Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില കുതിപ്പ് തുടങ്ങി; ഫെബ്രുവരി ഒന്നിന് വില കൂടി... ഇന്നത്തെ പവന്‍ നിരക്ക് അറിയാം

കൊച്ചി: ബജറ്റ് ദിനത്തില്‍ സ്വര്‍ണവിലയില്‍ കുതിപ്പ്. എണ്ണവിലയില്‍ ഇടിവുണ്ടായി. ഓഹരി വിപണിയില്‍ സജീവത കാണുന്നുണ്ട്. ഇന്ത്യന്‍ രൂപ മൂല്യം വര്‍ധിപ്പിച്ചു. ഡോളര്‍ സൂചിക നേരിയ തോതില്‍ ഇടിയുകയാണ് ചെയ്തത്. ബജറ്റില്‍ സ്വര്‍ണ വിപണിക്ക് വേണ്ടി വന്‍ പ്രഖ്യാപനങ്ങള്‍ക്കുള്ള സാധ്യത കുറവാണ് എന്നാണ് വിവരം. ഇടക്കാല ബജറ്റായതിനാല്‍ ജനക്ഷേമ പദ്ധതികള്‍ക്കാകും മുന്‍തൂക്കം.

കഴിഞ്ഞ മാസം കേരളത്തില്‍ സ്വര്‍ണവില 46000ത്തിന് മുകളിലാണ് രേഖപ്പെടുത്തിയിരുന്നത്. ഒരു വേള 47000 വരെ പവന് ഉയരുകയും ചെയ്തു. മാസാന്ത്യമായപ്പോള്‍ വിലയില്‍ നേരിയ വര്‍ധനവ് പ്രകടമാണ്. ഇതിന്റെ തുടര്‍ച്ചയാണ് ഫെബ്രുവരിയിലും കാണുന്നത്. ആദ്യ ദിനത്തില്‍ തന്നെ സ്വര്‍ണവിലയില്‍ ഉയര്‍ച്ച രേഖപ്പെടുത്തി. ഇത് വരും ദിവസങ്ങളുടെ നേര്‍ചിത്രമാണ് എന്ന് പറയാന്‍ സാധിക്കില്ല.

gold-price-updates

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46520 രൂപയാണ്. പവന് 120 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5815 രൂപയിലെത്തി. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ മാറ്റം വരുത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു എങ്കിലും അതുണ്ടായില്ല. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിലും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാം.

ഡോളര്‍ സൂചിക 103.55 എന്ന നിരക്കിലാണുള്ളത്. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിയ കുറവ് മാത്രമാണ് സംഭവിച്ചത്. ഡോളര്‍ മൂല്യം കുറഞ്ഞാല്‍ സ്വര്‍ണവില വര്‍ധിക്കും. അതേസമയം, എണ്ണ വിലയിലും കുറവുണ്ടായിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 83 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു എങ്കിലും ഇന്ന് കുറവാണ്. ബാരലിന് 81.71 എന്ന നിരക്കിലാണ് പുതിയ വില.

എണ്ണ വില കുറഞ്ഞു വരുന്നത് ഇന്ത്യ പോലുള്ള ഇറക്കുമതി രാജ്യങ്ങള്‍ക്ക് സന്തോഷം നല്‍കുന്നതാണ്. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇന്ന് മെച്ചപ്പെട്ടിട്ടുണ്ട്. ഡോളറിനെതിരെ 82.99 എന്ന നിരക്കിലാണ് വ്യാപാരം. കഴിഞ്ഞ ദിവസം 83 ന് മുകളിലായിരുന്നു നിരക്ക്. രൂപ മൂല്യം ഉയരുന്നത് ആഭ്യന്തര വിപണിയില്‍ നേട്ടം കൊയ്യാന്‍ അവസരമൊരുക്കും. അതേസമയം, പ്രവാസികള്‍ക്ക് അല്‍പ്പം വിഷമമുണ്ടാക്കുകയും ചെയ്യും.

സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി 15 ശതമാനമാണ്. 2.5 ശതമാനം കാര്‍ഷിക വികസന സെസ് ഉള്‍പ്പെടെയാണിത്. നികുതി കുറയ്ക്കണമെന്ന് ജ്വല്ലറി വ്യാപാരികള്‍ ഏറെ കാലമായി ആവശ്യപ്പെടുന്നു. വാണിജ്യ മന്ത്രാലയം ഇതിനോട് യോജിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ധനമന്ത്രാലയത്തിന്റെ തീരുമാനം ബജറ്റിലറിയാം. നികുതി കുറഞ്ഞാല്‍ സ്വര്‍ണാഭരണ കയറ്റുമതി വികസിക്കുമെന്നാണ് പ്രതീക്ഷ.

സ്വര്‍ണവിലയില്‍ വലിയ തോതിലുള്ള വിലക്കുറവ് ഉപഭോക്താക്കള്‍ പ്രതീക്ഷിക്കരുത്. നേരിയ മാറ്റങ്ങള്‍ മാത്രമാണ് സാധ്യത. വില കുറയുന്ന വേളയില്‍ തന്നെ വാങ്ങുകയോ അഡ്വാന്‍സ് ബുക്ക് ചെയ്യുകയോ ആണ് നല്ലത്. കുറഞ്ഞ പണിക്കൂലിയില്‍ ആഭരണം വില്‍ക്കുന്ന ജ്വല്ലറികളുമുണ്ട്. സ്വര്‍ണം വാങ്ങുന്നതിന് മുമ്പ് പണിക്കൂലി, നികുതി എന്നിവ സംബന്ധിച്ച് വ്യക്തമായി ചോദിച്ചറിയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+