കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൈഡന്റേയും പുടിന്റെയും കൈവിട്ട കളി; സ്വര്‍ണവില ഇനിയും കൂടിയേക്കും; രൂപ 77ലും താഴെ

Google Oneindia Malayalam News

ന്യൂഡല്‍ഹി: സ്വര്‍ണ വില കുതിച്ചുകയറുകയാണ്. കേരളത്തില്‍ 40000 രൂപ കടന്നു. സര്‍വകാല റെക്കോഡായ 42000 എന്നത് വരുംദിവസങ്ങളില്‍ മറികടന്നേക്കും. യുക്രൈനെതിരെ റഷ്യ ആക്രമണം തുടരുകയും റഷ്യയ്‌ക്കെതിരെ അമേരിക്കയും യൂറോപ്പും നടപടി സ്വീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആഗോള വിപണി ആശങ്കയിലാണ്. നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണത്തിലേക്ക് തിരിയുന്നതാണ് സ്വര്‍ണ വില ഉയരാന്‍ ഒരു കാരണം. റഷ്യയുടെ എണ്ണയ്‌ക്കെതിരെ അമേരിക്കയും ബ്രിട്ടനും ഉപരോധം പ്രഖ്യാപിച്ചതോടെ എണ്ണവില കുത്തനെ ഉയരുമെന്ന് ഉറപ്പായി. ഇതാകട്ടെ ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിപ്പിക്കും. ഇന്ത്യയുടെ രൂപയുടെ മൂല്യം ഇടിഞ്ഞു താഴുകയാണ്. ഡോളറിനെതിരെ 77 ലും താഴേക്ക് രൂപ എത്തിയിരിക്കുന്നു.

12

റഷ്യയിലെ പ്രമുഖ വ്യക്തികള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും അമേരിക്കയും യൂറോപ്പും ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകത്തെ പ്രധാന എണ്ണ-വാതക ശക്തിയായ റഷ്യയുടെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉപരോധം പ്രഖ്യാപിച്ചു. ബ്രിട്ടനും സമാനമായ നടപടിയെടുത്തു. റഷ്യയുടെ എണ്ണയെയും വാതകത്തെയും ആശ്രയിച്ചാണ് യൂറോപ്പിന്റെ നിലനില്‍പ്പ്. അതുകൊണ്ടുതന്നെ യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയുടെ എണ്ണയ്‌ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചിട്ടില്ല. പുതിയ സാഹചര്യത്തില്‍ എണ്ണവില കുത്തനെ ഉയരുകയാണ്. ഇതാകട്ടെ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. കാരണം ഇന്ത്യ ആവശ്യമുള്ളതിന്റെ 80 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്നവരാണ്.

ദിലീപിനെതിരെ പുതിയ കുറ്റം ചുമത്തിയേക്കും; മറ്റുചിലരും പ്രതികളാകും... നിഷേധിച്ച് രാമന്‍പിള്ളദിലീപിനെതിരെ പുതിയ കുറ്റം ചുമത്തിയേക്കും; മറ്റുചിലരും പ്രതികളാകും... നിഷേധിച്ച് രാമന്‍പിള്ള

എണ്ണവില ഉയരാന്‍ തുടങ്ങിയതോടെ ഇന്ത്യയുടെ വ്യാപാക കമ്മി വര്‍ധിച്ചു. ഇതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. ഡോളറിനെതിരെ 77.05 രൂപ എന്ന നിലയിലാണ് ബുധനാഴ്ചയിലെ വ്യാപാരം. രൂപയുടെ മൂല്യം ഇടിഞ്ഞത് ഇന്ത്യയില്‍ സ്വര്‍ണ വില ഉയരാന്‍ ഒരു കാരണമാണ്. കേരളത്തില്‍ ഒരു പവന് ഇന്ന് 1040 രൂപയാണ് ഇന്ന് രാവിലെ വര്‍ധിച്ചത്. ഗ്രാമിന് 130 രൂപ വര്‍ധിച്ച് 5070 രൂപയിലെത്തി. ഒരു പവന്‍ സ്വര്‍ണം ലഭിക്കാന്‍ 40560 രൂപയാണ് കേരളത്തില്‍ നല്‍കേണ്ടത്. ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലി ഉള്‍പ്പെടെ 44000 രൂപ വരും. ഉച്ചയ്ക്ക് ശേഷം സ്വര്‍ണവില കുറഞ്ഞു. 720 രൂപ കുറഞ്ഞ് പവന് 39840 ആയിയിട്ടുണ്ട്. പക്ഷേ, വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരാനാണ് സാധ്യത.

യുദ്ധം അവസാനിക്കാനുള്ള സാധ്യത തെളിഞ്ഞിട്ടില്ല. ആഗോള വിപണി അരക്ഷിതമായി തുടരുന്ന സാഹചര്യത്തില്‍ ആളുകള്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതും വില കൂടാന്‍ കാരണമാണ്. മാത്രമല്ല, റഷ്യയുടെ കറന്‍സിയുടെ മൂല്യം ഇടിയുന്ന സാഹചര്യത്തില്‍ റഷ്യ സ്വര്‍ണത്തിലാകുമോ ഇടപാടുകള്‍ നടത്തുക എന്ന ചര്‍ച്ചകളും നടക്കുകയാണ്. ഇതോടെ റഷ്യ കൂടുതലായി സ്വര്‍ണം വാങ്ങിക്കൂട്ടും. ഇതു പ്രതീക്ഷിച്ച് നിരവധി നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നുണ്ട്. ഇതെല്ലാം സ്വര്‍ണവില ഉയരാന്‍ കാരണമാണ്. 2020 ആഗസ്റ്റില്‍ 42000 രേഖപ്പെടുത്തിയതാണ് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഈടാക്കിയ റെക്കോഡ് വില.

Recommended Video

cmsvideo
രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

English summary
Gold Price Rise in Kerala; Indian Rupee Value Fall Again... What Will Happen Coming Days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X