്ന് ചുരുക്കം.

മെസേജ് വഴി ബുക്ക് ചെയ്യാം...

മെസേജ് വഴി ബുക്ക് ചെയ്യാം...

എസ്എംഎസിലൂടെ ജിയോ ഫോണ്‍ ബുക്ക് ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. എസ്എംഎസ് വഴി ബുക്ക് ചെയ്യേണ്ടത് ഇങ്ങനെയാണ്: JP<>നിങ്ങളുടെ പിന്‍ കോഡ്<>നിങ്ങളുടെ പ്രദേശത്തെ ജിയോ സ്റ്റോര്‍ കോഡ് ടൈപ്പ് ചെയ്യുക. ഇത് 7021170211 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്യുക. ഇത് ചെയ്തു കഴിയുമ്പോള്‍ Thank you എന്ന് പറഞ്ഞുകൊണ്ട് ജിയോയില്‍ നിന്നും നിങ്ങള്‍ക്ക് മറുപടി ലഭിക്കും.

എപ്പോള്‍ കയ്യിലെത്തും..

എപ്പോള്‍ കയ്യിലെത്തും..

500 രൂപയാണ് ബുക്കിങ്ങ് ഫീസ്. ഫോണ്‍ കയ്യിലെത്തിയതിനു ശേഷം മാത്രം ബാക്കി 1000 രൂപ അടച്ചാല്‍ മതി. ആദ്യം ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്കാണ് ആദ്യം ഫോണ്‍ ലഭിക്കുക. ഓരോ ആഴ്ചയും 5 മില്യന്‍ ഹാന്‍ഡ്‌സെറ്റുകള്‍ വിതരണം ചെയ്യുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്.

വന്‍ ഡിമാന്‍ഡ്

വന്‍ ഡിമാന്‍ഡ്

വന്‍ ഡിമാന്‍ഡ് ആണ് ജിയോയുടെ പുതിയ 4 ജി ഫീച്ചര്‍ ഫോണിന് ഉപഭോക്താക്കളുടെ പക്കല്‍ നിന്നും ലഭിക്കുന്നതെന്ന് ജിയോ അധികൃതര്‍ പറയുന്നു. ബുക്കിങ്ങ് നിര്‍ത്തി വെക്കേണ്ടി വന്നതും ഇതുകൊണ്ടാകാം എന്നാണ് റിപ്പോര്‍ട്ട്.

വേഗത

വേഗത

500 എംബി കഴിഞ്ഞാല്‍ ജിയോയുടെ 4ജി ഫീച്ചര്‍ ഫോണിന്റെ വേഗത കുറയുമെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് 2 ജി വേഗതയിലേ ഇന്റര്‍നെറ്റ് ലഭ്യമാകൂ. 153 രൂപയുടെ പ്ലാന്‍ അനുസരിച്ചാണ് ഇത്. എന്നാല്‍ 309 രൂപയുടെ പ്ലാനില്‍ ദിവസം 1 ജിബി വരെ ഡാറ്റ 4ജി വേഗതയില്‍ ലഭിക്കും.

വോയ്സ് കോളും സൗജന്യം

വോയ്സ് കോളും സൗജന്യം


ജിയോ 4ജി ഫോണില്‍ വോയ്‌സ് കോളും സൗജന്യമായി ലഭിക്കും. ജിയോ 4ജി ഫോണില്‍ വോയ്സ് കോളും സൗജന്യമാണ്. ജിയോ മ്യൂസിക്, ജിയോ സിനിമ പോലുള്ള ആപ്ലിക്കേഷനുകളും ജിയോയുടെ പുതിയ 4ജി ഫീച്ചര്‍ ഫോണിന്റെ പ്രത്യേകതയാണ്. ഫോണിനൊപ്പം ജിയോ ടിവി കേബിളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

സാധാരണക്കാര്‍ക്കു വേണ്ടി

സാധാരണക്കാര്‍ക്കു വേണ്ടി

പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ജിയോയുടെ 4 ജി ഫോണ്‍ സാധാരണക്കാരെ ലക്ഷ്യം വെച്ചാണ് നിര്‍മ്മിക്കുന്നതെന്നാണ് മുകേഷ് അംബാനി അറിയിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചു കൊണ്ട് ജിയോയുടെ കടന്നുവരവ്.

കാത്തിരുന്ന പ്രഖ്യാപനം

കാത്തിരുന്ന പ്രഖ്യാപനം


മുംബൈയില്‍ നടന്ന ജിയോയുടെ വാര്‍ഷിക ജനറല്‍ യോഗത്തിലായിരുന്നു ജിയോയുടെ 4ജി ഫീച്ചര്‍ ഫോണ്‍ സൗജന്യമായി ലഭിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. 21-ാം തീയതി അപ്രതീക്ഷിത ഓഫര്‍ ഉണ്ടാകുമെന്ന് ജിയോ നേരത്തേ അറിയിച്ചിരുന്നതിനാല്‍ ഉപഭോക്താക്കള്‍ ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലായിരുന്നു. 500 രൂപക്ക് ഫോണ്‍ ലഭിക്കുമെന്നായിരുന്നു നേരത്തേ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.

English summary
Jio Phone Bookings Paused After 'Millions' Pre-Book a Unit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X