കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ ജൂവല്ലറി ഉടമകളില്‍ ധനികന്‍ കല്യാണ്‍ ജൂവല്ലറി ഉടമ കല്യാണരാമന്‍, ആസ്തി അറിയേണ്ട?

Google Oneindia Malayalam News

സിംഗപ്പൂര്‍: കല്യാണ്‍ ജൂവല്ലേഴ്‌സ് ചെയര്‍മാന്‍ ടിഎസ് കല്യാണരാമന്‍ ഇന്ത്യയിലെ ഏറ്റവും ധനികനായ ജൂവല്ലറി ഉടമ. വെല്‍ത്ത്-എക്‌സിന്റെ റിപ്പോര്‍ട്ടിലാണ് കല്യാണ രാമനെ ഇന്ത്യയിലെ ഏറ്റവും ധനികനായ ജൂവല്ലറി ഉടമയായി കണ്ടെത്തിയത്. കല്യാണരാമന്റെ മാത്രം ആസ്തി 1.3 ബില്യണ്‍ ഡോളറാണ്.

1993ല്‍ തൃശ്ശൂരിലാണ് കല്യാണരാമന്‍ കല്യാണ്‍ ജൂവല്ലേഴ്‌സ് തുറന്നത്. നിലവില്‍ സൗത്ത് ഇന്ത്യയില്‍ മാത്രം 32 ഷോറൂമുകളാണ് കല്യാണ്‍ ജൂവല്ലേഴിസിനുള്ളത്. ഫയര്‍സ്റ്റാര്‍ ഡയമണ്ട്‌സ് ഉടമ നീരവ് മാധവാണ് രണ്ടാം സ്ഥാനത്തുള്ളത്. 1.1 ബില്യണ്‍ ഡോളറാണ് നീരവിന്റെ ആസ്തി. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട ഉടമ എംപി മുഹമ്മദാണ് പട്ടികയില്‍ മൂന്നാംസ്ഥാനത്തുള്ളത്. ഒരു ബില്യണ്‍ ഡോളറാണ് എംപി അഹമ്മദിന്റെ ആസ്തി.

TS Kalyanaraman

ഭീമ ജൂവല്ലറി ഉടമ ബി ഗോവിന്ദന്‍ (620 മില്യണ്‍ ഡോളര്‍ ) ആണ് നാലാം സ്ഥാനത്ത്. മറ്റ് സ്ഥാനങ്ങളിലുള്ള ജൂവല്ലറി ഉടമകള്‍ ഇവരാണ്. കിരണ്‍ ജെംസ് ഉടമ വല്ലഭ് ഭായി പട്ടേല്‍ (590 മില്യണ്‍ ഡോളര്‍) ലക്ഷ്മി ഡയമണ്ട് ഉടമ വസന്ത് ഗജേര (580 മില്യണ്‍ ഡോളര്‍), ധര്‍മ്മാനന്ദന്‍ ഡയമണ്ട് ഉടമ ലാല്‍ജി ഭായ് പട്ടേല്‍ (480 മില്യണ്‍ ഡോളര്‍ ) എന്നിവരാണ് മറ്റ് സ്ഥാനങ്ങളില്‍.

English summary
Kalyan group owner is the wealthiest jeweller in India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X