Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം വാങ്ങുന്നവർക്ക് അംബാനിയുടെ വന്‍ ഓഫർ; വാങ്ങുന്ന അളവിന്റെ 2 ശതമാനം ഫ്രീ; ചെയ്യേണ്ടത് ഇത്രമാത്രം

സ്വർണ വില പവന് ഒരു ലക്ഷത്തിനോട് അടുത്ത് എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ വാങ്ങണോ വേണ്ടയോ എന്ന് ആലോചിച്ച് നില്‍ക്കുന്നവർ നിരവധിയാണ്. പണിക്കൂലി കൂടി ആകുമ്പോള്‍ ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ ഒരു ലക്ഷത്തിന് മുകളില്‍ പോകും. ഈ സാഹചര്യത്തില്‍ വലിയൊരു വിഭാഗം നാണയങ്ങളിലേക്കും കട്ടികളിലേക്കും മാത്രമല്ല ഡിജിറ്റല്‍ ഗോള്‍ഡിലേക്കും മാറിയിരിക്കുകയാണ്.

വിശ്വസനീയമായ പല ആപ്പുകള്‍ വഴിയും നമുക്ക് ഡിജിറ്റല്‍ സ്വർണം വാങ്ങാന്‍ സാധിക്കും. എന്നാല്‍ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി വലിയ ഓഫറാണ് ജിയോ ഫിനാന്‍സ് ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 18 മുതൽ 23 വരെ നടക്കുന്ന ലിമിറ്റഡ്-പീരിയഡ് ഓഫറിൽ, 2000-ന് മുകളിൽ രൂപയ്ക്ക് ഡിജിറ്റൽ ഗോൾഡ് വാങ്ങുന്നവർക്ക് 2% അധിക സ്വർണം ഫ്രീയായും നല്‍കും എന്നതാണ് ജിയോ ഫിനാന്‍സിന്റെ പ്രധാന ഓഫർ. അടുത്ത 72 മണിക്കൂറിനുള്ളിലാണ് ഇത് ലഭിക്കുക.

gold-jio

20000-ന് മുകളിലുള്ള വാങ്ങലുകൾക്ക് 10 ലക്ഷം വിലമതിക്കുന്ന സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ട്. അതായത് സ്മാർട്ട്‌ഫോണുകൾ, ടിവികൾ, ഗോൾഡ് കോയിനുകൾ, മിക്സർ ഗ്രൈൻഡറുകൾ, ഗിഫ്റ്റ് വൗച്ചറുകൾ എന്നിവ ഉള്‍പ്പെടുന്ന ലോട്ടറി ഡ്രോയ്ക്കുള്ള യോഗ്യത നിങ്ങള്‍ക്ക് ലഭിക്കും. JioFinance, MyJio ആപ്പുകളിലൂടെ 10 രൂപയ്ക്ക് മുതൽ ഗോൾഡ് വാങ്ങാം. വിജയികളെ ഒക്ടോബർ 27-ന് ഇമെയിലും എസ് എം എസിലൂടേയും വിവരം അറിയിക്കും.

ദീപാവലിയുടെ അഞ്ച് ദിവസങ്ങളുടെ തുടക്കമായ ധനത്രസ് (ഒക്ടോബർ 18) മുതലാണ് ഓഫർ ആരംഭിക്കുന്നത്. ഈ ദിവസം സ്വർണവും വെള്ളിയും വാങ്ങുന്നത് സമ്പത്ത്, ധനം, സമാധാനം എന്നി ഉറപ്പാക്കുമെന്ന് വിശ്വാസിക്കപ്പെടുന്നു. ലോകത്ത് രണ്ടാമത്തെ വലിയ സ്വർണ വിപണിയായ ഇന്ത്യയിൽ ധനത്രസിന്റെ തിരക്ക് അതിരുകടക്കുമെന്നാണ് പ്രതീക്ഷ. കടകളിലേക്ക് ലക്ഷക്കണക്കിന് ആളുകൾ എത്തിയേക്കും. എന്നാല്‍ ജിയോ ഫിനാന്‍സ് പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ കടയിലെ തിരക്കിലേക്ക് പോകാതെ തന്നെ വാങ്ങി സുരക്ഷിതമായി സ്റ്റോർ ചെയ്യാം എന്ന സൗകര്യം നൽകുന്നു.

ജിയോ ഫിനാന്‍സ്

റിലയൻസ് ഇൻഡസ്ട്രീസിന്റെ സബ്‌സിഡിയറി, ക്രെഡിറ്റ്, ഇൻഷുറൻസ്, ഡിജിറ്റൽ പേയ്മെന്റ്, അസറ്റ് മാനേജ്മെന്റ് എന്നിവയിൽ 500+ ബ്രാഞ്ചുകളോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ജിയോ ഫിനാന്‍സ്. 2023-ൽ IPO-യ്ക്ക് ശേഷം കമ്പനിയുടെ യൂസർ ബേസ് 10 കോടി കടന്നു.

ഡിജിറ്റല്‍ ഗോള്‍ഡ്

ഡിജിറ്റൽ ഗോൾഡ് ഇന്നത്തെ കാലത്ത് പലരും തിരഞ്ഞെടുക്കുന്ന സുരക്ഷിതവും സൗകര്യപ്രദവുമായ നിക്ഷേപ മാർഗമാണ്. ഏറ്റവും വലിയ ഗുണം സുരക്ഷിതത്വമാണ്, കാരണം വാങ്ങുന്ന സ്വർണം 100% ശുദ്ധമായ 24 കാരറ്റ് (999 ഫൈൻ) സ്വർണമായി ട്രസ്റ്റിന്റെ കസ്റ്റഡിയിൽ സൂക്ഷിക്കപ്പെടും, അതിനാൽ നഷ്ടപ്പെടലോ മോഷണമോ ഭയപ്പെടേണ്ടതില്ല. വളരെ ചെറിയ തുക മുതൽ (10 രൂപ മുതല്‍) നിക്ഷേപിക്കാനാകുന്നതിനാൽ ഏവർക്കും എളുപ്പത്തിൽ ആരംഭിക്കാനാകും.

സമയം, സ്ഥല പരിധികളില്ലാതെ 24/7 മൊബൈൽ ഫോൺ വഴി തന്നെ വാങ്ങാനും വിൽക്കാനും കഴിയും. അടിയന്തരാവസ്ഥയിൽ ഉടൻ തന്നെ സ്വർണം വിറ്റ് പണം ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കാനാകുന്നതിനാൽ ലിക്വിഡിറ്റിയും ഉറപ്പാണ്. സ്റ്റോറേജ് ചെലവോ ലോക്കർ വാടകയോ ഇൻഷുറൻസ് ചിലവോ ഇല്ലാത്തതിനാൽ ചെലവുകുറവാണ്. ആവശ്യമെങ്കിൽ വാങ്ങിയ ഡിജിറ്റൽ ഗോൾഡ് പിന്നീട് ബാർ, കോയിൻ അല്ലെങ്കിൽ ആഭരണം എന്നിങ്ങനെ ഫിസിക്കൽ രൂപത്തിലേക്ക് മാറ്റാനും കഴിയും.

കൂടാതെ സ്ഥിരമായി ചെറിയ തുക കൊണ്ട് സ്വർണത്തിൽ നിക്ഷേപം തുടരാനുള്ള സൗകര്യവും (SIP പോലെ) ഇതിലുണ്ട്. ഒട്ടുമിക്കവാറും പറഞ്ഞാൽ, സൗകര്യം, സുരക്ഷ, ചെറിയ തുക മുതൽ തുടങ്ങാനാകുന്ന കഴിവ് എന്നിവയാണ് ഡിജിറ്റൽ ഗോൾഡിന്റെ പ്രധാന ഗുണങ്ങൾ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+