Get Updates
Get notified of breaking news, exclusive insights, and must-see stories!

399 ന് പകരം 459: ധന്‍ ധനാ ധന്‍ ഓഫര്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി, പുതുക്കിയ പ്ലാനുകള്‍ ഇങ്ങനെ...

ഒക്ടോബര്‍ 19 മുതല്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ജിയോ ധന്‍ ധനാ ധനിന്‍റെ ഓഫര്‍ ലഭിക്കുകയും ചെയ്യും

മുംബൈ: പുതിയ ധന്‍ ധനാ ധന്‍ താരിഫ് പ്ലാനുമായി റിലയന്‍സ് ജിയോ. 459 രൂപയുടെ പുതിയ പ്ലാനാണ് ജിയോ ഉപഭോക്താക്കള്‍ക്കായി കമ്പനി പുറത്തിറക്കുന്നത്. ജിയോ പ്രൈം അംഗങ്ങള്‍ക്ക് മൂന്ന് മാസത്തേയ്ക്കുള്ള അണ്‍ലിമിറ്റ‍ഡ് സേവനങ്ങളാണ് ഓഫറിലുള്ളത്. പ്രതിദിനം ഒരു ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളുമാണ് ജിയോ ആപ്പുകളുടെ സേവനവുമാണ് ഓഫര്‍ ആക്ടിവേറ്റ് ചെയ്യുന്നവര്‍ക്ക് ലഭിക്കുക. ഒക്ടോബര്‍ 19 മുതല്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ജിയോ ധന്‍ ധനാ ധനിന്‍റെ ഓഫര്‍ ലഭിക്കുകയും ചെയ്യും.

ദീപാവലിയ്ക്ക് ശേഷം റിലയന്‍സ് ജിയോയുടെ മറ്റ് പ്രീ പെയ്ഡ് പ്ലാനുകളും കമ്പനി പരിഷ്കരിച്ചിട്ടുണ്ട്. 70 ദിവസത്തെ കാലാവധിയുള്ള ധന്‍ ധനാ ധനിന്‍റെ 399 രൂപയുടെ ഓഫറില്‍ പ്രതിദിനം 1 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗും ആപ്പുകളുടെ സേവനമവുമാണ് ലഭിച്ചിരുന്നത്. നിലവിലുള്ള എല്ലാവര്‍ക്കും പുതിയ പ്ലാന്‍ ബാധകമായിരിക്കും.

 459 രൂപയുടെ പ്ലാന്‍

459 രൂപയുടെ പ്ലാന്‍

459 രൂപയുടെ റിലയന്‍സ് ജിയോയുടെ പുതിയ പ്ലാനില്‍ 84 ദിവസത്തേയ്ക്ക് പ്രതിദിനം 1ജിബി ഹൈസ്പീഡ് ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗുമാണ് റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. സൗജന്യ വോയ്സ് കോളിന് പുറമേ ജിയോ ആപ്പുകളും ഈ ഓഫറില്‍ ലഭിക്കും. നിലവിലുള്ള 399 രൂപയുടെ ഓഫറിന് പകരമായാണ് പുതിയ പ്ലാന്‍.

 149 രൂപയുടെ ഓഫര്‍

149 രൂപയുടെ ഓഫര്‍

റിലയന്‍സ് ജിയോയുടെ 149 രൂപയുടെ പ്ലാനില്‍ നിലവിലുള്ള 2ജിബി ഡാറ്റയ്ക്ക് പുറമേ ഓരോ ബില്ലിംഗ് സൈക്കിളിലും 4ജിബി വീതവും ലഭിക്കും. ഇതിന് പുറമേ സൗജന്യ അണ്‍ലിമിറ്റ‍ഡ് വോയ്സ് കോളിംഗ്, ജിയോ ആപ്പുകളുടെ സേവനം എന്നിവയും ലഭിക്കും.

 ക്യാഷ് ബാക്ക് ഓഫര്‍

ക്യാഷ് ബാക്ക് ഓഫര്‍

ഉത്സവകാലം പ്രമാണിച്ച് 399 രൂപ റീചാര്‍ജ്ജില്‍ 100 ശതമാനം ക്യാഷ് ബാക്ക് ഓഫര്‍ നല്‍കുന്നതായിരുന്നു റിലയന്‍സ് ജിയോ പ്രഖ്യാപിച്ച ദീപാവലി ഓഫര്‍. ഒക്ടോബര്‍ 14 മുതല്‍ 16 ന് അര്‍ദ്ധരാത്രി വരെ മാത്രമാണ് ഓഫര്‍ ലഭിക്കുക. നിലവില്‍ 399 രൂപയുടെ ഓഫര്‍ ആനുകൂല്യം ലഭിക്കുന്നവര്‍ക്ക് അത് അവസാനിച്ച ശേഷം ഓഫര്‍ ലഭിക്കുമെന്ന് റിലയന്‍സ് ജിയോ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

 ഓഫര്‍ എങ്ങനെ

ഓഫര്‍ എങ്ങനെ


ദീപാവലി ഓഫര്‍ പ്രകാരം 399 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് എട്ട് തവണ 50 രൂപ കൂപ്പണുകളായാണ് ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുക. ഈ ദീപാവലിയില്‍ ധന്‍ ധനാ ഓഫര്‍ എല്ലാ ജിയോ 399 രൂപക്ക് റീചാര്‍ജ് ചെയ്യുന്ന എല്ലാ ജിയോ ഉപഭോക്താക്കള്‍ക്കും ലഭിക്കും. ദീപാവലിയോടനുബന്ധിച്ച് മിക്ക ടെലികോം കമ്പനികളും ഓഫറുമായി രംഗത്തുണ്ട്. ജിയോയുടെ കുത്തക പിടിച്ചുകെട്ടാനാണ് എല്ലാവരും പരിശ്രമിക്കുന്നത്. ജിയോയാകട്ടെ, തുടര്‍ച്ചയായി ഓഫറുകള്‍ പ്രഖ്യാപിച്ചു കൊണ്ടേയിരിക്കുന്ന തിരക്കിലാണ്.

399 രൂപയുടെ ധന്‍ ധനാ ധന്‍

399 രൂപയുടെ ധന്‍ ധനാ ധന്‍

399 രൂപയുടെ ദീപാവലി ധന്‍ ധനാ ഓഫര്‍ ഒക്ടോബര്‍ 12 മുതല്‍ 18 വരെ ചുരുങ്ങിയ ദിവസത്തേക്കു മാത്രമേ ഉള്ളൂ. നിലവിലുള്ള റീചാര്‍ജിന്റെ വലിഡിറ്റി പീരിഡ് കഴിഞ്ഞതിനു ശേഷം മാത്രമാണ് ഓഫര്‍ ആക്ടിവേറ്റ് ആകുക.

 ക്യാഷ് ബാക്ക് എങ്ങനെ

ക്യാഷ് ബാക്ക് എങ്ങനെ

8 ഘട്ടങ്ങളായിട്ടാണ് ദീപാവലി ഓഫറില്‍ ജിയോ ഉപഭോക്താക്കള്‍ക്ക് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുക. 50 രൂപയുടെ വൗച്ചറുകളായിട്ടായിരിക്കും ഇത് ലഭിക്കുക. ക്യാഷ്ബാക്ക് നവംബര്‍ 15നു ശേഷം മാത്രമേ ക്രെഡിറ്റ് ആയിത്തുടങ്ങൂ എന്നും കമ്പനി വ്യക്തമാക്കുന്നു.

റീചാര്‍ജ് എവിടെ നിന്ന്!

റീചാര്‍ജ് എവിടെ നിന്ന്!

മൈ ജിയോ ആപ്പ്, ജിയോ.കോം,ജിയോ സ്‌റ്റോര്‍, റിലയന്‍സ് ഡിജിറ്റല്‍, പാര്‍ട്ണര്‍ സ്‌റ്റോര്‍സ്, ജിയോയുടെ ഡിജിറ്റല്‍ പാര്‍ട്ണര്‍മാരായ ജിയോ മണി, ആമസോണ്‍ പേ, ഫോണ്‍ പേ, മൊബിവിക്ക് എന്നിവയിലൂടെയെല്ലാം റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഈ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കും.

 509 രൂപയുടെ ഓഫര്‍

509 രൂപയുടെ ഓഫര്‍


റിലയന്‍സ് ജിയോയുടെ 509 രൂപയുടെ പ്ലാനില്‍ 2ജിബി ഡാറ്റയാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. 49 ദിവസമാണ് ഓഫര്‍ കാലാവധി. ജിയോയുടെ മറ്റ് ആപ്ലിക്കേഷനുകളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

ദീര്‍ഘ കാല ഓഫര്‍

ദീര്‍ഘ കാല ഓഫര്‍

999 രൂപയുടെ മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ഓഫറില്‍ 60 ജിബി ഹൈസ്പീഡ‍് ഡാറ്റയാണ് ലഭിക്കുന്നത്. 1999 രൂപയുടെ പ്ലാനില്‍ 125 ജിബി ഡാറ്റയാണ് നല്‍കുന്നത്. 4999 രൂപയുടെ ഓഫറില്‍ 350 ജിബി ഡാറ്റയും ലഭിക്കും. പ്ലാന്‍ കാലാവധി അവസാനിക്കുന്നതിന് മുമ്പായി ലഭിക്കും.

 വീക്ക് ലി പാക്ക്

വീക്ക് ലി പാക്ക്


റിലയന്‍സ് ജിയോ ആദ്യമായി സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ വീക്ക് ലി പാക്കുകളും പുറത്തിറക്കിയിട്ടുണ്ട്. സൗജന്യ വോയ്സ് കോളുകള്‍, എസ്എംഎസ്, അണ്‍ലിമിറ്റഡ് ഡാറ്റ എന്നിവയാണ് 19 രൂപയുടെ ഓഫറില്‍ ലഭിക്കുക. ഇതിന് പുറമേ 52 രൂപ, 98 രൂപ എന്നിങ്ങനെയുള്ള പ്ലാനുകളും ലഭ്യമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+