റിലയന്‍സ് ജിയോയില്‍ അടിമുടി മാറ്റം: പ്ലാനുകളും ഓഫറുകളും മാറുന്നു! അംബാനി പണി തുടങ്ങി!
റിലയന്‍സ് ജിയോ വെബ്സൈറ്റിലാണ് പുതിയ ഓഫര്‍ നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്
മുംബൈ: ധന്‍ ധനാ ധന്‍ ഓഫറില്‍ പുതിയ പ്ലാന്‍ പുറത്തിറക്കിയതിന് പിന്നാലെ പ്രീപെയ്ഡ്- പോസ്റ്റ് പെയ്ഡ് പ്ലാനുകളില്‍ അടിമുടി പരിഷ്കരണവുമായി റിലയന്‍സ് ജിയോ. റിലയന്‍സ് ജിയോ വെബ്സൈറ്റിലാണ് പുതിയ ഓഫര്‍ നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ജിയോ പ്രൈം അംഗങ്ങള്‍ക്ക് മൂന്ന് മാസത്തേയ്ക്കുള്ള അണ്‍ലിമിറ്റഡ് സേവനങ്ങളാണ് ഓഫറിലുള്ളത്. പ്രതിദിനം ഒരു ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളുമാണ് ജിയോ ആപ്പുകളുടെ സേവനവുമാണ് ഓഫര്‍ ആക്ടിവേറ്റ് ചെയ്യുന്നവര്‍ക്ക് ലഭിക്കുക. ഒക്ടോബര്‍ 19 മുതല്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ജിയോ ധന്‍ ധനാ ധനിന്‍റെ ഓഫര്‍ ലഭിക്കുകയും ചെയ്യും.
9999 രൂപ മുതല്‍ 19 രൂപ വരെയുള്ള പ്ലാനുകളാണ് റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് വേണ്ടി പുറത്തിറക്കിയിട്ടുള്ളത്. ദീപാവലിയ്ക്ക് ശേഷം റിലയന്‍സ് ജിയോയുടെ മറ്റ് പ്രീ പെയ്ഡ് പ്ലാനുകളും കമ്പനി പരിഷ്കരിച്ചിട്ടുണ്ട്. 70 ദിവസത്തെ കാലാവധിയുള്ള ധന്‍ ധനാ ധനിന്‍റെ 399 രൂപയുടെ ഓഫറില്‍ പ്രതിദിനം 1 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗും ആപ്പുകളുടെ സേവനമവുമാണ് ലഭിച്ചിരുന്നത്. നിലവിലുള്ള എല്ലാവര്‍ക്കും പുതിയ പ്ലാന്‍ ബാധകമായിരിക്കും.

9999 രൂപയുടെ പ്രീ പെയ്ഡ് പ്ലാന്‍
റിലയന്‍സ് ജിയോയിലെ ഏറ്റവും വിലയേറിയ പ്ലാനാണ് 9999 രൂപയുടെ പ്രീ പെയ്ഡ് പ്ലാന്‍. 360 ദിവസത്തേയ്ക്ക് 750 ജിബി ഡാറ്റയ്ക്കൊപ്പം സൗജന്യ വോയ്സ് കോളും എസ്എംഎസും റിലയന്‍സ് ജിയോയുടെ ആപ്പുകളുമാണ് ഈ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യുന്നവര്‍ക്ക് ലഭിക്കുക.

4,999 രൂപയ്ക്ക് 350 ജിബി
350 ജിബി ഹൈസ്പീഡ് ഡാറ്റയാണ് 4,999 രൂപയുടെ 360 ദിവസം കാലാവധിയുള്ള ഓഫറില്‍ ലഭിക്കുന്നത്. എന്നാല്‍ ഈ പ്ലാനില്‍ പ്രതിദിനം ഉപയോഗിക്കാവുന്ന ഡാറ്റയ്ക്ക് പരിമിതിയില്ല. അണ്‍ലിമിറ്റഡ് വോയ്സ് കോളിന് പുറമേ റോമിംഗിലും പ്രതിദിനം എസ്എംഎസും ആ പ്ലാനില്‍ ലഭിക്കും. മറ്റ് ഓഫറുകള്‍ക്ക് സമാനമായി ജിയോ ആപ്പുകളുടെ സേവനവും ലഭ്യമാകും.

1999 രൂപയുടെ പ്ലാന്‍
180 ദിവസത്തെ കാലാവധിയുള്ള 1999 രൂപയുടെ ഓഫറില്‍ 125 ജിബി ഡാറ്റയാണ് പ്ലാന്‍ ആക്ടിവേറ്റ് ചെയ്യുന്നവര്‍ക്ക് ലഭിക്കുക. എസ്എംഎസിനും ജിയോ ആപ്പുകള്‍ക്കും പുറമേ അണ്‍ലിമിറ്റഡ് വോയ്സ് കോളും ലഭിക്കും.

999 രൂപയുടെ പ്ലാനില്‍ 60 ജിബി
60 ജിബി ഡാറ്റയാണ് റിലയന്‍സ് ജിയോയുടെ 999 രൂപയുടെ പ്ലാനിലുള്ളത്. 90 ദിവസത്തെ കാലാവധിയുള്ള ഓഫറിന് ഡാറ്റാ ഉപഭോഗത്തിന് യാതൊരു നിയന്ത്രണങ്ങളുമില്ല. റിലയന്‍സ് ജിയോയുടെ എല്ലാ സൗജന്യ ആപ്പുകളും ജിയോ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

799 രൂപയുടെ പ്ലാനില്‍
ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ജിയോയുടെ 799 രൂപയുടെ ഓഫര്‍ ലഭിക്കുക. പ്രതിദിനം 3ജിബി ഡാറ്റയാണ് ലഭിക്കുക. 28 ദിവസമാണ് ഓഫര്‍ കാലാവധി. റിലയന്‍സ് ജിയോയുടെ വെബ്സൈറ്റിലാണ് ഓഫരിനെക്കുറിച്ച് പരാമര്‍ശിക്കുന്നത്.

509 രൂപയുടെ
റിലയന്‍സ് ജിയോയുടെ പ്രതിദിനം 2 ജിബി 4 ജി ഡാറ്റയാണ് ലഭിക്കുക. 49 ദിവസമാണ് ഓഫര്‍ കാലാവധി. ഓഫര്‍ കാലാവധിയ്ക്കുള്ളില്‍ 98 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. സൗജന്യ വോയ്സ് കോളും എസ്എംഎസും ജിയോ ആപ്പുകളും ലഭിക്കും.

459 രൂപയുടെ പുതിയ പ്ലാന്‍
459 രൂപയുടെ പുതിയ പ്ലാനാണ് ജിയോ ഉപഭോക്താക്കള്‍ക്കായി കമ്പനി പുറത്തിറക്കുന്നത്. ജിയോ പ്രൈം അംഗങ്ങള്‍ക്ക് മൂന്ന് മാസത്തേയ്ക്കുള്ള അണ്‍ലിമിറ്റഡ് സേവനങ്ങളാണ് ഓഫറിലുള്ളത്. പ്രതിദിനം ഒരു ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളുമാണ് ജിയോ ആപ്പുകളുടെ സേവനവുമാണ് ഓഫര്‍ ആക്ടിവേറ്റ് ചെയ്യുന്നവര്‍ക്ക് ലഭിക്കുക. ഒക്ടോബര്‍ 19 മുതല്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ജിയോ ധന്‍ ധനാ ധനിന്‍റെ ഓഫര്‍ ലഭിക്കുകയും ചെയ്യും. 70 ദിവസത്തെ കാലാവധിയുള്ള ധന്‍ ധനാ ധനിന്‍റെ 399 രൂപയുടെ ഓഫറിന് പകരമായാണ് കമ്പനി 459 രൂപയുടെ ഓഫര്‍ പ്രാബല്യത്തില്‍ വരുത്തിയിട്ടുള്ളത്.

309 രൂപയുടെ പ്ലാന്‍
309 രൂപയുടെ റിലയന്‍സ് ജിയോയുടെ പ്ലാനില്‍ പ്രതിദിനം 1 ജിബി ഡാറ്റയും മറ്റ് ആപ്പുകളുമാണ് ലഭിക്കുന്നത്. നേരത്തെ 56 ദിവസമായിരുന്ന ഓഫര്‍ 46 ദിവസമായി കുറച്ചിട്ടുണ്ട്. എന്നാല്‍ മൈ ജിയോ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആപ്പിനെക്കുറിച്ച് ജിയോ വെബ്സൈറ്റില്‍ പരാമര്‍ശിച്ചിട്ടില്ല.

98 രൂപയ്ക്ക് 2.1 ജിബി
98 രൂപയ്ക്ക് 2.1 ജിബി ഡാറ്റയാണ് റിലയന്‍സ് ജിയോ പുറത്തിറക്കിയ ഈ പ്രീ പെയ്ഡ് പ്ലാനില്‍ ലഭിക്കുക. വാലിഡിറ്റി കാലയളവിനുള്ളില്‍ 140 ടെക്സ്റ്റ് മെസേജുകളും വോയ്സ് കോള്‍ സേവനവും ഈ പ്ലാനില്‍ ലഭിക്കും.

52 രൂപയ്ക്ക് 150 എംബി ഡാറ്റ
150 എംബി ഡാറ്റ ലഭിക്കുന്നതാണ് റിലയന്‍സ് ജിയോയുടെ 52 രൂപയുടെ ഓഫര്‍. 70 സൗജന്യ എസ്എംഎസുകളും ഈ ഓഫറിലുണ്ടായിരിക്കും.

19 രൂപയ്ക്ക് 150 ജിബി ഡാറ്റ
100 എസ്എംഎസും 150 എംബി ഡാറ്റയും ലഭിക്കുന്ന റിലയന്‍സ് ജിയോയുടെ പ്ലാനില്‍ ജിയോ ആപ്പുകള്‍ സൗജന്യമായി ഉപയോഗിക്കാനും കഴിയും. അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍ ലഭിക്കുമെങ്കിലും ഒരു ദിവസമാണ് ഓഫര്‍ കാലാവധി.












Click it and Unblock the Notifications