ഐശ്വര്യയും മഞ്ജുവും തിരുവനന്തപുരത്ത്
തിരുവനന്തപുരം: തിങ്ങി നിറഞ്ഞ ആരാധകരുടെ ഇടയിലേയ്ക്ക് ഒടുവില്‍ അവര്‍ എത്തി , ഐശ്വര്യ റായ് ബച്ചനും, മഞ്ജുവാര്യരും. തിരുവനന്തപുരത്ത് എംജി റോഡിലെ കല്യാണ്‍ ജൂവല്ലേഴ്‌സിന്റെ പുതിയ ഷോറും ഉദ്ഘാടനം ചെയ്യുന്നതിനാണ് ഐശ്വര്യ തിരുവനന്തപുരത്ത് എത്തിയത്.
ഉച്ചയ്ക്ക് മൂന്ന് മണിയ്ക്കാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. ഉച്ചയോടെ കല്യാണ് ജൂവല്ലറിയുടെ പരിസരത്ത് ആരാധകര്‍ നിറഞ്ഞു. ആദ്യമെത്തിയത് മഞ്ജുവായിരുന്നു. കസവുസാരിയണിഞ്ഞാണ് മഞ്ജു എത്തിയത്. അല്‍പ്പ സമയത്തിനകം തന്നെ ഐശ്വര്യയും എത്തി. ഉദ്ഘാടന വേദിയിലേയ്ക്ക്. മലയാളക്കരയെ തനിയ്ക്ക് ഒരിയ്ക്കലും മറക്കാനാവില്ലെന്ന് ആഷ്. 14 വര്‍ഷത്തിന് ശേഷം തന്റെ തിരിച്ചുവരവിന് കളമൊരുക്കിയത് കല്യാണ്‍ ജൂവല്ലേഴ്‌സാണെന്നും അതിന് ഒരുപാട് നന്ദിയുണ്ടെന്നും മഞ്ജു പറഞ്ഞു. ഉദ്ഘാടനത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ ഇതാ..

കല്യാണിന്റെ ഉദ്ഘാടനം
കല്യാണ്‍ ജൂവല്ലേഴ്‌സിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്യുന്ന ഐശ്വര്യ റായ് ബച്ചന്‍.

തിരുവനന്തപുരത്ത്
തിരുവനന്തപുരം എംജി റോഡിലുള്ള കല്യാണിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനത്തിനാണ് ഐശ്വര്യ എത്തിയത്. ഉദ്ഘാടന ചടങ്ങുകള്‍ക്കിടെ ഐശ്വര്യയും മഞ്ജുവും

ഐശ്വര്യയും മഞ്ജുവും
അമിതാഭ് ബച്ചനൊപ്പമാണ് കല്യാണ് ജൂവല്ലേഴ്‌സിന്റെ പരസ്യത്തില്‍ ആദ്യം മഞ്ജു പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ ഐശ്വര്യയും മഞ്ജുവുമാണ് കല്യാണിന്റെ പരസ്യത്തില്‍

മലയാളത്തെ മറക്കാനാവില്ല
തന്റെ സിനിമ കരിയര്‍ ആരംഭിച്ചത് തന്നെ ഇവിടെ നിന്നാണെന്നും മണിരത്‌നത്തിന്റെ 'ഇരുവര്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായിട്ടാണ് ആദ്യം തിരുവനന്തപുരത്ത് എത്തിയതെന്നും ആഷ് പറഞ്ഞു.

കല്ല്യാണിലൂടെ രണ്ടാം വരവ്
14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേയ്ക്കുള്ള തിരിച്ച വരവിന് കളമൊരുക്കിയത് കല്യാണിലൂടെയാണെന്ന് മഞ്ജുവാര്യര്‍

ആരാധകര്‍ക്കിടയില്‍
തിരുവനന്തപുരത്ത് എത്തിയ ഐശ്വര്യ റായ് ആരാധകര്‍ക്കിടയില്‍

ക്യാമറക്കണ്ണുകള്‍
ഐശ്വര്യയ്ക്ക് ചുറ്റം തടിച്ച് കൂടിയ മാധ്യമപ്രവര്‍ത്തകരും ആരാധകരും

അഭിവാദ്യം
ആരാധകരെ അഭിവാദ്യം ചെയ്യുന്ന ഐശ്വര്യ റായ്












Click it and Unblock the Notifications