കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Kerala Budget 2019:നവകേരളത്തിന് 25 പദ്ധതികള്‍, വരുമാനത്തിന് പ്രളയ സെസ്, അധികഭാരമെന്ന് പ്രതിപക്ഷം

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തെ പിടിച്ചുകുലുക്കിയ മഹാപ്രളയത്തിന് ശേഷമുള്ള ആദ്യത്തെ സംസ്ഥാന ബജറ്റ് അവതരണം നിയമസഭയില്‍ ധനമന്ത്രി തോമസ് ഐസക് ആരംഭിച്ചു. കേരളത്തിന്‍റെ നവോത്ഥാന ചരിത്രത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ട് തുടങ്ങിയ ബജറ്റ് അവതരണത്തില്‍ കേന്ദ്ര സര്‍ക്കാറിന് വിമര്‍ശനം. ശബരിമല പ്രക്ഷോഭം കേരണം നേരിട്ട രണ്ടാമത്തെ ദുരന്തമെന്നും തോമസ് ഐസ്ക് കുറ്റപ്പെടുത്തി. സംസ്ഥാന ബജറ്റിന്റെ ലൈവ് അപ്ഡേറ്റുകൾ തുടർന്ന് വായിക്കാം.

Newest First Oldest First
2:54 PM, 31 Jan

ബജറ്റ് പ്രസംഗത്തിന്‍റെ മുഖചിത്രം അയ്യങ്കാളി
2:52 PM, 31 Jan

ക്ഷേത്രങ്ങളുടെ കാര്യത്തിൽ ഉദ്ദേശിച്ചതിനേക്കാൾ ഉയർന്ന തുക ബജറ്റില്‍ ലഭ്യമായെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം പത്മകുമാര്‍
2:51 PM, 31 Jan

എന്തിനുമേതിനും കിഫ്‌ബി യെ ആശ്രയിക്കുകയാണ് ധനമന്ത്രി ചെയ്തിരിക്കുന്നത്. കടുത്ത പ്രതിസന്ധി നേരിടുന്ന സംസ്ഥാന സമ്പദ്ഘടനയുടെ യഥാർഥചിത്രം ചെപ്പടിവിദ്യകൾ കൊണ്ട് മറച്ചു വയ്ക്കാം എന്ന വ്യാമോഹത്തിലാണ് ഐസകെന്ന് പിഎസ് ശ്രീധരന്‍പിള്ള
2:43 PM, 31 Jan

പ്രളയാനന്തര പുനർനിർമാണത്തിന് ബജറ്റിൽ പദ്ധതികളില്ലെന്ന് രമേശ് ചെന്നിത്തല. പ്രളയത്തിൽ തകർന്നവർക്ക് നികുതി അധികഭാരമാവും
11:55 AM, 31 Jan

വിലകൂടുന്ന വസ്തുക്കള്‍ സിമന്‍റ്, ഗ്രാനൈറ്റ്, മാര്‍ബിള്‍, പെയിറ്റ്, ടൈല്‍, പ്ലൈവുഡ്, മദ്യം, വൈന്‍, ബിയര്‍, സ്വര്‍ണം, വെള്ളി, ടൂത്ത്പേസ്റ്റ്, സോപ്പ്, ശീതള പാനീയം, സിനിമാ ടിക്കറ്റ്, ചോക്ലേറ്റ്, കാര്‍, ഇരുചക്ര വാഹനങ്ങള്‍
11:39 AM, 31 Jan

സിനിമാ ടിക്കറ്റിന് വിലകൂടും. 10% വിനോദ നികുതി ഈടാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി
11:36 AM, 31 Jan

ആഡംബര ഉത്പന്നങ്ങള്‍ക്കും വിലകൂടും. ബിയര്‍, വൈന്‍ നികുതി 2% മാനം കൂട്ടി.
11:35 AM, 31 Jan

ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്ക് വിലകൂടും
11:33 AM, 31 Jan

സ്വര്‍ണം, വെള്ളി ഉത്പന്നങ്ങള്‍ക്ക് .25% സെസ്
11:32 AM, 31 Jan

സെസ് പ്രഖ്യാപിച്ചു. 12,18,28 ജിഎസ്ടി ഉള്ള ഉത്പന്നങ്ങള്‍ക്ക് 1% സെസ്. സെസ് ഒരു വര്‍ഷത്തേക്ക്. അഞ്ചു ശതമാനവും അതിൽ താഴെയും സ്ലാബിൽപ്പെട്ട ചരക്കുകൾക്ക് സെസ് ഇല്ല.
11:31 AM, 31 Jan

സ്പോര്‍ട്സ് പാര്‍ക്കിന് 7 കോടി രൂപ
11:27 AM, 31 Jan

ജിഎസ്ടി വരുമാനം അടുത്ത സാമ്പത്തിക വര്‍ഷം 30 ശതമാനം ഉയരും
11:25 AM, 31 Jan

ശബരിമലയുടെ വികസനത്തിനായി മൊത്തം 739 കോടി രൂപ
11:22 AM, 31 Jan

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചെലവുചുരുക്കലില്ല. സര്‍ക്കാരിന്‍റെ ചെലവ് ചുരുക്കല്‍ സാമ്പത്തിക മുരടിപ്പ് വര്‍ധിപ്പിക്കും
11:19 AM, 31 Jan

കേരളം ഇലക്ട്രിക് വാഹനങ്ങളിലേയ്ക്ക് മാറും
11:18 AM, 31 Jan

ബജറ്റ് അവതരണം രണ്ട് മണിക്കൂര്‍ പിന്നിട്ടു. തൊഴിലുറപ്പ് പദ്ധതികള്‍ക്ക് 260 കോടി വകയിരുത്തി
11:16 AM, 31 Jan

ശബള പരിഷ്കരണ കുടിശ്ശിക പണമായി നല്‍കും. ഏപ്രിലില്‍ രണ്ട് ഗഡു നല്‍കും
11:14 AM, 31 Jan

ബജറ്റ് ​അവതരണം പുരോഗമിക്കുന്നു
11:11 AM, 31 Jan

പ്രളയബാധിത പഞ്ചായത്തുകൾക്കായി 250 കോടി രൂപ
11:04 AM, 31 Jan

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 20 കോടി
10:59 AM, 31 Jan

ആരോഗ്യ വിദ്യാഭ്യസ മേഖലക്ക് 4000 കോടി. കെഎസ്ആര്‍ടിസിക്ക് 1000 കോടി
10:54 AM, 31 Jan

ശബരിമലക്ഷേത്രത്തില്‍ തിരുപ്പതി മാതൃകയില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. ശബരിമല റോഡ് വികസനത്തിന് 200 കോടി രൂപ
10:50 AM, 31 Jan

പ്രളയംമൂലം നഷ്ടമുണ്ടായ വ്യാപരികള്‍ക്ക് നല്‍കാന്‍ 20 കോടി നീക്കിവെച്ചു.
10:48 AM, 31 Jan

നിലയ്ക്കലിലും പമ്പയിലും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ 149.75 കോടി രൂപ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി രൂപ അനുവദിച്ചു
10:46 AM, 31 Jan

ന്യൂനപക്ഷ ക്ഷേത്തിനായി 49 കോടി. ഹജ്ജ് ഹൗസില്‍ സ്ത്രീകള്‍ക്കായി പ്രത്യേക ബ്ലോക്ക് നിര്‍മ്മിക്കും
10:43 AM, 31 Jan

എല്ലാ ക്ഷേമ പെന്‍ഷനുകളും പ്രതിമാസം 100 രൂപ വീതം വര്‍ധിപ്പിച്ചു. 1100 രൂപ 1200 രൂപയാകും
10:30 AM, 31 Jan

200 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ ആശുപത്രികളാക്കും. ഉച്ചക്ക് ശേഷഷവും ലാബും ഒപിയും പ്രവര്‍ത്തിക്കും. എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ഓങ്കോളജിസ്റ്റുകളെ നിയമിക്കും
10:27 AM, 31 Jan

വിശപ്പുരഹിത സംസ്ഥാനമായി കേരളത്തെ മാറ്റും. പദ്ധതിയില്‍ പങ്കാളികളാവുന്ന സന്നദ്ധ സംഘടനകള്‍ക്ക് സഹായം
10:24 AM, 31 Jan

സംസ്ഥാനത്ത് സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി. നാല് ഭാഗങ്ങളിലായുള്ള സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കും. 42 ലക്ഷം കുടുംബങ്ങള്‍ക്ക് സംരക്ഷണം. 5 ലക്ഷം രൂപ വരെ സര്‍ക്കാര്‍ നേരിട്ട് നല്‍കും. ആര്‍എസ്ബിവൈ, കാരുണ്യ പദ്ധതികള്‍ യോജിപ്പിക്കും
10:21 AM, 31 Jan

പൊതുവിദ്യാലയങ്ങളില്‍ പുതുതായി എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍. ഇതില്‍ 94 ശതമാനം പേരും മറ്റ് സ്കൂളുകളില്‍ നിന്ന് മാറിവന്നവര്‍. സ്കൂളുകളുടെ പശ്ചാത്തല വികസനത്തിന് 170 കോടി
READ MORE

chenithala
English summary
Kerala Budget 2019: Budget speech by the Finance Minister Dr. T.M. Thomas Issac report and live updates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X