കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോ ഫീച്ചര്‍ ഫോണില്‍ മൂന്ന് വര്‍ഷത്തേയ്ക്ക് ലോക്ക്!ഫീച്ചര്‍ ഫോണിനെക്കുറിച്ച് നിര്‍ണായക വിവരം!!

മൂന്ന് വര്‍ഷത്തേയ്ക്ക് ലോക്ക് ഇന്‍ പിരീയഡിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Google Oneindia Malayalam News

മുംബൈ: റിലയന്‍സ് ജിയോ ഓഗസ്റ്റില്‍ ബുക്കിംഗ് ആരംഭിക്കുന്ന ഫീച്ചര്‍ ഫോണില്‍ മൂന്ന് വര്‍ഷത്തേയ്ക്ക് ലോക് ചെയ്തിരിക്കുമെന്ന് സൂചന. മൂന്ന് വര്‍ഷത്തേയ്ക്ക് ലോക്ക് ഇന്‍ പിരീയഡിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജെപി മോര്‍ഗന്‍ റിപ്പോര്‍ട്ടിലാണ് ഉപയോക്താക്കള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫീച്ചര്‍ ഫോണിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുള്ളത്.

ജിയോയുടെ ഫീച്ചര്‍ ഫോണില്‍ ഡ‍്യുവല്‍ സിം ആയിരിക്കില്ലെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉപയോക്താക്കളെ തേടി ഇത്തരത്തിലൊരു വാര്‍ത്തയും പുറത്തുവരുന്നത്. രാജ്യത്ത് ജിയോ മാത്രമാണ് നിലവില്‍ വോള്‍ട്ട് സാങ്കേതിക വിദ്യയെ പിന്തുണയ്ക്കുന്നതെന്നാണ് മറ്റൊരു പ്രത്യേകത. ജിയോ ഫോണിന്‍റെ സിം കാര്‍ഡ് ഫോണുമായി ലോക്ക് ചെയ്ത നിലയിലായിരിക്കുമെന്നും നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

reliancejioa

ജിയോ പുറത്തിറക്കുന്ന 4ജി വോള്‍ട്ട് ഫോണില്‍ വാട്സ്ആപ്പ്, യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ ലഭിക്കില്ലെന്ന് ചില സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റിലയന്‍സ് ജിയോ ഫോണില്‍ വാട്സ്ആപ്പ് ലഭ്യമാകില്ലെന്നാണ് യൂട്യൂബര്‍ ടെക്നിക്കല്‍ ഗുരുജി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഫീച്ചര്‍ ഫോണില്‍ ഫേസ്ബുക്കും യൂട്യൂബും ലഭ്യമാകുമെന്നും വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയിലെ സമ്പന്നനായ റിലയന്‍സ് ജിയോ ചെയര്‍മാന്‍ ജൂലൈ 21ന് റിലയന്‍സ് ജിയോ സൗജന്യമായി ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചത്. സൗജന്യവോയ്സ് കോളും 4ജി ഡാറ്റ സ്ട്രീമിംഗുമാണ് ഫീച്ചര്‍ ഫോണിനൊപ്പം പ്രഖ്യാപിച്ചിട്ടുള്ള മറ്റ് ഓഫറുകള്‍. ഓഗസ്റ്റ് 24 മുതലാണ് ഫോണിനുള്ള ബുക്കിംഗ് ആരംഭിക്കുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന ക്രമത്തിലായിരിക്കും ഫോൺ വിതരണം ആരംഭിക്കുകയെന്നും 36 മാസത്തെ ഉപയോ​ഗത്തിന് ശേഷം സെക്യൂരിറ്റിയായി നിക്ഷേപിച്ച തുക ഉപയോക്താക്കൾക്ക് തിരിച്ചുനൽകുമെന്നും അംബാനി പ്രഖ്യാപനത്തിനിടെ വ്യക്തമാക്കിയിരുന്നു.

പ്രതിദിനം 500 എംബി ഡാറ്റയ്ക്ക് പുറമേ ഫോണിനൊപ്പം ജിയോ ധൻ ധനാ ധൻ ഓഫർ പ്രകാരം പ്രതിമാസം വെറും 153 രൂപാ റീച്ചാർജ്ജിൽ അൺലിമിറ്റഡ് ഡാറ്റ, വോയ്സ് കോൾ, എസ്എംഎസ് എന്നിവ സൗജന്യമായി ലഭിക്കും. ഓരോ മാസവും 50 ലക്ഷം ഫോണുകൾ നിർമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് മുകേഷ് അംബാനി പ്രഖ്യാപനത്തിനിടെ വ്യക്തമാക്കിയിരുന്നു. 1500 രൂപ ഡെപ്പോസിറ്റില്‍ രാജ്യത്ത് 4ജി ഫീച്ചര്‍ ഫോണ്‍ പുറത്തിറങ്ങുന്നതോടെ രാജ്യത്ത് ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണവും കുത്തനെ വര്‍ധിക്കുമെന്നാണ് അംബാനിയുടെ കണക്കുകൂട്ടല്‍.

English summary
Billionaire Mukesh Ambani-owned Reliance Jio’s much touted JioPhone may not withstand consumer expectations and wouldn’t halt potential featurephone users’ plans to own a smartphone during a three-year lock in period, a new JP Morgan ​report said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X