കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള ബജറ്റ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഐസക്കിന്റെ കൈയ്യടി, യുവസംരംഭകരെ കൈയ്യിലെടുക്കാന്‍ ആറിന പരിപാടികള്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ യുവസംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ ആറിന പരിപാടികള്‍ പ്രഖ്യാപിച്ച് ധേനമന്ത്രി തോമസ് ഐസക്ക്. ഐടി മേഖലയില്‍ മാത്രം ഒതുങ്ങാതെ, മറ്റ് മേഖലകളിലേക്കും സ്റ്റാര്‍ട്ടപ്പുകള്‍ വ്യാപിപ്പിക്കേണ്ടതിനെ കുറിച്ച് പറഞ്ഞാണ് ഐസക്ക് തുടങ്ങിയത്.

സംസ്ഥാന ബജറ്റ്: പ്രവാസികള്‍ക്കായി കൂടുതല്‍ പണം ചെലവഴിച്ചത് ആര്? 180 കോടി... കഴിഞ്ഞ സര്‍ക്കാരിന്റെ മൂന്നിരട്ടിസംസ്ഥാന ബജറ്റ്: പ്രവാസികള്‍ക്കായി കൂടുതല്‍ പണം ചെലവഴിച്ചത് ആര്? 180 കോടി... കഴിഞ്ഞ സര്‍ക്കാരിന്റെ മൂന്നിരട്ടി

 സംസ്ഥാന ബജറ്റ് 2021: വമ്പന്‍ പ്രഖ്യാപനം; അമ്പതിനായിരം കോടി രൂപയുടെ മുന്ന് വ്യവസായ ഇടനാഴികള്‍ സംസ്ഥാന ബജറ്റ് 2021: വമ്പന്‍ പ്രഖ്യാപനം; അമ്പതിനായിരം കോടി രൂപയുടെ മുന്ന് വ്യവസായ ഇടനാഴികള്‍

മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനായി തുടങ്ങിയ കേരള സ്റ്റാര്‍ട്ടപ്പിന്റെ വിജയത്തെ അദ്ദേഹം പ്രകീര്‍ത്തിക്കുകയും ചെയ്തു. കേരള സര്‍ക്കാരിന് കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ചേര്‍ന്ന് വെഞ്ച്വര്‍ ക്യാപിറ്റല്‍ രൂപീകരിക്കുന്നതും ചെറിയ പലിശയ്ക്ക് കൊളാറ്ററല്‍ സെക്യൂരിറ്റിയില്ലാതെ വായ്പകള്‍ നല്‍കുന്നതും അടക്കമുള്ള പരിപാടികള്‍ ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. പരിശോധിക്കാം...

കേരളത്തിന്റെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട്

കേരളത്തിന്റെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട്

കേരള ബാങ്ക്, കെഎസ്‌ഐഡിസി, കെഎഫ്‌സി, കെഎസ്എഫ്ഇ എന്നിവ സംയുക്തമായി ഒരു വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിന് രൂപം നല്‍കും. ഇതിനായി 50 കോടി രൂപ ബജറ്റില്‍ നിന്ന് അനുവദിക്കും. പൂര്‍ണമായും പ്രൊഷണലായും സ്വതന്ത്രമായും ആയിരിക്കും ഈ ഫണ്ട് പ്രവര്‍ത്തിക്കുക.,

ഏതെങ്കിലും ഒരു സ്റ്റാര്‍ട്ടപ്പ് കേരളത്തിന് പുറത്ത് നിന്ന് നിക്ഷേപം ആകര്‍ഷിക്കുകയാണെങ്കില്‍, കേരളത്തിന്റെ ഫണ്ടില്‍ നിന്നും അനുയോജ്യമായ നിക്ഷേപം ലഭ്യമാക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്ന സീഡ് ഫണ്ട്, ഓഹരി പങ്കാളിത്തമാക്കി മാറ്റും

നഷ്ടം സംഭവിച്ചാൽ

നഷ്ടം സംഭവിച്ചാൽ

കേരള ബാങ്ക്, കെഎസ്‌ഐഡിസി, കെഎഫ്‌സി, കെഎസ്എഫ്ഇ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി നല്‍കുന്ന വായ്പയില്‍ നഷ്ടം ഉണ്ടാവുകയാണെങ്കില്‍ അതിന്റെ അമ്പത് ശതമാനം സംസ്ഥാന സര്‍ക്കാര്‍ താങ്ങായി നല്‍കും. ഇത് ധനകാര്യ സ്ഥാപനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നു.

20 കോടി രൂപ കൂടി

20 കോടി രൂപ കൂടി

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയ്ക്ക് 20 കോടി രൂപ കൂടി അനുവദിക്കും. കേരളത്തിന് പുറത്തുള്ള വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകളെ ആകര്‍ഷിക്കുന്നതിന് ഇതും സഹായകരമാകും എന്നാണ് ബജറ്റ് പ്രതീക്ഷിക്കുന്നത്.

വര്‍ക്ക് ഓര്‍ഡറിന്റെ 90 ശതമാനം വരെ വായ്പ

വര്‍ക്ക് ഓര്‍ഡറിന്റെ 90 ശതമാനം വരെ വായ്പ

സ്റ്റാര്‍ട്ടപ്പുകളുടെ വര്‍ക്ക് ഓര്‍ഡറുകളുടെ 90 ശതമാനം, പരമാവധി പത്ത് കോടി രൂപ വരെ, പത്ത് ശതമാനം പലിശയ്ക്ക് ലഭ്യമാക്കും. പര്‍ച്ചേസ് ഓര്‍ഡറുകളാണെങ്കില്‍ ഡിസ്‌കൗണ്ട് ചെയ്യുന്നതിന് പദ്ധതിയുണ്ടാകും. ഇതിന് കൊളാറ്ററല്‍ സെക്യൂരിറ്റി വാങ്ങില്ല.

അതുപോലെ തന്നെ സര്‍ക്കാര്‍ ചെലവിന്റെ വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട നൂതന പ്രോട്ടോ ടൈപ്പുകളുടെ വിപുലീകരണത്തിന് ഒരു കോടി രൂപ വരെ ലഭ്യമാക്കും. കെഎഫ്‌സിയും കേരള ബാങ്കും വഴിയാണ് ഈ സ്‌കീമുകള്‍ നടപ്പിലാക്കുക.

സര്‍ക്കാര്‍ ടെന്‍ഡറുകളും സ്റ്റാര്‍ട്ടപ്പ് കണ്‍സോര്‍ഷ്യവും

സര്‍ക്കാര്‍ ടെന്‍ഡറുകളും സ്റ്റാര്‍ട്ടപ്പ് കണ്‍സോര്‍ഷ്യവും

കേരള സര്‍ക്കാരിന്റെ വലിയ തുകയ്ക്കുള്ള ടെന്‍ഡറുകളില്‍, കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുമായി ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യം മോഡല്‍ പ്രോത്സാഹിപ്പിക്കും. ഇത്തരത്തില്‍ കേരളത്തിലുള്ള സ്റ്റാര്‍ട്ടപ്പുകളുടെ കണ്‍സോര്‍ഷ്യം എടുക്കുന്ന ടെന്‍ഡറുകള്‍ക്ക് മുന്‍ഗണനകള്‍ നല്‍കും. ഇത്തരമൊരു സമീപനം എല്ലാ സര്‍ക്കാര്‍ വകുപ്പുകളും സ്വീകരിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കും.

ഡെസ്റ്റിനേഷന്‍ ലോഞ്ച് പാഡുകള്‍

ഡെസ്റ്റിനേഷന്‍ ലോഞ്ച് പാഡുകള്‍

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ അന്തര്‍ദേശീയ കമ്പോളള്‍, ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടി പ്രത്യേക പരിപാടിയ്ക്ക് രൂപം നല്‍കും. വിദേശ കമ്പനികളും സര്‍വ്വകാലാശാലകളും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് പത്ത് ഇന്റര്‍നാഷണല്‍ ഡെസ്റ്റിനേഷന്‍ ലോഞ്ച് പാഡുകള്‍ സ്ഥാപിക്കും.

സംസ്ഥാന ബജറ്റ് 2021: മൂന്നാറില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചേക്കും, ടാറ്റ ഭൂമി നല്‍കുംസംസ്ഥാന ബജറ്റ് 2021: മൂന്നാറില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചേക്കും, ടാറ്റ ഭൂമി നല്‍കും

സംസ്ഥാന ബജറ്റ് 2021: നൈപുണ്യ വികസന പദ്ധതിക്കായി കുടുംബശ്രീക്ക് അഞ്ച് കോടി രൂപ!!സംസ്ഥാന ബജറ്റ് 2021: നൈപുണ്യ വികസന പദ്ധതിക്കായി കുടുംബശ്രീക്ക് അഞ്ച് കോടി രൂപ!!

Recommended Video

cmsvideo
ഈ ബഡ്ജറ്റ് കയ്യടി കിട്ടാനുള്ളതല്ല

English summary
Kerala Budget 2021: Thomas Isaac declares 6 programmes from Startups
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X