സ്വർണ്ണവില മുകളിലേക്ക്: അഞ്ച് ദിവസത്തിനിടെ കൂടിയത് 520 രൂപ, വെള്ളിയുടെ വിലയിലും വർധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണ്ണവില കൂടുന്നു. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം ചൊവ്വാഴ്ച 80 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 35,520 രൂപയിലേക്ക് എത്തിയിട്ടുണ്ട്. ഒരു ഗ്രാം സ്വർണ്ണത്തിന് 4440 രൂപയാണ് വില. അഞ്ച് ദിവസം കൊണ്ട് 520 രൂപയാണ് വർധിച്ചിട്ടുള്ളത്.
ജൂണില്‍ സ്വര്‍ണത്തിന്റെ ഏറ്റവും ഉയര്‍ന്ന വിലനിലവാരം പവന് 36,960 രൂപയായിരുന്നു. ജൂണ്‍ 3 മൂന്നിനായിരുന്നു സ്വർണ്ണം ഈ നിരക്കിലെത്തിയത്. ഏറ്റവും കുറഞ്ഞ വിലനിലവാരവും ജൂണിൽത്തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 35,000 രൂപയാണ് ജൂണ്‍ 30ലെ സ്വർണ്ണവില. ജൂണിൽ മാത്രം സ്വര്‍ണവിലയിൽ പവന് 1,960 രൂപയുടെ കുറവാണുണ്ടായിട്ടുള്ളത്.

സംസ്ഥാനത്തെ വെള്ളി നിരക്കിലും ഇന്ന് വർധനവ് ഉണ്ടായിട്ടുണ്ട്. 1 ഗ്രാം വെള്ളിക്ക് 70.30 രൂപയാണ് ചൊവാഴ്ച്ചത്തെ വില. 8 ഗ്രാം വെള്ളിക്ക് വില 562.40 രൂപ. മറ്റ് ഇന്ത്യൻ നഗരങ്ങളിലെ വില നിലവാരം പരിശോധിക്കാം. ബെംഗളൂരു- പവന് 35,520 രൂപ, ചെന്നൈ- പവന് 35,920 രൂപ, ദില്ലി- പവന് 37,208 രൂപ, ഹൈദരാബാദ്- പവന് 35,520 രൂപ, കൊല്‍ക്കത്ത- പവന് 37,536 രൂപ, ലഖ്‌നൗ- പവന് 36,208 രൂപ, മുംബൈ- പവന് 37,152 രൂപ, സൂറത്ത്- പവന് 37,448 രൂപയുമാണ് വില. രാജ്യാന്തര വിപണിയില്‍ ഇന്ന് വെള്ളിയുടെ വിലയിൽ നേരിയ തകര്‍ച്ചയുണ്ടായിട്ടുള്ളത്. വെള്ളിയുടെ ഔണ്‍സ് വില 0.1 ശതമാനം ഇടിഞ്ഞ് 26.44 ഡോളറില്‍ തുടരുന്നുണ്ട്. ഇതേസമയം, പ്ലാറ്റിനം വില 0.5 ശതമാനം ഉയര്‍ന്ന് 1,102.56 ഡോളറിലെത്തി.
മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍
Recommended Video
ഡോളറിന്റെ മൂല്യം കുറഞ്ഞതോടെ ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡിന്റെ വില ഒരു ട്രോയ് ഔൺസിന്റെ വില 1,800 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. ഭാവിയിൽ പലിശ വർധിപ്പിക്കേണ്ടിവരുന്ന യുഎസ് ഫെഡ് റിസർവിന്റെ മോണിട്ടറി പോളിസി സംബന്ധിച്ച് വ്യക്തത ലഭിക്കാത്തതിനാൽ കരുതലോടെയാണ് നിക്ഷേപകർ നീങ്ങുന്നത്. രാജ്യത്ത് കമ്മോഡിറ്റി വിപണിയായ എംഎസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 0. 3 ശതമാനം വർധിച്ച് 47, 445 രൂപയിലെത്തിയിട്ടുണ്ട്. 24 കാരറ്റ് 10 ഗ്രാമത്തിന്റേതാണ് ഈ വില. വെള്ളിയുടെ വിലയും ഇതോടൊപ്പം വർധിച്ചിട്ടുണ്ട്.
സാരിയില്‍ അതിസുന്ദരിയായി നവ്യ നായര്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications