കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവ്യാമാധവന്‍റെ ഓണ്‍ലൈന്‍ ഷോപ്പിന് എന്തു പറ്റി?

Google Oneindia Malayalam News

കൊച്ചി: കൊട്ടിഘോഷിച്ച് തുടങ്ങിയ കാവ്യ മാധവന്റെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്റ്റോര്‍ ആദ്യ ദിവസം തന്നെ പൂട്ടിപ്പോയോ...? അതോ അത് തുടങ്ങാനിരിയ്ക്കുന്നതേ ഉള്ളോ..?

ലക്ഷ്യ എന്ന് പേരിട്ടിരിക്കുന്ന ഷോപ്പിന്റെ വെബ്‌സൈറ്റില്‍ പോയി നോക്കിയാല്‍ അങ്ങനെ ഒരു സംശയം തോന്നും. കാരണം കമിംഗ് സൂണ്‍ എന്നാണ് അവിടെ എഴുതി വച്ചിരിയ്ക്കുന്നത്. ഓണ്‍ലൈനില്‍ വസ്ത്രം വാങ്ങാനും ഇപ്പോള്‍ കഴിയുന്നില്ല.

കഴിഞ്ഞ ദിവസം മെഗാ സ്റ്റാര്‍ മമ്മൂട്ടിയാണ് 'ലക്ഷ്യ' ഉദ്ഘാടനം ചെയ്തത്. കൊച്ചി ലുലുമാളിലെ ലുലു മാരിയട്ട് ഹോട്ടലില്‍ വച്ചായിരുന്നു ഉദ്ഘാടനം. വെബ്‌സൈറ്റിന്റെ ഉദ്ഘാടനം സിനിമാ നടനും എംപിയും ആയ ഇന്ന സെന്റ് ആണ് നിര്‍വ്വഹിച്ചത്. കാവ്യയുടെ ഓണ്‍ലൈന്‍ ഷോപ്പിനെ കുറിച്ച് വേറേയും ഉണ്ട് ചില സംശയങ്ങള്‍

ഉദ്ഘാടനം കഴിഞ്ഞു

കാവ്യ മാധവന്റെ ഓണ്‍ലൈന്‍ ഷോപ്പിംഗ് സ്റ്റോര്‍ ആയ 'ലക്ഷ്യ'യുടെ ഉദ്ഘാടനം മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ജൂണ്‍ 27 ന് കൊച്ചിയില്‍ വച്ച് നിര്‍വഹിച്ചത്.

ഓണ്‍ലൈനില്‍ ഇല്ല

ഓണ്‍ലൈനില്‍ ഇല്ല

ഉദ്ഘാടനം കഴിഞ്ഞെങ്കിലും 'ലക്ഷ്യ'യില്‍ നിന്ന് ഓണ്‍ലൈനില്‍ വസ്ത്രം വാങ്ങിക്കാന്‍ അടുത്ത ദിവസം രാവിലെ മുതല്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.

ഉടന്‍ വരുന്നു

ഉടന്‍ വരുന്നു

കമിംഗ് സൂണ്‍- ഉടന്‍ വരുന്നു- എന്നാണ് വെബ്‌സൈറ്റ് തുറന്നാല്‍ കാണുക.

മുതലാളി കാവ്യയല്ലേ...?

മുതലാളി കാവ്യയല്ലേ...?

ലക്ഷ്യ എന്ന ഓണ്‍ലൈന്‍ ഷോപ്പിന്റെ ഉടമ സത്യത്തില്‍ കാവ്യാ മാധവന്‍ തന്നെയാണോ... എന്നാല്‍ വെബ്‌സൈറ്റിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ കാവ്യയുടെ പേര് കാണില്ല.

മിഥുന്‍ പള്ളിക്കര

മിഥുന്‍ പള്ളിക്കര

ഗോ ഡാഡിയിലാണ് ലക്ഷ്യ എന്ന ഡൊമെയ്ന്‍ രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നത്. ഇവരില്‍ നിന്ന് ലഭിയ്ക്കുന്ന വിവര പ്രകാരം സൈറ്റിന്റെ ഉടമ മിഥുന്‍ പള്ളിയ്ക്കര എന്ന ആളാണ്.

ഇന്നസെന്റ് പറഞ്ഞതുപോലെ ആയോ

ഇന്നസെന്റ് പറഞ്ഞതുപോലെ ആയോ

ലക്ഷ്യയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തത് നടന്‍ ഇന്നസെന്റ് ആയിരുന്നു. ഒരുപാട് ബിസിനസ്സുകള്‍ ചെയ്ത് പൊട്ടിപ്പോയ തന്നെ ആരും ഇത്തരം പരിപാടികള്‍ക്ക് വിളിക്കാറില്ലെന്നായിരുന്നു ഇന്നസെന്റ് തമാശ രൂപേണ പറഞ്ഞത്.

English summary
Kavya Madhavan's online textile shop Laksyah is not working on the very next day of inauguration?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X