Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വീണ്ടും റെക്കോര്‍ഡ് നിരക്കില്‍; ചാഞ്ചാട്ടം തുടര്‍ന്ന് സ്വര്‍ണവില, ഇനിയും നിരക്ക് കൂടിയേക്കും

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം. കഴിഞ്ഞ ദിവസം അല്‍പ്പം വില കുറഞ്ഞിരുന്നെങ്കിലും ഇന്ന് വര്‍ധിക്കുകയായിരുന്നു. ആഗോള വിപണിയിലും വില കൂടുകയാണ് ചെയ്തിട്ടുള്ളത്. ഡോളര്‍ മൂല്യത്തില്‍ അല്‍പ്പം ഇടിവ് വന്നതോടെ സ്വര്‍ണം ഇനിയും മുന്നേറിയേക്കാമെന്നാണ് വിലയിരുത്തല്‍.

അമേരിക്കയില്‍ പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കാനിരിക്കെ നയങ്ങളില്‍ കാതലായ മാറ്റം വരുമോ എന്ന ആശങ്കയിലാണ് വിപണി. മാത്രമല്ല, പണപ്പെരുപ്പ നിരക്ക് വരാനിരിക്കുകയുമാണ്. ഇതെല്ലാം വരുംദിവസങ്ങളിലെ സ്വര്‍ണവിലയെ സ്വാധീനിക്കും. ട്രംപ് സ്വീകരിക്കുന്ന നിലപാടുകള്‍ ഡോളറിനെ ശക്തിപ്പെടുത്തുന്നതാണെങ്കില്‍ ആഗോള വിപണിയില്‍ സ്വര്‍ണവില കുറയും. പക്ഷേ, രൂപ ഇടിയുന്നതിനാല്‍ നേട്ടം ഇന്ത്യക്കാര്‍ക്ക് കിട്ടിയേക്കില്ല.

goldprice-january15

പശ്ചിമേഷ്യയിലെ രാഷ്ട്രീയ രംഗത്ത് സമാധാനം കൊണ്ടുവരാന്‍ ഖത്തര്‍ ശ്രമിക്കുകയാണ്. ഇതില്‍ ശുഭപ്രതീക്ഷയുണ്ട് എന്നാണ് ചര്‍ച്ചകളില്‍ ഭാഗമായ എല്ലാ കക്ഷികളുടെയും പ്രതികരണം. ഇത് വിപണിക്ക് പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. സമാധാന അന്തരീക്ഷത്തിലേക്ക് മേഖല എത്തിയാല്‍ വിപണിയില്‍ നിക്ഷേപ സാധ്യത വര്‍ധിക്കും. അത് സ്വര്‍ണവില കുറയാന്‍ ഇടയാക്കും.

എന്നാല്‍, ട്രംപിന്റെ നിലപാടുകളില്‍ അനിശ്ചത്വം നിലനില്‍ക്കുന്നതാണ് ഇപ്പോഴത്തെ ചാഞ്ചാട്ടത്തിന് കാരണം. ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 58720 രൂപയായി. ഈ മാസത്തെ റെക്കോര്‍ഡ് വിലയാണിത്. ഈ മാസം രേഖപ്പെടുത്തിയ കുറഞ്ഞ പവന്‍ വില 57200 രൂപയായിരുന്നു. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 7340 രൂപയാണ് വില. 18 കാരറ്റ് ഗ്രാമിന് 6050 രൂപയുമായി. വെള്ളിയുടെ ഗ്രാം വില ഒരു രൂപ കൂടി 97 ആയി. ഉയര്‍ന്നു.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ 64000 രൂപ വരെ ചെലവ് വരുമെന്നാണ് പ്രതീക്ഷ. അഞ്ച് ശതമാനം പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജുമെല്ലാം ചേരുമ്പോഴാണിത്. വിലയില്‍ നേരിയ വ്യത്യാസവും പ്രതീക്ഷിക്കാം. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2673 ഡോളര്‍ ആയി. കഴിഞ്ഞ ദിവസം നേരിയ താഴ്ച്ചയിലേക്ക് പോയ ശേഷം തിരിച്ചുകയറുകയായിരുന്നു.

ഡോളര്‍ സൂചിക 109.26 എന്ന നിരക്കിലാണുള്ളത്. കഴിഞ്ഞ ദിവസത്തേക്കാള്‍ അല്‍പ്പം താഴ്ന്നിട്ടുണ്ട്. ഡോളര്‍ മൂല്യം ഇനിയും കുറഞ്ഞാല്‍ സ്വര്‍ണവില വര്‍ധിക്കും. അതേസമയം, ട്രംപിന്റെ നയങ്ങള്‍ ഡോളറിനെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാകുമെന്നാണ് കരുതുന്നത്. അമേരിക്ക ഫസ്റ്റ് എന്ന നയമാണ് ട്രംപ് എപ്പോഴും സ്വീകരിക്കാറുള്ളത്. മറ്റു രാജ്യങ്ങള്‍ക്കെതിരെ താരിഫ് ഭീഷണി മുഴക്കിയ ട്രംപിന്റെ നടപടി ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.

ഇുന്ത്യന്‍ രൂപ നേരിയ തോതില്‍ നില മെച്ചപ്പെടുത്തി. ഡോളറിനെതിരെ 86.53 എന്ന നിരക്കിലാണുള്ളത്. ഇനിയും ഡോളര്‍ മൂല്യം കൂടിയാല്‍ രൂപ ഇടിയും. ഈ വേളയില്‍ പ്രവാസികള്‍ നാട്ടിലേക്ക് പണം അയച്ചാല്‍ കൂടുതല്‍ മൂല്യം കിട്ടും. എന്നാല്‍ അവശ്യ വസ്തുക്കളുടെ വില കൂടുന്നത് കാരണം ഇതിന്റെ നേട്ടം കൊയ്യാന്‍ സാധിക്കില്ല. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ ഉയരുകയാണ്. 97000 ഡോളറാണ് പുതിയ വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+