സ്വർണ്ണവില വീണ്ടും മുകളിലേക്ക്: പവന് 120 രൂപ കൂടി, ഒരു ഗ്രാം സ്വർണ്ണത്തിന് 4480 രൂപ
കൊച്ചി: നാല് ദിവസത്തിന് ശേഷം സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും മുകളിലേക്ക്. 120 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 35,840 രൂപയിലേക്ക് എത്തിയിട്ടുണ്ട്. അതേ സമയം ഒരു ഗ്രാം സ്വർണ്ണത്തിന് 15 രൂപ വർധിച്ച് 4480 രൂപയിലേക്കും എത്തിയിട്ടുണ്ട്. ജൂലൈയിൽ രേഖപ്പെടുത്തിയ ഉയർന്ന നിരക്കാണിത്.
ജൂലൈ ആദ്യം മുതൽ സ്വർണ്ണവില വർധിച്ചിരുന്നുവെങ്കിലും കഴിഞ്ഞ മൂന്ന് മാസമായി സ്വർണ്ണ വില മാറ്റമില്ലാതെ തുടർന്നിരുന്നു. ഇതിനിടെ ഇന്നലെ 80 രൂപയാണ് കുറഞ്ഞത്. ഈ മാസം ആദ്യം 35,200 രൂപയായിരുന്നു സ്വർണ്ണത്തിന്റെ വില.എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചയായി സ്വർണ്ണവില വർധിക്കുകയായിരുന്നു.

ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വിപണിയിൽ നേരിയ തോതിൽ വർധിച്ചിട്ടുണ്ട്. ഇതോടെ വില ട്രോയ് ഔൺസിന് 1,807, 22 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. ഡോളർ നിരക്കിലെ ഇടിവാണ് സ്വർണ്ണവിലയിലെ വർധനയ്ക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് 1,790, 49 ഡോളറിലേക്ക് മൂല്യം താഴ്ന്നത്.
രാജ്യത്തെ കമ്മോഡിറ്റി വിപണി എംസിഎക്സിൽ 24 ക്യാരറ്റ് പത്ത് ഗ്രാം സ്വർണ്ണത്തിന്റെ ഫ്യൂച്ചേഴ്സ് വില 47, 881 രൂപയിലേക്ക് എത്തിയിട്ടുണ്ട്. ജൂണിൽ എംസിഎക്സിൽ സ്വർണ്ണത്തിന്റെ വില ഇടിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില വർധനവുണ്ടായത്.












Click it and Unblock the Notifications