അതെ, ജിയോ തന്നെയാണ് വേഗതയില്‍ ഒന്നാമന്, ട്രായിയും അംഗീകരിച്ചു
രണ്ടാമന് ഐഡിയ
മുംബൈ: ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയും(TRAI) അംഗീകരിച്ചു, വേഗതയില്‍ ജിയോ തന്നെയാണ് ഒന്നാമന് എന്ന്. രാജ്യത്തെ ഏറ്റവും വേഗതയേറിയ 4ജി നെറ്റ്വര്‍ക്ക് ജിയോ ആണെന്ന് ട്രായ് അംഗീകരിച്ചു. രണ്ടാം സ്ഥാനത്ത് ആദിത്യ ബിര്‍ളാ ഗ്രൂപ്പിന്റെ ഐഡിയ സെല്ലുലാര്‍ ആണ്. മൂന്നാമത് വോഡാഫോണും. എയര്‍ടെല്‍ നാലാം സ്ഥാനത്താണ്.
സെക്കന്റില്‍ 19 എംബിയാണ് ജിയോയുടെ ശരാശരി ഡൗണ്‍ലോഡ് സ്പീഡ്. ഐഡിയയുടേത് സെക്കന്റില്‍ 13.7 എംബിയും. നേരിയ വ്യത്യാസത്തിലാണ് വോഡാഫോണ്‍ മൂന്നാമതെത്തിയത്. വോഡാഫോണിന്റെ ശരാശരി ഡൗണ്‍ലോഡിങ് വേഗത സെക്കന്റില്‍ 13.3 എംബിയാണ്. തങ്ങളുടെ നെറ്റ്വര്‍ക്ക് ആണ് ഏറ്റവും വേഗതയേറിയതെന്ന് സ്വയം പ്രഖ്യാപിച്ച എയര്‍ടെലിന്റെ ഡൗണ്‍ലോഡിങ് വേഗത സെക്കന്റില്‍ 10.15 എംബിയാണ്. എന്നാല്‍ അപ്ലോഡ് വേഗതിയില്‍ ഐഡിയ ആണു മുന്നില്‍. സെക്കന്റില്‍ 8.45 എംബിയാണ് ഐഡിയയുടെ അപ്ലോഡ് വേഗത. അപ്ലോഡ് വേഗതയില്‍ രണ്ടാമന് വോഡാഫോണ്‍ ആണ്. സെക്കന്റില്‍ 7.3 എംബി ആണ് വോഡാഫോണിന്റെ അപ്ലോഡ് വേഗത. അപ്ലോഡ് വേഗതയില്‍ മൂന്നാമതാണ് ജിയോ. സെക്കന്റില്‍ 5.3 ആണ് ജിയോയുടെ അപ്ലോഡ് വേഗത.

2016 സെപ്റ്റംബറിലായിരുന്നു ടെലകോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ജിയോയുടെ കടന്നുവരവ്. എയര്‍ടെല്‍,ടാറ്റ ഇന്‍ഡികോം തുടങ്ങി ടെലകോം രംഗത്തെ വമ്പന്മാരുടെയെല്ലാം വരുമാനം ജിയോയുടെ കടന്നുവരവോടെ ഇടിഞ്ഞിരുന്നു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications