കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരവങ്ങളോടെ ജോമോനെത്തി; പുതു പ്രതീക്ഷയില്‍ മലയാള സിനിമ

300ഓളം തിയറ്ററുകളില്‍ ജോമോന്റെ സുവിശേഷങ്ങള്‍ റിലീസ് ചെയ്തു. രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു മലയാള സിനിമ റിലീസ് ചെയ്യുന്നത്.

  • By Jince K Benny
Google Oneindia Malayalam News

കൊച്ചി: അനിശ്ചിതത്വങ്ങള്‍ക്കും നീണ്ട കാത്തിരിപ്പിനും വിരാമമിട്ട് ജോമോന്റെ സുവിശേഷങ്ങള്‍ തിയറ്ററിലെത്തി. ക്രിസ്തുമസ് റിലീസ് തിയറ്ററിലെത്തേണ്ടിയരുന്ന സിനിമയാണ് നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വ്യാഴാഴ്ച തിയറ്ററിലെത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍ നായനായ ജോമോന്റെ സുവിശേഷങ്ങള്‍ വീണ്ടും തിയറ്ററുകളെ ആഘോഷമാക്കി. ഒഴിഞ്ഞ പൂരപ്പറമ്പ് പോലെ കിടന്ന തിയറ്ററുകള്‍ വീണ്ടും ഉത്സവ പ്രീതിതിയിലേക്ക് എത്തി. നിറഞ്ഞ സദസിലായിരുന്നു സിനിമയുടെ ആദ്യ പ്രദര്‍ശനങ്ങള്‍ എന്നത് തിയറ്ററില്‍ നിന്നും ജനങ്ങള്‍ അകന്നുപോയിട്ടില്ല എന്നതിന് തെളിവായി.

പുതിയ റിലീസുകള്‍ ഇല്ലാതിരുന്ന ക്രിസ്തുമസ് കാലം തിയറ്ററുകളെ നിര്‍ജീവമാക്കി. മലയാളത്തിലെ പുതിയ റിലീസിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയായിരുന്നു. ഇതിനിടെ അമീര്‍ ഖാന്‍ ചിത്രമായ ദംഗലും വിശാലിന്റെ കത്തി ശണ്ടൈയും വിജയ് ചിത്രം ഭൈരവയും റിലീസ് ചെയ്‌തെങ്കിലും ഒരാഴ്ച പിന്നിടരുന്നതിന് മുന്നേ തിയറ്ററിലെ ആരവങ്ങള്‍ കെട്ടടങ്ങി. റിലീസ് അനിശ്ചിതത്വത്തില്‍ ആയിരുന്ന സിനിമകള്‍ തിയറ്ററിലെത്തിയെങ്കിലും സാമ്പത്തീകമായി ക്രിസ്തുമസ് റിലീസിന്റെ നേട്ടം കൊയ്യാന്‍ ഈ സിനിമകള്‍ക്കാകില്ല. രണ്ട് മാസത്തെ തിയറ്റര്‍ സമരം കനത്ത ആഘാതം തന്നെയാണ് ചലച്ചിത്ര മേഖലയ്ക്കുണ്ടാക്കിയത്.

കുടുംബ ചിത്രം

രണ്ട് മാസത്തോളം നീണ്ട് നിന്ന കാത്തിരിപ്പായിരുന്നു ഒരു മലയാള ചിത്രത്തിനായി. ആ കാത്തിരിപ്പിന് വിരമമിട്ട് എത്തിയത് പ്രേക്ഷകര്‍ എക്കാലവും നെഞ്ചേറ്റിയ കുടുംബ ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാട് ചിത്രവും. കുടുംബ പ്രേക്ഷകര്‍ തിയറ്ററിലേക്ക് വീണ്ടുമെത്തുകയാണ്.

ക്രിസ്തുമസിന്റെ നഷ്ടം

മലയാള സിനിമക്ക് കഴിഞ്ഞു പോയ ക്രിസ്തുമസ് നഷ്ടങ്ങളുടേതാണ്. അവധിക്കാലം ആഘോഷമാക്കാന്‍ ചിത്രങ്ങള്‍ തയാറായിരുന്നെങ്കിലും തിയറ്ററുകള്‍ വിട്ടു നിന്നു. ക്രിസ്തുമസ് റിലീസുകള്‍ വ്യാഴാഴ്ച മുതല്‍ തിയറ്ററിലേക്ക് എത്തിയെങ്കിലും ക്രിസ്തുമസ് ഒരു നഷ്ടമായി നില്‍ക്കുന്നു.

തിരക്കിലും തിരക്ക്

ജോലിയുടേയും പഠനത്തിന്റേയും തിരക്കിലും തിയറ്ററില്‍ തിരക്കിന് കുറവില്ലെന്നാണ് ലഭ്യമായ റിപ്പോര്‍ട്ടുകള്‍. ആളുകള്‍ തിയറ്ററിലേക്ക് എത്തുന്നുണ്ട്. ആഴ്ചയുടെ അവസാന ദിനങ്ങളില്‍ കുട്ടികളും കുടുംബ പ്രേക്ഷകരും സജീവമാകുന്നതോടെ സിനിമ മേഖല ഉണരും.

പിന്നാലെ മോഹന്‍ലാലും പൃഥ്വിരാജും

ദുല്‍ഖറിന് പിന്നാലെ തിയറ്ററിലെത്തുന്നത് മോഹന്‍ലാലും പൃഥ്വിരാജും ജയസൂര്യയുമാണ്. മോഹന്‍ലാലിന്റെ ജിബു ജേക്കബ് ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ വെള്ളിയാഴ്ച തിയറ്ററിലെത്തും. പിന്നാലെ പൃഥ്വിരാജിന്റെ എസ്രയും ജയസൂര്യയുടെ സിദ്ധിഖ് ചിത്രമായ ഫുക്രിയും എത്തും. പ്രേക്ഷകരെ കാത്തിരക്കുന്നത് നര്‍മത്തില്‍ പൊതിഞ്ഞ കുടുംബ ചിത്രങ്ങളാണ്.

ഒഴിഞ്ഞ തിയറ്ററുകള്‍

തിയറ്റര്‍ വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരം തിയറ്ററുകള്‍ക്ക് ഗുണം ചെയ്തില്ല. തിയറ്ററുകളെ ഉത്സവപ്പറമ്പാക്കുന്ന അവധിക്കാലത്ത് കാണാന്‍ കഴിഞ്ഞത് ഒഴിഞ്ഞ തിയറ്ററുകള്‍ മാത്രമായിരുന്നു. അവ നിറയ്ക്കുവാന്‍ തിയറ്ററുകള്‍ വിശ്വാസം അര്‍പ്പിച്ച് അന്യഭാഷ ചിത്രങ്ങള്‍ക്കും കഴിഞ്ഞില്ല. സമരം അവസാനിച്ചതോടെ തിയറ്ററുകള്‍ നിറയുമെന്ന പ്രതീക്ഷയിലാണ് സിനിമ ലോകം.

ലാഭം കൊയ്യുമോ..?

തിയറ്റരിലേക്ക് വരുന്ന ദിവസങ്ങളില്‍ പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രങ്ങള്‍ എത്തുകയാണ്. ഇട ദിവസമായിട്ടും ആദ്യ റിലീസിന് പ്രേക്ഷകരില്‍ നിന്നും നല്ല പ്രതികരണം ലഭിക്കുന്നുണ്ട്. ഇത് തുടര്‍ന്ന ദിവസങ്ങളില്‍ മറ്റ് സിനിമകള്‍ക്കും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും ക്രിസ്തുമസ് റിലീസിന്റെ നേട്ടം കൊയ്യാന്‍ ഈ സിനിമകള്‍ക്കാകില്ല എന്നാണ് ലഭിക്കുന്ന വിവരം. ചിത്രങ്ങളുടെ ലോംഗ് റണ്‍ കുറയുമെന്നതാണ് ചിത്രങ്ങളുടെ വെല്ലുവിളി.

കൂട്ട റിലീസ്

മലയാള സിനിമകള്‍ റിലീസ് ചെയ്ത് തുടങ്ങിയെങ്കിലും വലിയ നേട്ടങ്ങള്‍ അവകാശപ്പെടാന്‍ കഴിയില്ല. കാരണം, റിലീസ് ചെയ്യാന്‍ സാധിക്കാതെ പെന്‍ഡിംഗിലിരുന്ന ചിത്രങ്ങള്‍ കൂട്ടത്തോടെ തിയറ്ററുകളിലേക്ക് എത്തുന്നു എന്നതു തന്നെ. സാധാരണ നിലയില്‍ ഉത്സവ നാളുകളിലും അവധിക്കാലത്തുമാണ് ഇത്തരത്തില്‍ സിനിമകള്‍ കൂട്ടത്തോടെ റിലീസ് ചെയ്തിരുന്നത്. ഇതു പോലെ ഇടക്കാലങ്ങളില്‍ ചിത്രങ്ങള്‍ കൂട്ടത്തോടെ റിലീസ് ചെയ്തിരുന്നില്ല. റിലീസ് ചെയ്യാന്‍ നിരവധി ചിത്രങ്ങള്‍ കാത്തിരിക്കുന്നതിനാല്‍ കൂടുതല്‍ ദിവസങ്ങള്‍ തിയറ്ററില്‍ ചിത്രങ്ങള്‍ ഓടിക്കാന്‍ കഴിയില്ല.

ആഴ്ചയില്‍ ഒന്നിലധികം ചിത്രങ്ങള്‍

സിനിമകള്‍ കൂട്ടത്തോടെ തിയറ്ററില്‍ എത്തുന്നതിനാല്‍ ആഴ്ചയില്‍ ഒന്നിലധികം സിനിമകള്‍ കാണേണ്ട അവസ്ഥയിലാണ് പ്രേക്ഷകര്‍. അവധി ദിവസങ്ങളില്‍ തിയറ്ററിലേക്ക് എത്തുന്ന പ്രേക്ഷകര്‍ക്ക് എല്ലാ സിനിമകളും കാണാന്‍ കഴിയില്ല. അതു കൊണ്ട് അല്‍പമെങ്കിലും മോശം അഭിപ്രായം വരുന്ന ചിത്രങ്ങള്‍ പിന്തള്ളപ്പെടുമെന്ന കാര്യം ഉറപ്പ്.

തിയറ്ററുകള്‍ക്ക് നേട്ടമോ..?

സിനിമ തിയറ്ററില്‍ കളിക്കുന്നു എന്നതൊഴിച്ച് നിര്‍ത്തിയാല്‍ കഴിഞ്ഞ രണ്ട് മാസത്തെ നഷ്ടം നികത്താന്‍ ഈ സിനിമകള്‍ക്കാകില്ല. പിന്നാലെ എത്തുന്ന തിയറ്ററുകള്‍ക്ക് കൂടുതല്‍ തിയറ്ററുകള്‍ ലഭിക്കാനുള്ള സാധ്യതയും കുറവാണ്. ഇന്ത്യയിലും പുറത്തുമായി 300ഓളം തിയറ്ററുകളിലാണ് ജോമോന്റെ സുവിശേഷങ്ങള്‍ റിലീസ് ചെയ്തിരിക്കുന്നത്. കേരളത്തില്‍ 150 തിയറ്ററുകള്‍. വെള്ളിയാഴ്ച മോഹന്‍ലാല്‍ ചിത്രം എത്തുന്നതോടെ തിയറ്ററുകളുടെ എണ്ണം കുറയും. അടുത്ത ആഴ്ച നാല് അന്യഭാഷ ചിത്രങ്ങളും റിലീസിനെത്തുന്നുണ്ട്.

English summary
Jomonte Suviseshangal released in 300 screens allover. First Malayalam released after two months gap.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X