ജിയോ പ്രൈം മെമ്പര്‍ഷിപ്പ് മാര്‍ച്ച് 1 മുതല്‍: ജിയോയ്ക്ക് പകുതിയിലധികം ഉപയോക്താക്കളെ നഷ്ടമാകും!!!
ഒരു വര്‍ഷത്തേയ്ക്ക് 99 രൂപയാണ് ഓഫര്‍ ചാര്‍ജ്ജ്
മുംബൈ: റിലയന്‍സ് ജിയോ പ്രഖ്യാപിച്ച ജിയോ പ്രൈം മെമ്പര്‍ഷിപ്പ് മാര്‍ച്ച് ഒന്നുമുതല്‍ പ്രാബല്യത്തില്‍. ഒരു വര്‍ഷത്തേയ്ക്ക് ഒരു ജിബി സ്പീഡില്‍ 4ജി ഡാറ്റയും സൗജന്യ കോളുകളും പത്തുരൂപ നിരക്കിലാണ് ജിയോ പ്രൈമില്‍ ലഭിയ്ക്കുക. ഒരു വര്‍ഷത്തേയ്ക്ക് 99 രൂപയാണ് ഓഫര്‍ ചാര്‍ജ്ജ്.
ജിയോ ജനുവരിയില്‍ അവതരിപ്പിച്ച ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ അടുത്ത 12 മാസത്തേയ്ക്ക് ലഭിക്കുന്നതാണ് പ്രൈം ഓഫര്‍. ഇതോടെ 2018 മാര്‍ച്ച് 31 വരെ ജിയോ ഉപയോക്താക്കള്‍ക്ക് ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ ലഭിയ്ക്കും.

ജിയോ പ്രൈം മെമ്പര്‍ഷിപ്പ്
മാര്‍ച്ച് ഒന്നിനും മാര്‍ച്ച് 31നും ഇടയില്‍ 99 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുന്നതോടെയാണ് ജിയോ ഉപയോക്താവ് ജിയോ പ്രൈം ഓഫറിന്റെ ഭാഗമാവുക. പിന്നീട് ഏപ്രില്‍ ഒന്നുമുതല്‍ 303 രൂപയ്ക്ക് പ്രതിമാസം റീച്ചാര്‍ജ്ജ് ചെയ്താല്‍ മാത്രമേ ഇപ്പോള്‍ ലഭിക്കുന്ന അണ്‍ലിമിറ്റഡ് ഓഫറുകള്‍ ലഭിക്കുകയുള്ളൂ.

പുതിയ പ്ലാനുകള്‍
ജിയോ പ്രൈം ഓഫറിന് പുറമേ 149, 499 എന്നീ നിരക്കുകളിലുള്ള പ്ലാനുകളും ജിയോ അവതരിപ്പിക്കുന്നുണ്ട്. 149 രൂപയുടെ ഓഫറിന് അണ്‍ലിമിറ്റഡ് 2ജിബി 4ജി ഡാറ്റയും സൗജന്യ വോയ്‌സ്‌കോളും, 499 രൂപയുടെ പ്ലാനില്‍ 60 ജിബി 4ജി ഡാറ്റയുമാണ് ലഭിക്കുക.

ദീര്‍ഘകാല ഓഫറുകള്‍
999,1999, 4999, 9999 എന്നിങ്ങനെ ദീര്‍ഘകാല ഓഫറുകളും റിലയന്‍സ് ജിയോ അവതരിപ്പിക്കുന്നത്. 60,90,180, 360 ദിവസമാണ് ഓഫറുകളുടെ കാലാവധി.

താരിഫ് പ്ലാനിലും ജിയോ മുമ്പില്‍
ഫെബ്രുവരി 21ന് റിലയന്‍സ് ജിയോ ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് പുതിയ താരിഫ് പ്ലാനുകള്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് ഒന്നുമുതല്‍ മാര്‍ച്ച് 31വരെയുള്ള കാലയളവിനുള്ളിലാണ് പ്രൈമില്‍ അംഗങ്ങളാവാന്‍ കഴിയുക. ഈ കാലയളവിനുള്ളില്‍ നിലവിലുള്ള ഉപയോക്താക്കള്‍ക്ക് പുറമേ പുതിയ ഉപയോക്താക്കള്‍ക്കും പ്രൈമില്‍ അംഗങ്ങളാവാം.

അധികസേവനം ജിയോയില്‍ നിന്ന് മാത്രം
രാജ്യത്തെ മറ്റ് ടെലികോം കമ്പനികള്‍ നല്‍കിവരുന്ന ഓഫറുകളേക്കാള്‍ 20 ശതമാനം അധികം സേവനം റിലയന്‍സ് ജിയോ നല്‍കുമെന്ന് മുകേഷ് അംബാനി ഉറപ്പുനല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications