ജിയോ പ്രൈം മെമ്പറായാല്‍ മാത്രം പോരാ....ഇതു കൂടി വേണം!!! സമ്മര്‍ സര്‍പ്രൈസിനെ കുറിച്ചറിയാം....
ഏപ്രില്‍ 15നു മുന്‍പ് റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്കു മാത്രമേ ഓഫര്‍ ലഭിക്കൂ
മുംബൈ: റിലയന്‍സ് ജിയോയുടെ പ്രൈം മെമ്പറാവാനുള്ള അവസാന തിയ്യതി ഏപ്രില്‍ 15 വരെ നീട്ടിയെങ്കിലും പലര്‍ക്കും കാര്യങ്ങള്‍ വ്യക്തമായിട്ടില്ല. സമ്മര്‍ സര്പ്രൈസെന്ന പേരില്‍ ജിയോ പ്രഖ്യാപിച്ച പുതിയ ഓഫര്‍ ഉപഭോക്താവിന് പല സംശയങ്ങളുമാണ് ഉണ്ടാക്കിയത്. എന്നാല്‍ ഇവയ്ക്കെല്ലാം കൃത്യമായ വിശദീകരണം ജിയോ നല്‍കിയിട്ടുണ്ട്.

ജിയോ പ്രൈം മെമ്പറായ ശേഷം 303 രൂപയ്ക്കോ അതിനു മുകളിലുള്ളതോ ആയ റീച്ചാര്‍ജോ ചെയ്യുന്ന ഉപഭോക്താവിനാണ് സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ ലഭിക്കുക. രണ്ടും കൂടി ചെയ്യുന്നവര്‍ക്ക് മൂന്നു മാസത്തെ സൗജന്യ സേവനമാണ് ജിയോ ഓഫര്‍ ചെയ്യുന്നത്.

ഏപ്രില്‍ 15 വരെയാണ് ജിയോയുടെ സമ്മര്‍ സര്‍പ്രൈസിന്റെ ഭാഗമാവാനുള്ള അവസാന തിയ്യതി. ഈ കാലയളവില്‍ പ്രൈം മെമ്പറാവുകയും 303 രൂപ മുതലുള്ള റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്കും സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ കിട്ടും.

99 രൂപ കൊടുത്ത് ജിയോയുടെ പ്രൈം മെമ്പറായാല്‍ മാത്രം സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ ലഭിക്കില്ലെന്ന് ചുരുക്കം. 99 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ ഒരു വര്‍ഷത്തേക്കു ജിയോയുടെ പ്രൈം മെമ്പറാവുക മാത്രമാണ് ചെയ്യുക.

പ്രൈം മെമ്പര്‍ ആവാതെ 303 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ ലഭിക്കില്ല. 99 രൂപയ്ക്ക് പ്രൈം മെമ്പര്‍ ആവുക കൂടി ചെയ്തെങ്കില്‍ മാത്രമേ ഓഫര്‍ ലഭിക്കൂ.

99 രൂപ നല്കി പ്രൈം മെമ്പര്‍ ആവുന്നതിനോടൊപ്പം 303 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുകയും ചെയ്തവര്‍ക്ക് സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ ലഭിക്കും. ഒരു ദിവസം ഒരു ജിബി 4ജി ഡാറ്റ അടുത്ത മൂന്നു മാസത്തേക്ക് ഉപഭോക്താവിനു സൗജന്യമായി ലഭിക്കും. ഡാറ്റ മാത്രമല്ല സൗജന്യ കോളുമുണ്ട്. ജൂണ്‍ 30നാണ് ഇത് അവസാനിക്കുക. അതിനു ശേഷം 303 രൂപയുടെ പാക്കേജ് അതായത് ഒരു ജിബി വീതം 28 ദിവസത്തേക്ക് ഉപഭോക്താവിനു ലഭിക്കും.

ജിയോ പ്രൈം മെമ്പര്‍ ആയ ശേഷം മറ്റൊരു പ്ലാനായ 149 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ ലഭിക്കില്ല. 303 രൂപയ്ക്ക് കൂടി റീച്ചാര്‍ജ് ചെയ്താല്‍ മൂന്നു മാസത്തേക്ക് സൗജന്യ ഓഫര്‍ ലഭിക്കും. അതു കഴിഞ്ഞാല്‍ 149 രൂപയുടെ ഒരു മാസത്തെ പാക്കേജിലേക്കു മാറുകയും ചെയ്യും. ഈ 149 രൂപയുടെ സേവനങ്ങള്‍ കഴിഞ്ഞാല്‍ 303 രൂപയുടെ സേവനങ്ങള്‍ കൂടി ഇവര്‍ക്കു ലഭിക്കും.

ജിയോ പ്രൈം മെമ്പര്‍ഷിപ്പും 303 രൂപയ്ക്ക് റീച്ചാര്‍ജും ചെയ്യാതെ 149 രൂപയുടെ മാത്രം റീച്ചാര്‍ജ് ചെയ്താല്‍ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ ലഭിക്കില്ല. നേരത്തേ പറഞ്ഞതുപോലെ 99 രൂപയ്ക്ക് മെമ്പര്‍ഷിപ്പ് എടുക്കുന്നതോടൊപ്പം പിന്നീട് 303നു മുകളില്‍ റീച്ചാര്‍ജും ചെയ്യുന്ന ഉപഭോക്താവിനാണ് സമ്മര്‍ സര്‍പ്രൈസ് ഓഫറിന് അര്‍ഹത.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications