പാക്ക് മൊബൈല്‍ ബ്രാന്റ് അംബാസഡര്‍ കരീന
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഏറ്റവും വിലയേറിയ മൊബൈല്‍ പുറത്തിറക്കുന്ന കമ്പനിയുടെ ബ്രാന്റ് അംബാസഡര്‍റായി വോളിവുഡ്‌താരം കരീന കപൂര്‍.കറാച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന, പാക്കിസ്ഥാനില്‍ ഏറ്റവും കൂടുതല്‍ മൊബൈല്‍ വിറ്റഴിക്കുന്ന ക്യൂ മൊബൈല്‍സ് എന്ന കമ്പനിയുടെ പരസ്യത്തിലാണ് കരീന പ്രത്യക്ഷപ്പെടുന്നത്.
കരീനയ്‌ക്ക് പാക്കിസ്ഥാനില്‍ ഒരുപാട് ആരാധകരുണ്ടെന്നും അതുകൊണ്ടാണ് കരീനയെ തന്നെ ബ്രാന്റ് അംബാസഡറായി തിരഞ്ഞെടുക്കാല്‍ കാരണമെന്ന് കമ്പനിയുടെ ചീഫ് മാര്‍ക്കറ്റിങ്ങ് ഓഫീസര്‍ സീഷന്‍ ഖുറേഷി പറഞ്ഞു.പരസ്യത്തിന്റെ ഷൂട്ടിങ്ങ് തായ്‌ലാന്റില്‍ വച്ചാണ് നടക്കുക.ആഷികി 2 എന്ന
സിനിമയിലൂടെ ശ്രദ്ധേയനായ ആദിത്യ റോയ് കപൂര്‍ ആയിരുന്നു ക്യൂ മൊബൈല്‍സിന്റെ മുമ്പത്തെ അംബാസഡര്‍.എന്നാല്‍ പാക്കിസ്ഥാന്റെ പരസ്യചിത്രത്തില്‍ അഭിനയിക്കുന്ന മറ്റൊരു താരം ബോളിവുഡ് നടി ജൂഹി ചൗളയാണ്.

35000 പാക്കിസ്ഥാന്‍ രൂപയാണ് മൊബൈലിന്റെ വില. പിന്‍ഭാഗത്ത് 13 മെഗാ പിക്‌സല്‍ ക്യമറയും മുന്‍ഭാഗത്ത് 5 മെഗാപിക്‌സല്‍ ക്യാമറയുമാണ് മൊബൈലിനുള്ളത്.32 ജി ബി ഇന്റേണല്‍ മെമ്മറി,2 ജി ബി റാം ഐന്നിവയും മൊബൈലിന്റെ പ്രത്യേകതയാണ്.












Click it and Unblock the Notifications