കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോയുടെ 4 ജി സൗജന്യ ഫോൺ!! എട്ടിന്റ പണികിട്ടിയത് സാംസങിന് !!

സാംസങിനെ കൂടാതെ മൈക്രേ സോഫ്റ്റ്, ഇൻഡക്സ്, ലാവ, കാർബൺ, എന്നിർക്കും ജിയോ വലിയെരു വെല്ലുവിളി തന്നെയായിരിക്കും

  • By Ankitha
Google Oneindia Malayalam News

മുംബൈ: റിലയൻസ് ജിയോയുടെ 4ജി ഫീച്ചർ ഫോൺ വരുന്നതോടെ ഏറ്റവും കൂടുതൽ തിരിച്ചടി നേരിടുന്നത് സാംസങ് ആയിരിക്കുമെന്ന് റിപ്പോർട്ട്. സാംസങിനെ കൂടാതെ ഈ മേഖലയിൽ വിപണി കയ്യടക്കിവെച്ചിരിക്കുന്ന മൈക്രേ സോഫ്റ്റ്, ഇൻഡക്സ്, ലാവ, കാർബൺ, എന്നിർക്കും ജിയോ വലിയെരു വെല്ലുവിളി തന്നെയായിരിക്കും.

ക്വിറ്റ് ഇന്ത്യ....ബിജെപിക്കാർ ഇന്ത്യ വിടുക!!ബിജെപിക്കെതിരെ പ്രചരണവുമായി മമത!!!ക്വിറ്റ് ഇന്ത്യ....ബിജെപിക്കാർ ഇന്ത്യ വിടുക!!ബിജെപിക്കെതിരെ പ്രചരണവുമായി മമത!!!

jio

ജിയോ സൗജന്യമായാണ് ഫോൺ നൽകുന്നത്. കൂടാതെ മൂന്ന് വർഷത്തിനു ശേഷം തിരിച്ചു കൊടുത്താൽ ലഭിക്കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റായ 1500 രൂപ മാത്രമാണ് ഇടാക്കുന്നത്.

നെട്ടോട്ടമോടി മൊബൈൽ കമ്പനികൾ

നെട്ടോട്ടമോടി മൊബൈൽ കമ്പനികൾ

ജിയേയുടെ വമ്പൻ ഓഫർ വന്നതോടെ പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തി വിപണി പിടിക്കാനുള്ള നെട്ടോട്ടത്തിലാണ് കമ്പനികൾ. എന്നാൽ ഠെലികോം കമ്പനികളുമായി സഹകരിച്ചായിരിക്കും പുതിയ ഓഫർ പ്രഖ്യാപിക്കുക.

ഒരു ഫോണിൽ ഒരു സിം

ഒരു ഫോണിൽ ഒരു സിം

ജിയോ പുറത്തിറക്കുന്ന ഫോണില്‍ ഒരു സിം മാത്രമായിരിക്കും ഉപയോഗിക്കാന്‍ കഴിയുക. സിം മാറ്റാന്‍ കഴിയാത്ത തരത്തിലായിരിക്കും ഫോണ്‍ പുറത്തിറക്കുക. അതിനാല്‍തന്നെ മറ്റ് കമ്പനികളിലേയ്ക്ക് മാറാന്‍ കഴിയുകയുമില്ല.

വാട്സ് ആപ്പിനു പകരം ജിയോ ചാറ്റ്

വാട്സ് ആപ്പിനു പകരം ജിയോ ചാറ്റ്

ജിയോ അവതരിപ്പിക്കുന്ന പുതിയ ഫോണിൽ വാട്സ് ആപ്പ് സംവിധാനം മില്ല. പകരം ജിയോ ചാറ്റ് എന്ന സംവിധാനമാണ് ഫോണിൽ അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ പിന്നീട് ഫോണില്‍ വാട്‌സ്ആപ്പ് ലഭ്യമാകുമെന്നാണ് റിലയന്‍സ് അധികൃതര്‍ പറയുന്നത്. ആദ്യത്തെ 500 എംബി കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് വേഗതയും കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബുക്കിങ്ങ് ആഗസ്റ്റ് 24 മുതല്‍

ബുക്കിങ്ങ് ആഗസ്റ്റ് 24 മുതല്‍

ജിയോ ഫോണുകള്‍ ആഗസ്റ്റ് 24 മുതല്‍ ബുക്ക് ചെയ്യാവുന്നതാണ്. തൊട്ടടുത്ത മാസമായ സെപ്റ്റംബറില്‍ ഫോണുകള്‍ ലഭ്യമാകും. ബുക്ക് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഫോൺ ലഭിക്കുക. രാജ്യത്തിന്റെ മൊബൈല്‍ വിപണിയില്‍ പുതിയ തരംഗം തന്നെയാണ് ജിയോ സൃഷ്ടിച്ചിരിക്കുന്നത്.

മെയ്ഡിൻ ഇൻ ഇന്ത്യ

മെയ്ഡിൻ ഇൻ ഇന്ത്യ

സാധാരണക്കാരെ ലക്ഷ്യം വെച്ചാണ് ജിയോയുടെ 4 ജി ഫോണ്‍ നിര്‍മ്മിക്കുന്നതെന്നാണ് മുകേഷ് അംബാനി അറിയിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചു കൊണ്ട് ജിയോയുടെ കടന്നുവരവ്. വേണ്ടി പൂര്‍ണ്ണമായും ഇന്ത്യയിൽ നിർമ്മിക്കുന്ന ഉൽപന്നമായിരിക്കും

വോയ്‌സ് കോളും സൗജന്യം

വോയ്‌സ് കോളും സൗജന്യം

ജിയോ 4ജി ഫോണില്‍ വോയ്സ് കോൾ സൗജന്യമായി ലഭിക്കും. ജിയോ മ്യൂസിക്, ജിയോ സിനിമ പോലുള്ള ആപ്ലിക്കേഷനുകളും ജിയോയുടെ പുതിയ 4ജി ഫീച്ചര്‍ ഫോണിന്റെ പ്രത്യേകതയാണ്. ഫോണിനൊപ്പം ജിയോ ടിവി കേബിളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

ജിയോയുടെ അപ്രതീക്ഷിത ഓഫര്‍

ജിയോയുടെ അപ്രതീക്ഷിത ഓഫര്‍

ജിയോയുടെ വാര്‍ഷിക ജനറല്‍ യോഗത്തിലായിരുന്നു 4ജി ഫീച്ചര്‍ ഫോണ്‍ സൗജന്യമായി ലഭിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. 21-ാം തീയതി അപ്രതീക്ഷിത ഓഫര്‍ ഉണ്ടാകുമെന്ന് ജിയോ നേരത്തേ അറിയിച്ചിരുന്നു. അതിനാൽ തന്നെ ഉപഭോക്തക്കൾ ആകാംഷയുടെ മുൾമുനയിലായിരുന്നു.

English summary
ndian featurephone players such as Micromax, Intex, Lava and Karbonn, and market leader Samsung, are expected to take the maximum hit from the 4G device that Reliance Jio Infocomm launched on Friday, analysts and industry executives said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X