കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുതിച്ചുയര്‍ന്ന് ഓഹരി വിപണി; നേട്ടം സര്‍വ്വകാല റെക്കോര്‍ഡില്‍, തുണച്ചത് ബൈഡന്‍

Google Oneindia Malayalam News

മുംബൈ: സര്‍വ്വകാല റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ ഓഹരി വിപണി. സെന്‍സെക്‌സ് 572 പോയന്റ് നേട്ടത്തില്‍ 42,465ലെത്തിയപ്പോള്‍ നിഫ്റ്റി 159 പോയന്റ് ഉയര്‍ന്ന് 12,422ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1115 കമ്പനികള്‍ ലാഭത്തില്‍ വ്യാപാരം നടത്തുമ്പോള്‍ 282 ഓഹരികള്‍ മാത്രമാണ് നഷ്ടത്തിലുള്ളത്. 51 ഓഹരികള്‍ക്ക് മാറ്റമില്ല. എല്ലാ വിഭാഗം സൂചികകളും മികച്ച നേട്ടത്തിലാണ്. അമേരിക്കന്‍ തിരഞ്ഞെടുപ്പിന്‍റെ അന്തിമ ചിത്രം പൂര്‍ത്തിയായതോടെയാണ് വിപണിയില്‍ മുന്നേറ്റം ഉണ്ടായത്.

നിലവിലെ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് പരാജയപ്പെടുത്തിന് നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റായി ജോ ബൈഡന്‍ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വ്യാപാരത്തില്‍ നേട്ടമുണ്ടാവുകയായിരുന്നു. ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്‍റായി പദവിയിലെത്തുന്നത് ഇന്ത്യൻ കമ്പനികൾക്ക് ഗുണം ചെയ്യുമെന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഓഹരി വിപണിയില്‍ നേട്ടമുണ്ടായതെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച് ഐടി, ആഭ്യന്തര ധനവിപണി എന്നീ മേഖലകൾക്ക് ബൈഡന്‍ വരുന്നത് കൂടുതൽ പ്രതീക്ഷകൾ നൽകുന്നുണ്ടെന്ന് നിരീക്ഷകർ പറയുന്നു.

 stockexchange

സെൻസെക്സ് ഓഹരികളിൽ ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്, ഇൻഫോസിസ് എന്നിവ രണ്ട് ശതമാനം വീതം വർധനവ് രേഖപ്പെടുത്തിയപ്പോള്‍ ബി‌എസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ 0.75 ശതമാനം വീതം ഉയർന്നു. ആഗോള വിപണയിലും വലിയ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ഏഷ്യൻ ഓഹരികളും യുഎസ് ഫ്യൂച്ചറുകളും ഇന്ന് ഉയർന്നു.

Recommended Video

cmsvideo
All You want to know about Joe Biden | Oneindia Malayalam

കേരള കോണ്‍ഗ്രസിന്‍റെ വരവ്; കണ്ണൂരിന്‍റെ മലയോരവും ചുവപ്പിക്കാന്‍ സിപിഎം, യുഡിഎഫില്‍ കനത്ത ആശങ്കകേരള കോണ്‍ഗ്രസിന്‍റെ വരവ്; കണ്ണൂരിന്‍റെ മലയോരവും ചുവപ്പിക്കാന്‍ സിപിഎം, യുഡിഎഫില്‍ കനത്ത ആശങ്ക

English summary
Joe biden effect; Indian stock market hits all-time high
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X