Get Updates
Get notified of breaking news, exclusive insights, and must-see stories!

റെക്കോഡ് വിലയില്‍ ഇരിപ്പുറപ്പിച്ച് സ്വര്‍ണം.. ഒരു രൂപ പോലും കുറഞ്ഞില്ല; ഇന്നത്തെ പവന്‍ വില അറിയാം

സര്‍വകാല റെക്കോഡില്‍ ഇരിപ്പുറപ്പിച്ച് ഇന്നും സ്വര്‍ണവില. ഇന്നലത്തെ അതേ വിലയില്‍ തന്നെയാണ് ഇന്നും സ്വര്‍ണം വില്‍പന നടത്തുന്നത്. 60000 രൂപയുണ്ടെങ്കില്‍ പോലും ഒരു പവന്‍ സ്വര്‍ണാഭരണം ലഭിക്കാത്ത തരത്തിലാണ് ഇന്നത്തെ പവന്‍ നിരക്ക്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് ഇത്. കന്നി മാസം കഴിഞ്ഞതോടെ ഹിന്ദു കുടുംബങ്ങളില്‍ വിവാഹ തിരക്ക് ആരംഭിച്ചിട്ടുണ്ട്.

ദീപാവലി അടക്കമുള്ള ഉത്സവ സീസണ്‍ കൂടി ആയതിനാല്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് ഉയര്‍ന്ന് നില്‍ക്കുന്ന സമയമാണിത്. അതിനാല്‍ നിലവിലെ സ്വര്‍ണത്തിന്റെ വില സാധാരണക്കാരെ എന്നല്ല, സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും വലിയ തിരിച്ചടിയാണ്. അടുത്ത കാലത്തൊന്നും സ്വര്‍ണവിലയില്‍ ആശ്വസിക്കാവുന്ന തരത്തിലുള്ള ഇടിവ് പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

Gold Price

ഇന്നലത്തെ അതേ വിലയില്‍ ആണ് ഇന്നും സ്വര്‍ണം വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ഇന്നലെ പവന് 160 രൂപ കൂടിയതോടെ സ്വര്‍ണ വില 58400 ല്‍ എത്തിയിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഈ വിലയിലേക്ക് പവന്‍ വില എത്തുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇത് പ്രകാരം ഇന്ന് കൊടുക്കേണ്ടത് 7300 രൂപയാണ്. ഒരു ഗ്രാം പൊന്നിന് 20 രൂപയായിരുന്നു ഇന്നലെ കൂടിയിരുന്നത്.

ഒക്ടോബര്‍ ഒന്നിന് 56400 രൂപയായിരുന്ന സ്വര്‍ണ വിലയാണ് 20 ദിവസങ്ങള്‍ക്കിപ്പുറം 2000 രൂപ വര്‍ധിച്ചത് 58400 ല്‍ എത്തിയിരിക്കുന്നത്. ഈ മാസം കഴിയാന്‍ ഇനിയും ഒരാഴ്ചയിലേറെ ഉണ്ട് എന്നതിനാല്‍ തന്നെ നിലവിലെ പ്രവണത അനുസരിച്ച് ഒക്ടോബറില്‍ തന്നെ പവന്‍ വില 60000 കടന്നേക്കും എന്നാണ് കണക്കുകൂട്ടല്‍. ഒക്ടോബര്‍ പത്താം തിയതി രേഖപ്പെടുത്തിയ പവന് 56200 എന്നതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.

അതേസമയം സുരക്ഷിത നിക്ഷേപമായി കണ്ട് മുന്‍കാലങ്ങളില്‍ സ്വര്‍ണം വാങ്ങിയവരെ സംബന്ധിച്ച് ലോട്ടറിയടിച്ചതിന് സമാനമായ നേട്ടമാണ് ഇപ്പോള്‍ സ്വര്‍ണം വിറ്റാല്‍ ലഭിക്കാന്‍ പോകുന്നത്. പത്ത് വര്‍ഷം മുന്‍പ് 20000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അന്ന് സ്വര്‍ണം വാങ്ങിയവര്‍ ഇന്ന് വില്‍ക്കുമ്പോള്‍ 40000 ത്തോളം രൂപയാണ് ലാഭമായി മാത്രം ലഭിക്കാന്‍ പോകുന്നത്.

എന്നാല്‍ ആഭരണാവശ്യത്തിന് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ എന്ത് ചെയ്യണം എന്നറിയാതെയിരിക്കുകയാണ്. ജി എസ് ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ എന്നിവയ്ക്ക് പുറമെ പണിക്കൂലി കൂടി ആഭരണമായി സ്വര്‍ണം വാങ്ങുമ്പോള്‍ കൊടുക്കേണ്ടി വരും. മൂന്ന് ശതമാനമാണ് സ്വര്‍ണത്തിന്റെ ജി എസ് ടി. പണിക്കൂലി ജ്വല്ലറികള്‍ക്ക് അനുസൃതമായി വ്യത്യാസപ്പെട്ടേക്കാം. അതിനാല്‍ തന്നെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങിക്കാന്‍ ഇന്നത്തെ വില പ്രകാരം 65000 രൂപയെങ്കിലും ചെലവാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+