അക്രമവും രക്തച്ചൊരിച്ചിലുമല്ല, ഇതാണ് കശ്മീര്‍.. വൈറലായി വീഡിയോ...
ശ്രീനഗര്‍: കശ്മീര്‍ പോകാത്തവരെ ഈ വീഡിയോ തീര്‍ച്ചയായും വശീകരിക്കും. പോയവവരുടെ ഓര്‍മ്മപ്പുസ്തകത്തില്‍ നിന്നും കശ്മീര്‍ ഒന്നുകൂടി ഉയിര്‍ത്തെഴുന്നേല്‍ക്കും. അത്രക്കു മനോഹരമാണ് കശ്മീരിനെക്കുറിച്ചുള്ള പുതിയ ടൂറിസം വീഡിയോ. 24 മണിക്കൂര്‍ കൊണ്ട് 1 മില്യന്‍ കാഴ്ചക്കാരെ ആണ് വീഡിയോക്ക് ലഭിച്ചത്.
5 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലെ വരികള്‍ എഴുതിയിരിക്കുന്നത് കശ്മീരിലെ ഐഎഎസ് ഓഫീസര്‍ ഷാ ഫൈസലാണ്. കശ്മീര്‍ താഴ്‌വരയുടെ സൗന്ദര്യമത്രയും ഒപ്പിയെടുത്ത ദൃശ്യങ്ങളാണ് പശ്ചാത്തലത്തില്‍. കൂടെ ഷാ ഫൈസലിന്റെ വരികള്‍ക്കൊപ്പം ഒഴുകിയെത്തുന്ന സംഗീതവും.
യുവദമ്പതികള്‍ കശ്മീര്‍ സന്ദര്‍ശിക്കാനെത്തുന്നു, പിന്നീട് വൃദ്ധനായ ടാക്‌സി ഡ്രൈവര്‍ക്കൊപ്പമുള്ള അവരുടെ യാത്ര.. ഇതാണ് വീഡിയോയുടെ പ്രമേയം. വീഡിയോക്ക് വരികകളെഴുതാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഷാ ഫൈസല്‍ പറയുന്നു. വിനോദസഞ്ചാരികളെ കശ്മീരിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങളെല്ലാം ചെയ്യുമെന്നും ഫൈസല്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications