ഓഫറുകളില്‍ അടിമുടി പരിഷ്കാരം: പോസ്റ്റ് പെയ്ഡില്‍ പ്രതിദിനം 1 ജിബി മുതല്‍ 3 ജിബി വരെ ഡാറ്റ!
മുംബൈ: ഇന്ത്യന്‍ ടെലികോം രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിവെച്ചത് അംബാനിയുടെ റിലയന്‍സ് ജിയോയുടെ വരവായിരുന്നു. 2016 സെപ്തംബറിലാണ് റിലയന്‍സ് ജിയോ ഇന്ത്യയില്‍ സര്‍വീസ് ആരംഭിച്ചതെങ്കിലും 2017 ആണ് ജിയോയെ സംബന്ധിച്ച് നിര്‍ണായകമായ കാര്യം. കഴിഞ്ഞ ഒക്ടോബറില്‍ പോസ്റ്റ് പെയ്ഡ്- പ്രീ പെയ്‍ഡ് ഓഫറുകള്‍ പരിഷ്കരിച്ചതിന് പിന്നാലെ ഡിസംബറില്‍ ജിയോ വീണ്ടും പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ പരിഷ്കരിച്ചിട്ടുണ്ട്. ഓഫര്‍ പരിഷ്കരിക്കുന്നതിനൊപ്പം പ്രതിദിന ഡാറ്റാ പരിധി ഉയര്‍ത്തിയെങ്കിലും ജിയോ ഓഫര്‍ കാലയളവ് വെട്ടിക്കുറയ്ക്കുകയും നിരക്ക് ഉയര്‍ത്തുകയും ചെയ്തിരുന്നു.
19 രൂപ മുതല്‍ 9999 രൂപവരെയുള്ള പ്രീ പെയ്ഡ് പ്ലാനുകളാണ് റിലയന്‍സ് ജിയോയിലുള്ളത്. റിലയന്‍സ് ജിയോ പ്രൈം അംഗങ്ങള്‍ക്കുള്ള പോസ്റ്റ് പെയ്ഡ് ഓഫറുകളാണ് റിലയന്‍സ് ജിയോ ഒടുവിലായി പരിഷ്കരിച്ചിട്ടുള്ളത്. 309 രൂപ മുതല്‍ 999 രൂപവരെയാണ് റിലയന്‍സ് ജിയോയുടെ ലഭ്യമായ പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍.

309 രൂപയുടെ പ്ലാന്‍
റീഫണ്ട് ചെയ്യാവുന്ന 400 രൂപയുടെ ഡെപ്പോസിറ്റ് നല്‍കുന്നതാണ് റിലയന്‍സ് ജിയോയുടെ 309 രൂപയുടെ പ്ലാന്‍. അണ്‍ലിമിറ്റഡ് വോയ്സ് കോള്‍, 30 ദിവസത്തേയ്ക്ക് പ്രതിദിനം ഒരു ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസുകള്‍, അണ്‍ലിമിറ്റ് ജിയോ ആപ്പ് സര്‍വ്വീസ്, സൗജന്യ റോമിംഗ് തുടങ്ങിയ ആനുകൂല്യങ്ങളാണ് ഈ ഓഫറില്‍ ലഭിക്കുക.

409 രൂപയുടെ പ്ലാന്‍
500 രൂപയുടെ സെക്യൂരിറ്റി തുക അടയ്ക്കുന്നതോടെയാണ് റിലയന്‍സ് ജിയോയുടെ 409 രൂപയുടെ പോസ്റ്റ് പെയ്ഡ് ഓഫര്‍ ലഭിക്കുക. അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍ക്ക് പുറമേ പ്രതിദിനം 100 എസ്എംഎസ്, അണ്‍ലിമിറ്റഡ് ജിയോ ആപ്പ് സേവനങ്ങള്‍, സൗജന്യ റോമിംഗ് എന്നിവയും ലഭിക്കും.

509 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാന്‍
റിലയന്‍സ് ജിയോയുടെ 509 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാന്‍ സേവനങ്ങള്‍ ലഭിക്കുന്നതിന് 600 രൂപയാണ് ഡെപ്പോസിറ്റായി നല്‍കേണ്ടത്. 30 ദിവസത്തേയ്ക്ക് പ്രതിദിനം രണ്ട് ജിബി ഡാറ്റ വീതം ലഭിക്കുന്ന ഈ ഓഫറില്‍ അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍ക്ക് പുറമേ പ്രതിദിനം 100 എസ്എംഎസുകള്‍, സൗജന്യ റോമിംഗ്, ജിയോ ആപ്പ് സേവനങ്ങളും ലഭിക്കും.

799 രൂപയുടെ ഓഫര്‍
950 സെക്യൂരിറ്റി ഡെപ്പോസിറ്റുള്ളതാണ് റിലയന്‍സ് ജിയോയുടെ 799 രൂപയുടെ പോസ്റ്റ് പെയ്ഡ് ഓഫര്‍. മറ്റ് ഓഫറുകളില്‍ നിന്ന് വിപരീതമായി ഒരുമാസത്തേയ്ക്ക്പ്രതിദിനം മൂന്ന് ജിബി ഡാറ്റയാണ് ഈ ഓഫറില്‍ ലഭിക്കുക. പ്രതിദിനം 100 എസ്എംഎസുകള്‍ക്കൊപ്പം സൗജന്യ റോമിംഗും ജിയോ ആപ്പ്സേവനങ്ങളും ലഭിക്കും.

റിലയന്‍സ് ജിയോയില്‍ 999 പ്ലാന്‍
റിലയന്‍സ് ജിയോയിലെ 999 രുപയുടെ പ്ലാനിന്‍റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക 1150 രൂപയാണ്. മൊത്തം 60ജിബി ഡാറ്റയും സൗജന്യ അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ജിയോ ആപ്പ് സേവനങ്ങളും ലഭിക്കും. സൗജന്യ റോമിംഗാണ് ഓഫറിന്‍റെ മറ്റൊരു പ്രത്യേകത.












Click it and Unblock the Notifications