Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണത്തെ പിടിച്ചാല്‍ കിട്ടില്ല... കുതിക്കുന്നത് 80,000 എന്ന പൊന്നുംവിലയിലേക്ക്?

സ്വര്‍ണവില ചരിത്രത്തിലെങ്ങുമില്ലാത്ത വിധത്തില്‍ മുകളിലേക്ക് കുതിച്ച് കൊണ്ടിരിക്കുകയാണ്. ഇന്നലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കായ 56960 എന്ന നിരക്കിലാണ് ഒരു പവന്‍ സ്വര്‍ണം വിറ്റത്. എവിടെ പോയി അവസാനിക്കും സ്വര്‍ണവില എന്ന അന്ധാളിപ്പിലാണ് ഉപഭോക്താക്കളെല്ലാം. എന്നാല്‍ പെട്ടെന്നൊരു ഇടിവ് സ്വര്‍ണത്തിന് വരാന്‍ സാധ്യതയില്ല എന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഉത്സവ സീസണും ദീപാവലിയും അടുത്തിരിക്കുന്നതിനാല്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 80000 ത്തിലേക്ക് എത്തും എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇന്നലത്തെ വില പ്രകാരം 71200 ആണ് 10 ഗ്രാം സ്വര്‍ണത്തിന്റെ നിലവിലെ വില. എന്നാല്‍ അധികാം വൈകാതെ ഇത് 80000 ത്തിലേക്ക് എത്തും എന്നാണ് റിപ്പോര്‍ട്ട്. ദീപാവലിക്ക് കേവലം മൂന്നാഴ്ച മാത്രം ശേഷിക്കെ വിപണികളെല്ലാം ഒരു പ്രധാന ഉത്സവ സീസണിലേക്ക് പ്രവേശിക്കുകയാണ്.

Gold Price

ദീപാവലി സമയത്ത് സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നവരാണ് ഇന്ത്യക്കാര്‍. കഴിഞ്ഞ വര്‍ഷം നവംബറില്‍ (ദീപാവലി മാസം) സ്വര്‍ണവില 10 ഗ്രാമിന് 59,448 രൂപയായിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോള്‍ 18 ശതമാനത്തിലധികമാണ് നിരക്ക് വര്‍ധിച്ചിരിക്കുന്നത്. ഒരു പവന്‍ (എട്ട് ഗ്രാം) സ്വര്‍ണത്തിന് കൊടുക്കണം 56960 രൂപ!

''കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി സ്വര്‍ണവിലയില്‍ ദ്രുതഗതിയിലുള്ള വര്‍ധനവാണ് കാണുന്നത്. 2024ലെ അവസാന പാദം നിര്‍ണായകമാകും. മിഡില്‍ ഈസ്റ്റിലെ പിരിമുറുക്കം കൂടുതല്‍ വഷളായാല്‍ സ്വര്‍ണത്തിന്റെ വില വര്‍ധനവ് ത്വരിതഗതിയിലാകും,'' റിലയന്‍സ് സെക്യൂരിറ്റീസിലെ കറന്‍സി & കമ്മോഡിറ്റീസ് സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ് ജിഗര്‍ ത്രിവേദി പറഞ്ഞു.

യുഎസ് സമ്പദ്വ്യവസ്ഥയിലെ മാന്ദ്യത്തെക്കുറിച്ചുള്ള ഉള്ള ഊഹാപോഹങ്ങള്‍ സ്വര്‍ണത്തെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കും. യുഎസ് തിരഞ്ഞെടുപ്പ് ഫലത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങളും ഇതിന് ആക്കം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. മിഡില്‍ ഈസ്റ്റ് പ്രതിസന്ധിയെയും യുഎസ് സമ്പദ്വ്യവസ്ഥയെയും ചുറ്റിപ്പറ്റിയുള്ള ഊഹക്കച്ചവടങ്ങള്‍ക്കൊപ്പം ഉത്സവ സീസണിലെ സ്വര്‍ണത്തിന്റെ ഡിമാന്‍ഡില്‍ വരുന്ന കുതിച്ചുചാട്ടവും കൂടി കണക്കിലെടുക്കുമ്പോള്‍ 10 ഗ്രാമിന് 80000 എന്നത് അധികം ദൂരെയല്ല.

എന്നിരുന്നാലും ഇക്കാര്യത്തില്‍ ഉറച്ചൊരു പ്രവചനത്തിനും സാധ്യതയില്ല. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, കുറഞ്ഞ പണപ്പെരുപ്പം, വര്‍ധിച്ച ഗാര്‍ഹിക ചെലവ്, ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളില്‍ തിരിച്ചുവരവ് എന്നിങ്ങനെയുള്ള വീണ്ടെടുക്കലിന്റെ ലക്ഷണങ്ങള്‍ യുഎസ് സമ്പദ്വ്യവസ്ഥ കാണിക്കുകയാണെങ്കില്‍ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്ക ലഘൂകരിക്കപ്പെടും. തദ്ഫലമായി സ്വര്‍ണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായേക്കാം എന്നും ത്രിവേദി ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+