റിലയൻസ് ജിയോയിൽ 10 ജിബി സൗജന്യ ഡാറ്റ!! ജിയോ ടിവി സേവനങ്ങളും സൗജന്യം
ദില്ലി: റിലയൻസ് ജിയോ ഉപയോക്താക്കൾക്ക് അത്യാകര്‍ഷക ഓഫറുമായി റിലയന്‍സ് ജിയോ. പത്ത് ജിബി ഡാറ്റ സൗജന്യമായി നൽകുമെന്നാണ് ജിയോ ഏറ്റവും ഒടുവിൽ പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്ത കാലത്ത് ജിയോ പുറത്തിറക്കിയ പ്ലാന്‍ ഉപയോഗിക്കുന്ന തിരഞ്ഞെടുക്കപ്പെടുന്ന ജിയോ ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുക. ജിയോ ടിവി സേവനം ഉപയോഗപ്പെടുത്തുന്നതിനായി 10 ജിബി അധിക ഡാറ്റയാണ് ഇതോടെ തിരഞ്ഞെടുക്കപ്പെടുന്ന ഉപയോക്താക്കൾക്ക് ലഭിക്കുക. എന്നാൽ മാർച്ച് 27നുള്ളിൽ ഈ ഡാറ്റ ഉപയോഗിച്ച് തീർക്കണമെന്നും കമ്പനി നിർദേശിക്കുന്നത്. റിലയൻസ് ജിയോയുടെ ജിയോ ടിവി സേവനം ആസ്വദിക്കുന്നവരെ ലക്ഷ്യമിട്ടാണ് കമ്പനി ഈ ഓഫര്‍ പുറത്തിറക്കിയിട്ടുള്ളത്. എന്നാല്‍ റിലയൻസ് ജിയോയുടെ പ്രതിദിന ഡാറ്റാ പരിധി തീരുന്നതോടെ മാത്രമേ 10 ജിബി ഡാറ്റ ഉപയോഗിക്കാൻ സാധിക്കു.
അധിക ഡാറ്റ ലഭിക്കുന്ന ഓഫറുകളെക്കുറിച്ചുള്ള അക്കൗണ്ട് വിവരങ്ങൾ അറിയുന്നതിനായി കമ്പനി പ്രത്യേകം ഐവിആർ നമ്പറുകൾ പുറത്തിറക്കിയിട്ടുണ്ട്. 1991, 1299 എന്നീ നമ്പറുകളിലേയ്ക്ക് വിളിക്കുന്നതോടെ ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. മൈ ജിയോ ആപ്പില്‍ മൈ പ്ലാന്‍സ് എന്ന വിഭാഗം പരിശോധിച്ചാൽ സൗജന്യ ഡാറ്റ ലഭിച്ചിട്ടുണ്ടോ എന്ന് അറിയാനും സാധിക്കും. ഈ ഓപ്ഷനിലെ ആഡ് ഓണ്‍ ഡാറ്റയില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഓഫര്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും. ബാഴ്സലോണയില്‍ വച്ച് നടന്ന 2018ലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ജിയോ ടിവിയ്ക്ക് അവാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്നാണ് കമ്പനി ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മികച്ച മൊബൈല്‍ കണ്ടന്റ് വിഭാഗത്തില്‍ ജിഎസ്എംഎയുടെ ഗ്ലോബല്‍ അവാര്‍ഡാണ് ലഭിച്ചിട്ടുള്ളത്.

ഡാറ്റ തീരുമെന്ന പേടിയില്ലാതെ ജിയോ ടിവി സേവനങ്ങള്‍ ആസ്വദിക്കാന്‍ ജിയോ ഉപയോക്കാക്കള്‍ക്ക് അവസരം നല്‍കുന്നതാണ് 10 ജിബി അധിക ഡാറ്റ. പ്രതിദിന ഡാറ്റാ ലിമിറ്റിന് ശേഷമാണ് 10 ജിബി സൗജന്യ ഡാറ്റ ആക്ടീവാകുക. മാര്‍ച്ച് അവസാനത്തോടെ ഡാറ്റ ഉപയോഗിച്ച് തീര്‍ത്തിരിക്കണമെന്നും ജിയോ നിഷ്കര്‍ഷിക്കുന്നു. നിലവില്‍ പ്രൈം വരിക്കാര്‍ക്ക് ജിയോ ജിയോ ടിവി ഉള്‍പ്പെടെയുള്ള ആപ്പുകളുടെ സേവനം സൗജന്യമാണ് 39 എച്ച്ഡി ചാനലുകള്‍ ഉള്‍പ്പെടെ 583 ചാനലുകളാണ് വിവിധ ഇന്ത്യന്‍ ഭാഷകളിലായി ജിയോ ടിവി ആപ്പില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications