പകുതി വിലയില്‍ റിലയന്‍സ് ജിയോ ഹോട്ട്സ്പോട്ട് ഡിവൈസ്: എളുപ്പം സ്വന്തമാക്കൂ, ഒപ്പം കിടിലന്‍ ഓഫറുകള്‍!
ജിയോഫൈ എം2എസ് 4ജി ഹോട്ട്സ്പോട്ടിന്‍റെ വിലയാണ് 50 ശതമാനമാക്കി കുറച്ചത്
Recommended Video

ദില്ലി: അത്യാകര്‍ഷക ഉത്സവകാല ഓഫറുമായി റിലയന്‍സ് ജിയോ. ജിയോഫൈ എം2എസ് 4ജി ഹോട്ട്സ്പോട്ടിന്‍റെ വിലയാണ് 50 ശതമാനമാക്കി കുറച്ചത്. ഫെസ്റ്റിവല്‍ സെലിബ്രേഷന്‍ ഓഫറിന് കീഴിലാണ് ജിയോ ഹോട്ട്സ്പോട്ട് പകുതി വിലയില്‍ ലഭിക്കുക. ഇതോടെ 1999 രൂപ വിലയുള്ള ഹോട്ട്സ്പോട്ട് ഉപകരണം 999 രൂപയ്ക്ക് ലഭിക്കും. ഉത്സവകാലത്ത് കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് റിലയന്‍സ് ജിയോയുടെ നീക്കം.
ജിയോ. കോം വെബ്സൈറ്റിലും ഫ്ളിപ്പ്കാര്‍ട്ടില്‍ ബിഗ് ബില്യണ്‍ ഡേയ്സ് സെയിലിലുമാണ് ഹോട്ട് സ്പോട്ട് ഡിവൈസിന് ഓഫര്‍ നിരക്കില്‍ ലഭ്യമാകുക. സെപ്തംബര്‍ 20 മുതല്‍ 30 വരെയുള്ള കാലയളവില്‍ മാത്രമാണ് ഓഫര്‍ ലഭിക്കുക. ജിയോഫൈ ഫെസ്റ്റീവ് സെലിബ്രേഷന്‍ ഓഫറിന് കീഴില്‍ 2300 എംഎഎച്ച് ബാറ്ററിയുള്ള ജിയോഫൈ എം2എസ് മോഡല്‍ ഡിവൈസാണ് ലഭിക്കുക. ജിയോ സിം കാര്‍ഡും ഇതിനൊപ്പം ലഭിയ്ക്കും ഇത് ആക്ടിവേറ്റ് ചെയ്യുന്നതിനായി വാങ്ങുന്ന സമയത്ത് തന്നെ ആധാര്‍ കാര്‍ഡ‍് നല്‍കി ആക്ടിവേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

ജിയോ പ്ലാനിലുള്ള ഒരു സിം കാര്‍ഡും താരിഫ് പ്ലാനുമാണ് ഹോട്ട്സ്പോട്ട് ഡിവൈസ് പ്രവര്‍ത്തിക്കുന്നതിനായി അനിവാര്യമായിട്ടുള്ളത്. ജിയോ ഉപയോക്താക്കള്‍ക്ക് ടെക്സ്റ്റ് മെസേജുകള്‍ക്ക് പുറമേ ജിയോ 4ജി വോയ്സ് വഴി ഉപഭോക്താക്കള്‍ക്ക് ഫോണ്‍ ചെയ്യാനും ഫോണ്‍ കോളുകള്‍ സ്വീകരിക്കാനുമുള്ള സൗകര്യം ഉണ്ടായിരിക്കും.












Click it and Unblock the Notifications