ഒടുവിൽ കല്യാൺ ജ്വല്ലേഴ്സ് അത് ചെയ്തു... അമിതാഭ് ബച്ചന്റെ 'വിശ്വാസം' പിൻവലിച്ചു! പണികിട്ടിയത് ...
കൊച്ചി: കല്യാണ്‍ ജ്വല്ലേഴ്സിന്റെ ട്രസ്റ്റ് കാമ്പയിന് പരസ്യം ഒടുവില്‍ പിന്‍വലിച്ചു. അമിതാഭ് ബച്ചനും മഞ്ജു വാര്യരും പ്രധാന റോളില്‍ എത്തുന്ന പരസ്യത്തിനെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടന പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
ബാങ്ക് ജീവനക്കാരെ അവഹേളിക്കുന്നതാണ് പരസ്യം എന്നായിരുന്നു ആക്ഷേപം. ബാങ്ക് ജീവനക്കാരുടെ സംഘടനയായ ഫെബി ആയിരുന്നു പരസ്യത്തിനെതിരെ അതി ശക്തമായി രംഗത്ത് വന്നത്. ഇതേ തുടര്‍ന്നായിരുന്നു പരസ്യം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
പരസ്യം പിന്‍വലിക്കുന്ന കാര്യം അറിയിച്ചത് കല്യാണ്‍ ജ്വല്ലേഴ്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ (മാര്‍ക്കറ്റിങ്) രമേശ് കല്യാണരാമന് ആണ്. മഞ്ജു വാര്യര്‍ മലയാള സിനിമയിലേക്ക് തിരിച്ചുവന്നത് കല്യാണ്‍ ജ്വല്ലേഴ്സിന്റെ പരസ്യത്തിലൂടെ ആയിരുന്നു.

ട്രസ്റ്റ് കാമ്പയിന്
'വിശ്വാസം, അതല്ലേ എല്ലാം' എന്നതാണ് കല്യാണ്‍ ജ്വല്ലേഴ്സിന്റെ പരസ്യ വാചകം. ഇത് അടിസ്ഥാനമാക്കിയുള്ള ഇവരുടെ 'ട്രസ്റ്റ് കാമ്പയിന്' ആയിട്ടായിരുന്നു പരസ്യം. ഇതേ രീതിയിലുള്ള അഞ്ചാം സീരീസ് ആയിരുന്നു പുതിയ പരസ്യം.

ബാങ്ക് ജീവനക്കാരെ
പ്രായമായ അച്ഛനേയും കൂട്ടി ബാങ്കിലെത്തുന്ന മകള്‍. അവിടെ ബാങ്ക് ജീവനക്കാരുടെ പെരുമാറ്റം. സത്യത്തില്‍ ഉറച്ച് നില്ക്കുന്ന അച്ഛന്... ഇതൊക്കെയാണ് പരസ്യത്തിന്റെ ഇതിവൃത്തം. അച്ഛനായി അമിതാഭ് ബച്ചനും മകളായി മഞ്ജു വാര്യരും ആണ് അഭിനയിച്ചത്.

ബാങ്കിലെ കാര്യങ്ങള്‍
രണ്ട് തവണ പെന്ഷന് അക്കൗണ്ടില്‍ ക്രെഡിറ്റ് ആയ കാര്യം പറയാന്‍ വേണ്ടിയാണ് ഇവര്‍ ബാങ്കില്‍ എത്തുന്നത്. ബാങ്ക് ജീവനക്കാരില്‍ നിന്ന് അസഹിഷ്ണുതയോടെയുള്ള പെരുമാറ്റം ഇവര്‍ക്ക് കിട്ടുന്ന മറുപടി. ഏറ്റവും ഒടുവില്‍ മാനേജരുടെ അടുത്ത് എത്തിപ്പെടുന്നു.

ആര് ശ്രദ്ധിക്കാന്‍
പെന്ഷന് മുടങ്ങിയതാണെന്നാണ് ആദ്യം മാനേജര്‍ കരുതുന്നത്. എന്നാല്‍ രണ്ട് തവണ ക്രെഡിറ്റ് ആയതാണ് പ്രശ്നം എന്ന് പറഞ്ഞപ്പോള്‍, അതൊക്കെ ആര് ശ്രദ്ധിക്കാന്‍, ആ പണം നിങ്ങള്‍ തന്നെ വച്ചോളൂ എന്നായിരുന്നു ബാങ്ക് മാനേജരുടെ മറുപടി. പക്ഷേ, അത് സമ്മതിച്ചുകൊടുക്കാന്‍ അമിതാഭ് ബച്ചന് തയ്യാറല്ലാകുന്നില്ല. ഇങ്ങനെയാണ് പരസ്യം അവസാനിക്കുന്നത്.

മലയാളത്തില്‍ മഞ്ജു, ഹിന്ദിയില്‍ ശ്വേത
മലയാളത്തില്‍ മഞ്ജു വാര്യര്‍ ആണ് മകളുടെ വേഷത്തില്‍ എത്തുന്നത്. എന്നാല്‍ ഹിന്ദിയില്‍ അമിതാഭ് ബച്ചന്റെ സ്വന്തം മകളായ ശ്വേത തന്നെയായിരുന്നു ആ വേഷം ചെയ്തത്. ശ്വേത ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നു എന്ന പ്രത്യേകതയും ഉണ്ടായിരുന്നു ഈ പരസ്യത്തിന്.

സാച്ചി ആന്റ് സാച്ചി
പരസ്യം തയ്യാറാക്കിയത് എല്‍ ആന്റ് കെ സാച്ചി ആന്റ് സാച്ചി എന്ന പരസ്യ കമ്പനിയാണ്. ഇക്കാര്യം കല്യാണ്‍ ജ്വല്ലേഴ്സ് പുറത്തിറക്കിയ കുറിപ്പിലും വ്യക്തമാക്കുന്നുണ്ട്. പരസ്യം പിന്‍വലിക്കുന്നത് സാച്ചി ആന്റ് സാച്ചിക്ക് തിരിച്ചടിയാകുമോ എന്നാണ് ഇപ്പോള്‍ പരസ്യ മേഖലയിലെ പ്രധാന ചര്‍ച്ച.

കോടികള്‍ ചെലവിട്ട പരസ്യം
കോടിക്കണക്കിന് രൂപ ചെലവിട്ടാണ് ഇത്തരം പരസ്യ ചിത്രങ്ങള്‍ ചിത്രീകരിക്കുന്നത്. അമിതാഭ് ബച്ചനേയും മഞ്ജുവിനേയും പോലുള്ള താരങ്ങള്‍ എത്തുമ്പോള്‍ അവര്‍ക്ക് പ്രതിഫലമായിത്തന്നെ വലിയ തുക നല്‍കേണ്ടി വരും.
-
'ദിലീപിന്റെ ആ സിനിമകള്‍ ഷൂട്ടിങ് കണ്ടപ്പഴേ തോന്നി പൊട്ടുമെന്ന്; മഞ്ജു വാര്യരുടെ ചിത്രവും' -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച












Click it and Unblock the Notifications