Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്റെ പൊന്നേ..! വല്ലാത്തൊരു കുതിപ്പ് തന്നെ, ഒറ്റയടിക്ക് സര്‍വകാല റെക്കോഡില്‍ സ്വര്‍ണം; ഇന്നത്തെ നിരക്ക് അറിയാം

സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും വര്‍ധനവ്. പലിശ നിരക്ക് കുറയ്ക്കാനുള്ള നീക്കം നവംബറിലെ ഫെഡറല്‍ റിസര്‍വ് യോഗത്തിലുണ്ടായേക്കും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണ വില വര്‍ധിച്ചിരിക്കുന്നത്. പലിശ നിരക്ക് കുറയുമ്പോള്‍ ഡോളറും ബോണ്ട് യീല്‍ഡും ഇടിയും. സ്വാഭാവികമായും അപ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറുകയും ചെയ്യും.

ഡിമാന്‍ഡ് ഉയരുന്നതിന് അനുസരിച്ചാണ് വിലയിലും വര്‍ധനവ് ഉണ്ടാകുന്നത്. കഴിഞ്ഞ രണ്ട് ദിവസം വരെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണം വ്യാപാരം നടത്തിയിരുന്നത്. എന്നാല്‍ 24 മണിക്കൂര്‍ കഴിയും മുമ്പ് സ്വര്‍ണ വില സര്‍വകാല റെക്കോഡിലേക്ക് എത്തിയത് എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. ഇന്നത്തെ പവന്‍, ഗ്രാം നിരക്കുകള്‍ എങ്ങനെയാണ് എന്ന് നോക്കാം.

GOLD PRICE

ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 56760 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 7095 രൂപയും ആയിരുന്നു. എന്നാല്‍ ഗ്രാമില്‍ 25 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വര്‍ണം വാങ്ങിക്കാന്‍ 7120 രൂപ കൊടുക്കണം. ഇത് എക്കാലത്തേയും ഉയര്‍ന്ന ഗ്രാം നിരക്കാണ്. ഒരു പവനില്‍ 200 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 56960 എന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍ എത്തിയിരിക്കുകയാണ്.

ഈ മാസം ഇത് നാലാം തവണയാണ് ഇതേ വിലയില്‍ സ്വര്‍ണം എത്തുന്നത്. ഒക്ടോബര്‍ 4 മുതല്‍ ആറ് വരെ ഇതേ വിലയിലായിരുന്നു സ്വര്‍ണം വ്യാപാരം നടത്തിയിരുന്നത്. എന്നാല്‍ പിന്നീടുള്ള അഞ്ച് ദിവസങ്ങളിലായി 760 രൂപ കുറഞ്ഞ് പവന്‍ വില 56200 എന്ന ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയിരുന്നു. അഞ്ച് ദിവസം കൊണ്ട് കുറഞ്ഞ 760 രൂപയാണ് രണ്ട് ദിവസം കൊണ്ട് കൂടിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

നിലവിലെ വില അനുസരിച്ച് ഒരു പവന്റെ ആഭരണം വാങ്ങാന്‍ 56960 രൂപ കൊടുത്താലും മതിയാകില്ല എന്നതാണ് ഉപഭോക്താക്കളെ സംബന്ധിച്ച് തിരിച്ചടിയാകുന്നത്. ആഭരണ വില കണക്കാക്കുന്നത് സ്വര്‍ണത്തിന്റെ വില, പണിക്കൂലി, ഹാള്‍മാര്‍ക്ക് ചാര്‍ജ്, ജി എസ് ടി എന്നിവ കൂടി കണക്കിലെടുത്താണ്. ഇതെല്ലാം കൂടി ചേര്‍ക്കുമ്പോള്‍ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങിക്കാന്‍ ഏറ്റവും കുറഞ്ഞത് 63000 രൂപയെങ്കിലും ആകും.

10 ശതമാനം പണിക്കൂലിയുള്ള സ്വര്‍ണാഭരണത്തിന് ഇന്നത്തെ വില അനുസരിച്ച് 64500 രൂപയെങ്കിലും ചെലവാകും. അതേസമയം 18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില കൂടിയിരിക്കുകയാണ്. ഇന്ന് ഗ്രാമിന് 15 രൂപ കൂടിയതോടെ 18 കാരറ്റ് സ്വര്‍ണം വാങ്ങുമ്പോള്‍ 5885 രൂപയാണ് ഗ്രാമിന് ഈടാക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണ വിലയെ നിര്‍ണയിക്കുന്നത് പല ഘടകങ്ങളാണ്.

യുഎസ് ഫെഡ് ബാങ്കിലെ പലിശ നിരക്ക് കൂടാതെ അന്താരാഷ്ട്ര യുദ്ധങ്ങള്‍, എണ്ണവില, ഡോളര്‍ സൂചികയിലെ മാറ്റം തുടങ്ങി കാലാവസ്ഥ വരെ സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അന്താരാഷ്ട്ര വിപണിയില്‍ ഈ ആഴ്ചയില്‍ 2604 ഡോളര്‍ വരെ താഴ്ന്ന സ്വര്‍ണ വില 2656.70 ഡോളറിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+