കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രമെഴുതി കല്യാണ്‍: 5 ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്തു

  • By Aswathi
Google Oneindia Malayalam News

കൊച്ചി: കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ അഞ്ച് ഷോറൂമുകളുടെ ഉദ്ഘാടനം ഇന്നലെ (30-11-2014) ബോളിവുഡ് താരറാണി ഐശ്വര്യ റായിയും മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യരും തമിഴ് ഇളയതിലകം പ്രഭുവും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ആറ്റിങ്ങല്‍, അടൂര്‍, അങ്കമാലി, തൊടുപുഴ, ആലപ്പുഴ എന്നീ സ്ഥലങ്ങളിലാണ് കല്യാണ്‍ പുതിയ ഷോറൂമുകള്‍ തുറന്നിരിക്കുന്നത്.

കേരള ചരിത്രത്തില്‍ ആദ്യമായാണ് ഒരേ ദിവസം അഞ്ച് ഷോറൂമുകള്‍ തുറക്കുന്നത്. ഒരു ഉദ്ഘാടന വേദിയില്‍ നിന്ന് അടുത്തതിലേക്ക് കല്യാണിന്റെ തന്നെ ഹെലികോപ്റ്ററിലായിരുന്നു അതിഥികളുടെ യാത്ര. തൊടുമുപുഴ, ആറ്റിങ്ങല്‍, അടൂര്‍ എന്നിവിടങ്ങളില്‍ മഞ്ജുവും പ്രഭുവും ചേര്‍ന്നും, ആലപ്പുഴ അങ്കമാലി എന്നിവിടങ്ങളില്‍ മഞ്ജുവും പ്രഭുവും ഐശ്വര്യയും ചേര്‍ന്നുമാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. ഫോട്ടോകള്‍ കാണൂ...

മഞ്ജു സ്വാഗതം

മഞ്ജു സ്വാഗതം

മഞ്ജുവിന് പൂ ബൊക്ക നല്‍കി സ്വീകരിക്കുന്നു.

ആറ്റിങ്ങല്‍

ആറ്റിങ്ങല്‍

തിരുവനന്തപുരം ആറ്റിങ്ങലില്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഷോറൂം ഉദ്ഘാടനം ചെയ്യാന്‍ മഞ്ജുവും പ്രഭവും എത്തിയപ്പോള്‍

അടൂരില്‍

അടൂരില്‍

തിരുവനന്തപുരം അടൂരില്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഷോറൂം മഞ്ജുവും പ്രഭവും കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ മനേജിങ് ഡയറക്ടര്‍ ടിഎസ് കല്യാണരാമനും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.

തൊടുപുഴ

തൊടുപുഴ

തൊടുപുഴയിലും മഞ്ജുവും പ്രഭുവും ചേര്‍ന്നാണ് ഉദ്ഘാടന കര്‍മ്മ നിര്‍വഹിച്ചത്

ഐശ്വര്യ എത്തി

ഐശ്വര്യ എത്തി

ഉച്ചയോടെ ഐശ്വര്യ റായി എത്തി. ആലപ്പുഴയിലെ ഷോറൂം മഞ്ജുവിനും പ്രഭവിനുമൊപ്പം ഐശ്വര്യയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു

അങ്കമാലിയില്‍

അങ്കമാലിയില്‍

അങ്കമാലിയിലെ കല്യാണ്‍ ഷോറൂം ഐശ്വര്യ റായി ബച്ചനും മഞ്ജു വാര്യരും പ്രഭുവും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.

ജനക്കൂട്ടം

ജനക്കൂട്ടം

എല്ലായിടത്തും വന്‍ ജനക്കൂട്ടം തിങ്ങി നിറഞ്ഞ് ഒരു ഉത്സവ പ്രതീതി തന്നെയുണ്ടായിരുന്നു.

മഞ്ജുവും ഐശ്വര്യയും

മഞ്ജുവും ഐശ്വര്യയും

മഞ്ജു വാര്യരും ഐശ്വര്യയും ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍

മഞ്ജുവിന്റെ സെല്‍ഫി

മഞ്ജുവിന്റെ സെല്‍ഫി

ഒരു ഉദ്ഘാടന വേദിയില്‍ നിന്ന് അടുത്തതിലേക്ക് കല്യാണിന്റെ തന്നെ ഹെലികോപ്റ്ററിലായിരുന്നു അതിഥികളുടെ യാത്ര. ഹെലികോപ്റ്ററില്‍ മഞ്ജുവിന്റെ സെല്‍ഫി സെക്ഷന്‍ ഉണ്ടായിരുന്നു.

പ്രഭു മലയാളത്തിന് സ്വന്തം

പ്രഭു മലയാളത്തിന് സ്വന്തം

ഓരോ വേദിയിലുമുള്ള പ്രഭുവിന്റെ സംസാരത്തില്‍ മലയാളികളോടുള്ള സ്‌നേഹം നിറഞ്ഞൊഴുകിയിരുന്നു. അച്ഛന്‍ ശിവാജി ഗണേശന് കേരളത്തില്‍ ഒത്തിരി ഫാന്‍സ് ഉണ്ടായിരുന്നു. ഇപ്പോള്‍ മകന്‍ വിക്രമിന്റെ ഫഌക്‌സും ഇവിടെ കാണുമ്പോള്‍ സന്തോഷം തെന്നുന്നുവെന്ന് പ്രഭു പറഞ്ഞു.

ഉദ്ഘാടനം കഴിഞ്ഞ്

ഉദ്ഘാടനം കഴിഞ്ഞ്

ഐശ്വര്യയ്‌ക്കൊപ്പം ഭര്‍ത്താവ് അഭിഷേകും കൊച്ചിയിലെത്തിയിരുന്നു. ഉദ്ഘാടന പരിപാടികള്‍ക്ക് ശേഷം ഇരുവരും കൊച്ചിയില്‍ നടക്കുന്ന ചെന്നൈയിന്‍ എഫ്-സി കേരളബ്ലാസ്റ്റേഴ്‌സ് മത്സരത്തില്‍ കാണികളായി പങ്കെടുത്തപ്പോള്‍.

English summary
Five new showrooms of Kalyan Jewellers will be opened on Sunday. The showrooms will be inaugurated by actors Aishwarya Rai Bachan, Manju Warrier and Prabhu Ganesh - who are also the brand ambassadors of Kalyan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X