സ്വർണ്ണവിലകുതിപ്പ് തുടരുന്നു: ഒറ്റ ദിവസം 200 രൂപയുടെ വർധനവ്: മൂന്നാഴ്ചക്കിടെ 1000 രൂപയുടെ വർധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും മുകളിലേക്ക്. കുറച്ച് ദിവസങ്ങളായി മാറ്റമില്ലാതെ തുടരുന്നതിനിടെയാണ് 200 രൂപ വർധിച്ചിട്ടുള്ളത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 36, 200 രൂപയിലേക്ക് എത്തിയിട്ടുണ്ട്. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് സ്വർണ്ണത്തിന് രേഖപ്പെടുത്തിയിട്ടുള്ളത്. അതേ സമയം ഗ്രാമിന് 200 രൂപയും വർധിച്ചിട്ടുണ്ട്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 4525 രൂപയായിട്ടുണ്ട്.

പാടത്ത പൈങ്കിളിയിലെ കുട്ടിത്താരം മനീഷ മഹേഷ്: ക്യൂട്ട് ചിത്രങ്ങള്‍
ജൂലൈയുടെ തുടക്കത്തിൽ ഒരു പവൻ സ്വർണ്ണത്തിന് 35,200 രൂപയായിരുന്നു വില. പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചയായി സ്വർണ്ണവില മുകളിലേക്ക് പോകുന്ന ട്രെൻഡ് തന്നെയായിരുന്നു പ്രകടമായിരുന്നത്. ജുലൈ 19ന് ഒരു പവന് 3600 രൂപയും ഒരു ഗ്രാമിന് 4500 രൂപയുമായിരുന്നു സ്വർണ്ണത്തിന്റെ വില. അന്താരാഷ്ട്ര വിപണയിലും സ്വർണ്ണത്തിന്റെ നിരക്ക് വർധിച്ചിട്ടുണ്ട്. ട്രോയ് ഔൺസിന് 1. 815 ഡോളറാണ് നിരക്ക്.
ക്യൂട്ടാണ് മുക്തയും മകളും, വൈറലായി താരത്തിന്റെ മകളുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍












Click it and Unblock the Notifications