കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാഗ്രതൈ!!! ജൂഡി മാൽവെയർ വരുന്നു: ആൻഡ്രോയ്ഡ് ഫോണുകള്‍ക്ക് ഭീഷണി, ബാധിച്ചത് കോടിക്കണക്കിന് ഫോണുകളെ

വൈറസ്- മാല്‍വെയർ അനാലിസിസ് കമ്പനി ചെക്ക് പോയിന്റാണ് വ്യക്തമാക്കിയത്

Google Oneindia Malayalam News

ദില്ലി: ആന്‍ഡ്രോയ്ഡ് ഫോണുകളെ ബാധിക്കുന്ന ജൂഡി മാൽവെയറിനെക്കുറിച്ച് മുന്നറിയിപ്പുമായി ടെക് വിദഗ്ദർ. ലോകത്തെ കോടിക്കണക്കിന് ആൻഡ്രോയ്ഡ് ഫോണുകൾക്ക് വൈറസ് ബാധയേറ്റതായി വൈറസ്- മാല്‍വെയർ അനാലിസിസ് കമ്പനി ചെക്ക് പോയിന്റാണ് വ്യക്തമാക്കിയത്. മറ്റ് മാൽവെയറുകളിൽ നിന്ന് വ്യത്യസ്തമായി ഗൂഗിൾ പ്ലേ സ്റ്റോറുകൾ വഴിയാണ് മാൽവെയർ ആന്‍ഡ്രോയ്ഡ് ഫോണുകളെ ബാധിക്കുന്നത്.

ഗൂഗിൾ പ്ലേ സ്റ്റോറിൽ വരുന്ന മാല്‍വെയറുകളേയും മാൽവെയർ ആപ്പുകളെയും ഇല്ലാതാക്കാൻ ആപ്പ് എല്ലാ ദിവസവും സ്കാൻ ചെയ്യാറുണ്ട്, എങ്കിലും അപരിചിതത്വമുള്ള ആപ്പില്‍ നിന്ന് ഡൗൺലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്നും ഗൂഗിൾ മുന്നറിയിപ്പ് നൽകുന്നു.

 എന്താണ് ജൂഡി

എന്താണ് ജൂഡി

മെയ് 25ന് ചെക്ക് പോയിന്‍റ് എന്ന കമ്പനി ബ്ലോഗ് പോസ്റ്റിലാണ് ജൂഡി മാൽവെയറിനെക്കുറിച്ചുള്ള വെളിപ്പെടുത്തൽ നടക്കുന്നത്. കമ്പനിയുടെ ഗവേഷകരാണ് മാൽവെയറിനെ കണ്ടെത്തിയതെന്നും ബ്ലോഗ് പോസ്റ്റിൽ ചൂണ്ടിക്കാണിക്കു ന്നത്. ഗൂഗിളിന്റെ ഔദ്യോഗിക ആപ്പിലുള്ള മാല്‍വെയറിനെക്കുറിച്ചുള്ള വെളിപ്പെടുത്തൽ നേരത്തെയും ചെക്ക്പോയിൻറ് നടത്തിയിരുന്നു.

ജൂഡി എങ്ങനെ പ്രവർത്തിയ്ക്കും

ജൂഡി എങ്ങനെ പ്രവർത്തിയ്ക്കും

കൊറിയൻ കമ്പനി വികസിപ്പിച്ചെടുത്ത 41 ആപ്പുകളിലാണ് ഓട്ടോ ക്ലിക്കിംഗ് ആഡ് വെയർ കണ്ടെത്തിയിട്ടുള്ളതെന്ന് ചെക്ക് പോയിന്റ് വ്യക്തമാക്കി. 2016 മുതൽ ആപ്പുകളിലെ രഹസ്യ കോഡായി ജൂഡി മാൽവെയർ ഒളിഞ്ഞിരിക്കുന്നുണ്ടെന്നും ചെക്ക് പോയിന്‍റ് വ്യക്തമാക്കുന്നു. ഇത്തരത്തിൽ ജൂഡി ഉള്‍പ്പെട്ട ആപ്പുകൾ പ്ലേസ്റ്റോര്‍ വഴി 18.5 മില്യണിനടുത്ത് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നും ചെക്ക്പോയിന്റ് വ്യക്തമാക്കുന്നു. എന്നാൽ എത്ര ഫോണുകളെ ബാധിച്ചിട്ടുണ്ടെന്ന കൃത്യമായ കണക്കുകൾ ലഭ്യമല്ല.

 ജൂഡി എങ്ങനെ പ്രവർത്തിയ്ക്കും

ജൂഡി എങ്ങനെ പ്രവർത്തിയ്ക്കും

ആഡ‍് വെയർ വിഭാഗത്തിൽപ്പെടുന്ന മാൽവെയറാണ് ജൂഡി. വൈറസ് ബാധിച്ച ഫോണ്‍ വഴി പണം സമ്പാദിക്കുന്നതിന് വേണ്ടിയാണ് ഹാക്കർമാർ ജൂഡി വികസിപ്പിച്ചെടുത്തിട്ടുള്ളത്. പ്ലേസ്റ്റോറിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതോടെ ഫോണിലേയ്ക്ക് നേരിട്ട് പ്രവേശിക്കുന്ന വൈറസ് ക്രമേണ ഫോണിനെ മുഴുവനായി വിഴുങ്ങും. പിന്നീട് ഫോൺ ഹാക്കര്‍മാർ വികസിപ്പിച്ചെടുത്തിട്ടുള്ള കണ്‍ട്രോൾ ആന്‍ഡ് കമാന്‍ഡിന്‍റെ നിയന്ത്രണത്തിലായിരിക്കും മാൽവെയർ ബാധിക്കുന്ന ഫോണിന്‍റെ പ്രവര്‍ത്തനം. ഗൂഗിള്‍ പ്ലേ സ്റ്റോറിന്‍റെ ബൗൺസർ പ്രൊട്ടക്ഷനെ തകർത്താണ് ഹാക്കര്‍മാരുടെ നീക്കം.

ഫേക്ക് ക്ലിക്ക് വഴി പണം

ഫേക്ക് ക്ലിക്ക് വഴി പണം

മാൽവെയർ ബാധിച്ച ആപ്പ് ഉപയോക്താക്കൾ ഡൗൺലോഡ് ചെയ്യുന്നതോടെ ഫോണിന്‍റെ നിയന്ത്രണം ഏറ്റെടുക്കുന്ന സി ആന്‍ഡ് സി സെർവർ ഫോണിലെ വിവരങ്ങൾ മോഷ്ടിച്ച ശേഷം വ്യാജ പരസ്യങ്ങൾ ക്ലിക്ക് ചെയ്യുന്നതിനും ഇതുവഴി പണം സമ്പാദിക്കുന്നതിനും ആൻഡ്രോയ്ഡ് ഫോണുകളെ ഉപയോഗിക്കും.

English summary
There is a new threat in the town. A malware called Judy is apparently infecting Android phones. Millions of phones are falling to it, says Check Point, a company that tracks and analyses viruses and the malware that infect smartphones. It's quite scary actually, what Judy is and what it does and unlike many other malware on Android phones,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X